'ചുംബിച്ചു, മുടിയിൽ തലോടി എന്നൊക്കെയല്ലേ അന്ന് പറഞ്ഞത്, എന്താ വിറയ്ക്കുന്നത്'; പോലീസ് കസ്റ്റഡിയില്‍ എടുത്തെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മിനു മുനീർ

'ചുംബിച്ചു, മുടിയിൽ തലോടി എന്നൊക്കെയല്ലേ അന്ന് പറഞ്ഞത്, എന്താ വിറയ്ക്കുന്നത്'; പോലീസ് കസ്റ്റഡിയില്‍ എടുത്തെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മിനു മുനീർ
Aug 15, 2025 11:33 AM | By Athira V

( moviemax.in ) ബന്ധുവായ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ച കേസില്‍ ചെന്നൈയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി മിനു മുനീര്‍. കേസിന്റെ നിജസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയപ്പോള്‍ പോലീസ് ധൃതിയില്‍ നടപടിയെടുക്കുകയായിരുന്നുവെന്ന് മിനു മുനീര്‍ ആരോപിച്ചു. പരാതിക്കാരിയെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ നേരത്തെ പുറത്ത് പറഞ്ഞതില്‍നിന്ന് കടകവിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോട് പറഞ്ഞതെന്നും നടി കഴിഞ്ഞദിവസം രാത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ബുധനാഴ്ച രാത്രി ആലുവയിൽനിന്നാണ് തമിഴ്‌നാട് പോലീസ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യംചെയ്യുന്നതിനായി വ്യാഴാഴ്ച രാവിലെ ചെന്നൈയിൽ എത്തിച്ചു. തിരുമംഗലം പോലീസാണ് കേസെടുത്തിട്ടുള്ളത്. 2014-ലാണ് കേസിനാസ്പദമായ സംഭവം. സിനിമയിൽ അഭിനയിക്കാൻ അവസരം വാദ്ഗാനം ചെയ്ത് മിനു മുനീർ ബന്ധുവായ 14-കാരിയെ തമിഴ്‌നാട്ടിലെത്തിച്ച് സെക്സ് റാക്കറ്റിനു കൈമാറാൻ ശ്രമിച്ചെന്നാണു പരാതി. കഴിഞ്ഞ മാർച്ചിലാണ് ഇര പരാതി നൽകിയത്. സംഭവം നടന്നത് ചെന്നൈയിലായതിനാലാണ് തിരുമംഗലം പോലീസിന് കേസ് കൈമാറിയത്.

മിനു മുനീറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഇതാണ് സത്യം കഴിഞ്ഞ വര്‍ഷം എന്റെ മേല്‍ ആരോപിച്ച പോക്‌സോ കേസ് എന്തായി എന്നും അതിന്റെ സ്റ്റാറ്റസ് എന്തായി എന്നും ഞാന്‍ ചീഫ് മിനിസ്റ്റര്‍ക്കു മെയില്‍ അയച്ചപ്പോള്‍ പെട്ടന്ന് ആക്ഷന്‍ എടുത്തു. തമിഴ്‌നാട് പോലീസ് ഞങ്ങള്‍ രണ്ടുപേരെയും വിളിപ്പിച്ചു. ആ സ്ത്രീയെ തെളിവെടുപ്പിന് ചെന്നൈ പോലീസ് ഇപ്പോള്‍ കൊണ്ടുപോയി. ചെന്നൈ പോലീസ് തലങ്ങനെയും വിലങ്ങനെയും ചോദ്യം ചെയ്തപ്പോള്‍ ആളു കള്ളം പറഞ്ഞു കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി.

ഇതുകണ്ടു എസ്എച്ചഒ ചിരിച്ചോണ്ട് ചോദിച്ചു എന്താ വിറയ്ക്കുന്നതെന്നു. പുറത്തുകൊണ്ട് പോയി ഹോട്ടല്‍ കാണിക്കാന്‍ പറഞ്ഞപ്പോള്‍ പാവത്തിന് ഹോട്ടല്‍ അറിയില്ല. 16 വയസ്സുള്ള കൊച്ചുകുട്ടി. ഹോട്ടലില്‍ എന്താണ് നടന്നതെന്നു ചെയ്തു കാണിക്കാന്‍ പറഞ്ഞപ്പോള്‍ ആ സ്ത്രീ കാണിച്ചത് ഒരാള്‍ വന്നു ഷെയ്ക്ക് ഹാന്‍ഡ് കൊടുത്തു പിന്നെ തോളില്‍ കൈവച്ചു. അങ്ങനാണോ ഒരു വര്‍ഷം മുന്‍പ് നായിക മീഡിയയോട് പറഞ്ഞത്.

ചുംബിച്ചു എന്നും മുടിയില്‍ തലോടി എന്നൊക്കെ അല്ലേ. അപ്പോള്‍ കള്ളം പൊളിഞ്ഞില്ലേ. സത്യം വെളിച്ചത്തു വരണം. ഞങ്ങള്‍ രണ്ടുപേരും ഇപ്പോള്‍ ചെന്നൈയില്‍ ഉണ്ട്. ആദ്യമായാണ് ചെന്നൈ പോലീസ് ഈ കേസിന്റെ കാര്യത്തില്‍ ഒരു വര്‍ഷം കഴിഞ്ഞു എന്‍ക്വയറിക്കു വിളിക്കുന്നത്. ചെന്നൈ പോലീസ് മുവാറ്റുപുഴ എസ്എച്ചഒയോട് ചോദിച്ചു. ഞാന്‍ പല തവണ ഫോണ്‍ വിളിച്ചിട്ട് സര്‍ ഒരു തവണ പോലും എന്റെ ഫോണ്‍ റെസ്‌പോണ്ട് ചെയ്തിട്ടില്ല. ഇപ്പോള്‍ വിക്ടിം വിളിച്ചപ്പോള്‍ ഒറ്റ റിങ്ങില്‍ ഫോണ്‍ എടുക്കുകയും എന്തായി എന്തായി എന്ന് എത്ര ആങ്‌സൈറ്റിയില്‍ ചോദിക്കുന്നു.

ഇന്‍വെസ്റ്റിഗഷന്‍ നടത്താതെ എന്തിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ചെന്നൈ പോലീസ് ചോദിക്കുന്നത് കേട്ടു. ഒക്വറന്‍സ് നടന്നത് ചെന്നൈയില്‍ അപ്പോള്‍ ചെന്നൈയില്‍ അന്വേഷണം നടത്തണ്ടത് ചെന്നൈ പോലീസല്ലേ. കഴിഞ്ഞ വര്‍ഷം മുവാറ്റുപുഴ എസ്എച്ചഒ വിക്ടിമിനേയും കൊണ്ടു അന്വേഷണം നടത്താന്‍ ചെന്നൈയില്‍ പോയി കേസ് എടുത്ത ഉടനെ കഴിഞ്ഞ വര്‍ഷം. ഈ അനാവശ്യ ചെലവ് സ്റ്റേറ്റ് അല്ലേ വഹിക്കേണ്ടത്.


Actress Minu Muneer responds to news that she was taken into police custody

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories