അഹാനയും സഹോദരിമാരും കാവ്യയ്ക്ക് വെല്ലുവിളിയാകുമോ? താരത്തിന്റെ കയ്യിൽ മീനാക്ഷിയെന്ന തുറുപ്പ് ചീട്ട്; സോഷ്യൽ മീഡിയയിൽ ആവേശം

അഹാനയും സഹോദരിമാരും കാവ്യയ്ക്ക് വെല്ലുവിളിയാകുമോ? താരത്തിന്റെ കയ്യിൽ മീനാക്ഷിയെന്ന തുറുപ്പ് ചീട്ട്; സോഷ്യൽ മീഡിയയിൽ ആവേശം
Aug 15, 2025 03:11 PM | By Athira V

( moviemax.in ) ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പിനൊടുവിൽ ബിസിനസ് രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് നടിയും ഇൻഫ്ലുവൻസറുമായ അഹാനയും കുടുംബവും. അഹാന, അമ്മ സിന്ധു കൃഷ്ണ, അനിയത്തിമാരായ ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരാണ് സിയ എന്ന ക്ലോത്തിം​ഗ് ബ്രാൻ‍ഡിന് തുടക്കമിട്ടിരിക്കുന്നത്. ലിമിറ്റഡ് കലക്ഷനായി സാരികൾ ഓൺലെെനിലൂടെ വിൽക്കാനാണ് തീരുമാനം. പല നാടുകളിലും യാത്ര ചെയ്യുമ്പോൾ അവിടെ നിന്നും തെരഞ്ഞെടുക്കുന്ന സാരികളാണ് ഇവർ വിൽ‌പ്പനയ്ക്കെത്തിക്കുന്നത്.

നാല് പേരുടെയും ഫാഷൻ സെൻസ് ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഇത് ബിസിനസിനും ​ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ സാരികൾക്ക് വില കൂടുതലാണെന്ന അഭിപ്രായം ഇതിനോടകം വന്നിട്ടുണ്ട്. പതിനായിരവും പതിനഞ്ചായിരവും വില വരുന്നതാണ് മിക്ക സാരികളെന്നും ഇവ സാധാരണക്കാർക്ക് വാങ്ങാനാകില്ലെന്നും അഭിപ്രായങ്ങളുണ്ട്.

വലിയ മത്സരം നടക്കുന്ന രം​ഗത്തേക്കാണ് അഹാനയും കുടുംബവും കടന്ന് വന്നിരിക്കുന്നത്. ഇൻഫ്ലുവൻസിം​ഗ് കരിയറിൽ ഇവർക്ക് മത്സരമൊന്നുമില്ലാതെ മുന്നോട്ട് പോകാനും വിജയം കെെവരിക്കാനും സാധിച്ചു. എന്നാൽ സാരി സെയിലിൽ അതായിരിക്കില്ല സാ​ഹ​ചര്യം. സോഷ്യൽ മീഡിയയിൽ തന്നെ പ്രശസ്തരായ നിരവധി സംരഭകർ ഇപ്പോഴുണ്ട്. മാത്രവുമല്ല മലയാളത്തിലെ മുൻനിര നായിക നടിയായിരുന്ന കാവ്യ മാധവനും അഹാനയുടേത് പോലെ വസ്ത്രങ്ങളുടെ ബിസിനസ് നടത്തുന്നുണ്ട്.


ലക്ഷ്യ എന്നാണ് കാവ്യ മാധവന്റെ സ്ഥാപനത്തിന്റെ പേര്. ഓൺലെെൻ വിൽപ്പനയ്ക്ക് പുറമെ ഇവർക്ക് ഷോപ്പുമുണ്ട്. കാവ്യ ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളിലെയും വസ്ത്രങ്ങൾ ലക്ഷ്യയിലേതാണ്. കാവ്യക്ക് വെല്ലുവിളിയാണ് അഹാനയുടെയും കുടുംബത്തിന്റെയും കടന്ന് വരവ്. കാരണം നടിയെന്ന നിലയുള്ള ജനശ്രദ്ധയാണ് കാവ്യക്ക് തന്റെ ബിസിനസിൽ ഉപകരിക്കുന്നത്. എന്നാൽ ഇന്ന് കാവ്യയോളമോ കാവ്യയേക്കാളോ ജനശ്രദ്ധ സോഷ്യൽ മീഡിയയിൽ ലഭിക്കുന്നവരാണ് അഹാന, ഇഷാനി, ഹൻസിക എന്നിവർ. യുവതലമുറയുടെ ഫാഷൻ ഐക്കൺ ആണിവർ.


ഇവരുടെ ഓരോ പോസ്റ്റിനുമുള്ള റീച്ച് വളരെ കൂടുതലാണ്. മൂവരും തങ്ങളുടെ ബിസിനസുകൾക്ക് മോഡലായി ഫോട്ടോഷൂട്ടുകൾ നടത്തിയാൽ സോഷ്യൽ മീഡിയയിൽ വെെറലാകുമെന്ന് ഉറപ്പ്. എന്നാൽ കാവ്യയുടെ പക്കൽ ഇവരെ മൂന്ന് പേരെയും നിഷ്പ്രഭരാക്കാൻ പറ്റുന്ന മറ്റൊരാളുണ്ട്. മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകൾ മീനാക്ഷി. 

മീനാക്ഷി അടുത്തിടെ ലക്ഷ്യയുടെ വസ്ത്രങ്ങൾ ധരിച്ച് പങ്കുവെച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. അഹാനയെയും സഹോദരിമാരെയും പോലെ സോഷ്യൽ മീഡിയയിൽ മീനാക്ഷി സജീവമല്ല. എന്നാൽ മീനാക്ഷിയുടെ ഒരു പോസ്റ്റ് കൊണ്ട് അഹാനയെയും സഹോദരിമാരെയും നിഷ്പ്രഭരാക്കാൻ പറ്റും. അത്രമാത്രം ജനശ്രദ്ധ ലഭിക്കുന്ന താരപുത്രിയാണ് മീനാക്ഷി.

kavyamadhavan will face tough competition from ahaanakrishna business meenakshi can help

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories