പോസ്റ്ററിൽ കാട്ടാളൻ, മനസ്സിൽ നന്മ; നെഗറ്റീവ് കമന്റിട്ട വ്യക്തിക്ക് പോസിറ്റീവ് മറുപടിയുമായി പെപ്പെ; കൈയടിച്ച് സോഷ്യൽ മീഡിയ

പോസ്റ്ററിൽ കാട്ടാളൻ, മനസ്സിൽ നന്മ; നെഗറ്റീവ് കമന്റിട്ട വ്യക്തിക്ക് പോസിറ്റീവ് മറുപടിയുമായി പെപ്പെ; കൈയടിച്ച് സോഷ്യൽ മീഡിയ
Aug 14, 2025 05:51 PM | By Anusree vc

(moviemax.in)അതിരൂക്ഷമായ ഭാഷയിൽ കമന്റിട്ട വ്യക്തിയെ രസകരമായ മറുപടികളിലൂടെയാണ് നടൻ ആന്റണി വർഗീസ് പെപ്പെ നേരിട്ടത്. പെപ്പെ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'കാട്ടാളൻ'. ചിത്രത്തിന്റെ പോസ്റ്ററിനു താഴെ കമന്റിട്ടയാൾക്ക് സംയമനത്തോടെ മറുപടി നൽകിയ താരത്തെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.

കാട്ടാളന്റെ പോസ്റ്ററിനു താഴെ ‘എന്ത് ഉണ്ടായിട്ടെന്തു കാര്യം, പെപ്പെ അല്ലേ നായകൻ’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇയാളെ ടാഗ് ചെയ്തു കൊണ്ട് ‘അളിയാ... എന്താ അങ്ങനൊരു ടോക്ക്. തുടങ്ങിയതല്ലേ ഉള്ളൂ... എല്ലാം സെറ്റാവും’ എന്നായിരുന്നു ആന്റണി വർഗീസ് നൽകിയ മറുപടി. നെഗറ്റീവ് കമന്റ് ചെയ്ത ആളെ പോസിറ്റീവ് ആയി കൈകാര്യം ചെയ്തത് മാതൃകാപരമെന്നാണ് ആരാധകരുടെ പ്രതികരണം.

മാർക്കോ’യുടെ വിജയത്തിനു ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാട്ടാളൻ’. പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ‘കാട്ടാള’ന്റെ മുതൽമുടക്ക് 45 കോടിയാണ്. പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി - 2, കൺക്ലൂഷൻ, ജവാൻ, ബാഗി 2, ഓങ്ബാക്ക് 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്‌ഷൻ ഒരുക്കിയ ലോകപ്രശസ്തനായ ആക്‌ഷൻ കോറിയോഗ്രാഫർ കൊച്ച കെംബഡിയാണ് ചിത്രത്തിന്റെ ആക്‌ഷൻ കൈകാര്യം ചെയ്യുന്നത്. പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥാണ് സംഗീതം. ആക്ഷൻ ത്രില്ലർ ജോണറിലാണ് ‘കാട്ടാളൻ’ എത്തുന്നത്.

The poster shows a shepherd, goodness in the heart; Peppe responding positively to the person who made a negative comment; clapping in social media.

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories