‘ശ്വേത സെക്സ് നടിയല്ല, മെമ്മറി കാർഡ് വിവാദമൊന്നും വിലപ്പോവില്ല’: അമ്മയുടെ നിർണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ധർമജൻ

‘ശ്വേത സെക്സ് നടിയല്ല, മെമ്മറി കാർഡ് വിവാദമൊന്നും വിലപ്പോവില്ല’: അമ്മയുടെ നിർണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ധർമജൻ
Aug 15, 2025 10:40 AM | By Athira V

( moviemax.in ) താരസംഘടന അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന് കൊച്ചിയിൽ. രാവിലെ 10 മണി മുതൽ ഒരു മണി വരെ ലുലു മാരിയറ്റ് ഹോട്ടലിലാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ ഫല പ്രഖ്യാപനവും നടക്കും. അമ്മയുടെ നിർണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് നടൻ ധർമജൻ. അമ്മ നല്ലവണ്ണം നടത്തിക്കൊണ്ടുപോകാൻ കഴിയുന്നവരെ തെരഞ്ഞെടുക്കുകയാണ് ലക്ഷ്യം. വനിത നേതൃത്വം വരുന്നത് നല്ലത്.

വിവാദങ്ങൾ ഒരു വഴിക്ക് നടക്കും. മെമ്മറി കാർഡ് വിവാദമൊന്നും വിലപ്പോവില്ല. ശ്വേത സെക്സ് നടിയല്ല. പ്രമേയം ആവശ്യപ്പെടുന്നത് അവർ ചെയ്യുന്നു. സംഘടനയ്ക്കുള്ളിൽ ഗ്രൂപ്പ് ഉണ്ടാക്കുന്നവരോട് യോജിപ്പില്ലെന്നും ധർമജൻ കൂട്ടിച്ചേർത്തു. അമ്മ ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത. ഇതിൽ 233 പേർ വനിതകളാണ്. പ്രസിഡന്റ്‌ സ്ഥലത്തേക്ക് ദേവനും ശ്വേത മേനോനും തമ്മിലാണ് പോരാട്ടം.

ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നു. എക്‌സിക്യൂട്ടീവ് കമ്മറ്റി അടക്കം മറ്റു പ്രധാന സ്ഥാനങ്ങളിലേക്കും ഇന്ന് അംഗങ്ങളെ തെരഞ്ഞെടുക്കും. നേരത്തെ ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടിരുന്നു. മമ്മൂട്ടി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്നാണ് വിവരം.



Dharmajan says Amma's crucial election is underway

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories