കൊച്ചി:(moviemax.in) 'അമ്മ' താരസംഘടനയുടെ പുതിയ ഭരണസമിതി അധികാരമേറ്റതിന് പിന്നാലെ പ്രതികരണവുമായി നടി ഭാവന. സംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ തനിക്കറിയില്ലെന്ന് അവർ വ്യക്തമാക്കി. 'അമ്മ'യുടെ പുതിയ ഭരണസമിതിയുമായി സഹകരിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന്, താൻ ഇപ്പോൾ ആ സംഘടനയിൽ അംഗമല്ലെന്നും അങ്ങനെയൊരു സാഹചര്യം വന്നാൽ അപ്പോൾ പ്രതികരിക്കാമെന്നും ഭാവന മറുപടി നൽകി.
ഇന്നലെ നടന്ന അമ്മ സംഘടനയുടെ തെരെഞ്ഞെടുപ്പിൽ 159 വോട്ടുകൾ നേടിയാണ് ശ്വേതമേനോൻ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. കുക്കു പരമേശ്വരനെയാണ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 172 വോട്ടുകളോടെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ തിരഞ്ഞെടുക്കപ്പെട്ടത്.
ട്രഷറർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉണ്ണി ശിവപാലും ജയിച്ചു.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തലെയയും ലക്ഷ്മി പ്രിയയെയും തിരഞ്ഞെടുത്തു. സരയു, ആശ അരവിന്ദ്, നീന കുറുപ്പ് വനിത എക്സിക്യൂട്ടീവ്. സന്തോഷ് കീഴറ്റൂർ, ജോയ് മാത്യു, വിനു മോഹൻ, കൈലാഷ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Actress Bhavana responds that she is not a member of AMMA and does not know about election related issues