'ആരോപണങ്ങൾ വരുമ്പോൾ മത്സരിക്കുന്നത് ശരിയല്ല, ശ്വേതയുമായി വർഷങ്ങളായുള്ള ബന്ധം’ - ബാബുരാജ്

'ആരോപണങ്ങൾ വരുമ്പോൾ മത്സരിക്കുന്നത് ശരിയല്ല, ശ്വേതയുമായി വർഷങ്ങളായുള്ള ബന്ധം’ - ബാബുരാജ്
Aug 15, 2025 02:38 PM | By Susmitha Surendran

(moviemax.in) തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തും എന്ന് നടൻ ബാബുരാജ്. കൊച്ചിയിൽ നടക്കുന്ന അമ്മ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ . അഭിപ്രായ വ്യത്യാസങ്ങൾ അകത്ത് പറയേണ്ടതാണ്. അത് പറയും. അമ്മയിൽ ജനാധിപത്യം കൂടുതലായി. സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ. ആരോപണങ്ങൾ വരുമ്പോൾ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് മാറി നിന്നത് എന്നും അദ്ദേഹം പറഞ്ഞു.

ശ്വേതയുമായി വർഷങ്ങളായുള്ള ബന്ധം ആണ്. ശ്വേതയുടെ കേസിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണം. ഒന്നും പറയാനില്ലാത്തത് കൊണ്ടല്ല നിശബ്ദമായി നിന്നത്. എന്നെക്കുറിച്ച് പറഞ്ഞാൽ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

ആര് ജയിച്ചാലും അവർക്കൊപ്പം ഉണ്ടാകുമെന്ന് നടൻ ബാബുരാജ്. പുതിയ അംഗങ്ങൾ ഗംഭീരമായി നോക്കും. സംഘടനയിൽ ഉണ്ടായ പ്രശ്നങ്ങൾ ജനറൽ ബോഡിയിൽ പറയും എന്നും അദ്ദേഹം പറഞ്ഞു.

അതേസമയയം അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി.വൈകിട്ട് 4.30 ഓടെയായിരിക്കും അന്തിമഫലം പ്രഖ്യാപിക്കുക. ശ്വേത മേനോനും ദേവനും തമ്മിലായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം. രവീന്ദ്രനും കുക്കു പരമേശ്വരനുമാണ് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥികൾ.ജോയിന്റ്സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത. ഇതിൽ 233 പേർ വനിതകളാണ്.





Actor Baburaj says he will stop acting if the allegations against him are proven.

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories