പതിനാറുകാരിയെ ഓഡിഷന് എത്തിച്ച ഫ്ലാറ്റിൽ ആറ് പുരുഷൻമാർ, 'അഡ്ജസ്റ്റ്' ചെയ്യണമെന്ന് മിനു മുനീർ ആവശ്യപ്പെട്ടു, നടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

പതിനാറുകാരിയെ ഓഡിഷന് എത്തിച്ച ഫ്ലാറ്റിൽ ആറ് പുരുഷൻമാർ, 'അഡ്ജസ്റ്റ്' ചെയ്യണമെന്ന് മിനു മുനീർ ആവശ്യപ്പെട്ടു, നടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി
Aug 15, 2025 06:39 AM | By Athira V

( moviemax.in ) ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പല നടന്മാർക്കും എതിരെ പീഡനാരോപണങ്ങൾ ഉന്നയിച്ച മിനു മുനീറിനെയാണ് ഇന്നലെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത് . ബന്ധുവായ പെൺകുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നൽകി പെൺവാണിഭ സംഘത്തിനു കൈമാറിയെന്ന കേസിലാണ് നടപടി. ചെന്നൈ തിരുമംഗലം പൊലീസാണു ഇന്നലെ നടിയെ കേരളത്തിലെത്തി കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചെന്നൈയിലെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

2014ൽ 16 വയസ്സ് മാത്രമുണ്ടായിരുന്ന പെൺകുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാം എന്ന വാഗ്ദാനം നൽകി മിനു ചെന്നൈ തിരുമംഗലത്തെ ഫ്ലാറ്റിൽ എത്തിക്കുകയായിരുന്നു. ഓഡിഷൻ എന്നു പറഞ്ഞാണു കൊണ്ടുപോയത്. അവിടെയുണ്ടായിരുന്ന 6 പുരുഷൻമാർ അപമര്യാദയായി പെരുമാറിയെന്നും അഡ്ജസ്റ്റ് ചെയ്യാൻ മിനു ആവശ്യപ്പെട്ടെന്നുമാണു പരാതി.

ചെന്നൈയിൽ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പെൺകുട്ടി മീനുവുമായി അകന്നു കഴിയുകയായിരുന്നു. ഇതിനു പിന്നാലെയാണു യുവതി ദുരനുഭവം തുറന്നു പറഞ്ഞത്. തുടർന്നു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. സംഭവം നടന്നതു തിരുമംഗലം പൊലീസ് പരിധിയിൽ ആയതിനാൽ കേസ് തിരുമംഗലം പൊലീസിനു കൈമാറുകയായിരുന്നു.

Minu Muneer was transferred to a secret center after being promised to cast her relative in a film

Next TV

Related Stories
ശ്വേത ചരിത്രം കുറിക്കുമോ? വിവാദങ്ങൾക്കും ആരോപണങ്ങൾക്കുമൊടുവിൽ 'അമ്മ' വോട്ടെടുപ്പ് ഇന്ന്

Aug 15, 2025 09:06 AM

ശ്വേത ചരിത്രം കുറിക്കുമോ? വിവാദങ്ങൾക്കും ആരോപണങ്ങൾക്കുമൊടുവിൽ 'അമ്മ' വോട്ടെടുപ്പ് ഇന്ന്

വിവാദങ്ങൾക്കും ആരോപണങ്ങൾക്കുമൊടുവിൽ താര സംഘടയായ അമ്മ വോട്ടെടുപ്പ് ഇന്ന്...

Read More >>
പോസ്റ്ററിൽ കാട്ടാളൻ, മനസ്സിൽ നന്മ; നെഗറ്റീവ് കമന്റിട്ട വ്യക്തിക്ക് പോസിറ്റീവ് മറുപടിയുമായി പെപ്പെ; കൈയടിച്ച് സോഷ്യൽ മീഡിയ

Aug 14, 2025 05:51 PM

പോസ്റ്ററിൽ കാട്ടാളൻ, മനസ്സിൽ നന്മ; നെഗറ്റീവ് കമന്റിട്ട വ്യക്തിക്ക് പോസിറ്റീവ് മറുപടിയുമായി പെപ്പെ; കൈയടിച്ച് സോഷ്യൽ മീഡിയ

പോസ്റ്ററിൽ കാട്ടാളൻ, മനസ്സിൽ നന്മ; നെഗറ്റീവ് കമന്റിട്ട വ്യക്തിക്ക് പോസിറ്റീവ് മറുപടിയുമായി പെപ്പെ; കൈയടിച്ച് സോഷ്യൽ...

Read More >>
സെക്സ് മാഫിയയ്ക്ക് ബന്ധുവിനെ കൈമാറാൻ ശ്രമിച്ചെന്ന കേസ്; നടി മിനു മുനീർ പൊലീസ് കസ്റ്റഡിയില്‍

Aug 14, 2025 03:40 PM

സെക്സ് മാഫിയയ്ക്ക് ബന്ധുവിനെ കൈമാറാൻ ശ്രമിച്ചെന്ന കേസ്; നടി മിനു മുനീർ പൊലീസ് കസ്റ്റഡിയില്‍

സെക്സ് മാഫിയയ്ക്ക് ബന്ധുവിനെ കൈമാറാൻ ശ്രമിച്ചെന്ന കേസ്, നടി മിനു മുനീർ പൊലീസ്...

Read More >>
തിയ്യതി മാറീട്ടുണ്ടേ .... അർജുൻ അശോകന്റെ 'തലവര' തെളിയുമോ ...? ചിത്രം ഓഗസ്റ്റ് 22 തിയേറ്ററുകളിൽ എത്തും

Aug 14, 2025 11:54 AM

തിയ്യതി മാറീട്ടുണ്ടേ .... അർജുൻ അശോകന്റെ 'തലവര' തെളിയുമോ ...? ചിത്രം ഓഗസ്റ്റ് 22 തിയേറ്ററുകളിൽ എത്തും

അർജുൻ അശോകൻ നായകനാകുന്ന ചിത്രം 'തലവര' ഓഗസ്റ്റ് 22ന് തിയേറ്ററുകളിൽ...

Read More >>
'ദിലീപിനെ പുറത്താക്കിയത് അതുകൊണ്ടാണ് , മമ്മൂട്ടിയുടെ വീട്ടിൽ റീത്ത് വെക്കാൻ വന്നവർ, മുഖം കണ്ട് എനിക്ക് വിഷമമായി'; ദേവൻ പറയുന്നു

Aug 14, 2025 10:57 AM

'ദിലീപിനെ പുറത്താക്കിയത് അതുകൊണ്ടാണ് , മമ്മൂട്ടിയുടെ വീട്ടിൽ റീത്ത് വെക്കാൻ വന്നവർ, മുഖം കണ്ട് എനിക്ക് വിഷമമായി'; ദേവൻ പറയുന്നു

മമ്മൂട്ടിയുടെ വീട്ടിൽ റീത്ത് വെക്കാൻ വന്നവർ, മുഖം കണ്ട് എനിക്ക് വിഷമമായി; ദേവൻ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall