കയ്യും കാലും തണുക്കാൻ തുടങ്ങി, റിസൽട്ട് വന്നപ്പോൾ പണി കിട്ടിയെന്ന് മനസിലായി; പൊരുതി നേടിയ ഡിവോഴ്സിന് പിന്നാലെ കിട്ടിയ രോഗം -ജുവൽ മേരി

കയ്യും കാലും തണുക്കാൻ തുടങ്ങി, റിസൽട്ട് വന്നപ്പോൾ പണി കിട്ടിയെന്ന് മനസിലായി; പൊരുതി നേടിയ ഡിവോഴ്സിന് പിന്നാലെ കിട്ടിയ രോഗം -ജുവൽ മേരി
Aug 13, 2025 03:24 PM | By Athira V

(moviemax.in) ആങ്കറിം​ഗ് രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ജുവൽ മേരി സിനിമകളും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലെെം ലെെറ്റിൽ ജുവൽ മേരി സജീവമല്ല. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ജുവലിപ്പോൾ. വിവാഹമോചനം, കാൻസർ എന്നീ വിഷമഘട്ടങ്ങൾ താൻ അതിജീവിച്ചെന്ന് ജുവൽ‌ മേരി പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് ജുവൽ മനസ് തുറന്നത്. 2015 ലാണ് ജുവൽ വിവാഹിതയായത്. ടെലിവിഷൻ പ്രൊഡ്യൂസർ ജെൻസൺ സക്കറിയ ആയിരുന്നു ഭർത്താവ്. താനിപ്പോൾ നിയമപരമായി വിവാഹ മോചിതയാണെന്ന് ജുവൽ മേരി പറയുന്നു.

"ഞാൻ വിവാഹിതയായിരുന്നു. പിന്നെ ഡിവോഴ്സ് ചെയ്തു. ഫെെറ്റ് ചെയ്ത് ഡിവോഴ്സ് വാങ്ങിയ ഒരാളാണ് ഞാൻ. പലരും അതൊരു കേക്ക് വാക്കായി പറഞ്ഞ് കേ‌ട്ടിട്ടുണ്ട്. എനിക്കങ്ങനെ ആയിരുന്നില്ല. ഞാൻ സ്ട്ര​ഗിൾ ചെയ്തു. പോരാടി ജയിച്ചു. അങ്ങനെ ഞാൻ രക്ഷപ്പെ‌ട്ടു. ‍ഡിവോഴ്സായിട്ട് ഒരു വർഷം ആകുന്നേയുള്ളൂ. 2021 മുതൽ ഞാൻ സെപ്പറേറ്റഡ് ആയി ജീവിക്കാൻ തുടങ്ങി," ജുവൽ മേരി പറയുന്നു. 2023 ൽ തനിക്ക് കാൻസർ സ്ഥിരീകരിച്ചെന്നും ജുവൽ പറയുന്നു.

മൂന്ന് നാല് വർഷം കഴിഞ്ഞാണ് എനിക്ക് ‍ഡിവോഴ്സ് കിട്ടിയത്. മ്യൂചൽ ഡിവോഴ്സാണെങ്കിൽ ആറ് മാസം കൊണ്ട് കിട്ടും. മ്യൂചൽ കിട്ടാൻ വേണ്ടി ഞാൻ നടന്ന് കഷ്ടപ്പെട്ട് വാങ്ങിച്ച ഡിവോഴ്സാണ്. അന്ന് കയ്യിൽ സ്റ്റാർ സിം​ഗറൊക്കെ ചെയ്തതിന്റെ കുറച്ച് പെെസയുണ്ട്. ഇനിയെങ്കിലും ലെെഫ് ആസ്വദിക്കണം, എനിക്കൊന്ന് സന്തോഷിക്കണം എന്ന് കരുതി. 


അങ്ങനെ ലണ്ടനിൽ എനിക്കൊരു ഷോ വന്നു. ഒരുപാട് യാത്രകൾ ചെയ്തു. എല്ലാം കഴിഞ്ഞ് തിരിച്ച് കൊച്ചിയിൽ വന്നു. കയ്യിലുള്ള കാശൊക്കെ പൊട്ടിച്ചു. തിരിച്ച് വന്ന് ഞാൻ ഇനിയും വർക്ക് ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. അന്ന് ഏഴ് വർഷത്തിന് മുകളിലായി തെെറോയ്ഡ് പ്രശ്നമുണ്ട്. പിന്നെ എന്റെ ഇന്റേണൽ ട്രോമയും. പിസിഒഡി, തെെറോയ്ഡ് പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ റെ​ഗുലർ ചെക്കപ്പിന് പോയി. 

അന്ന് വരെ എനിക്ക് ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ആകെപ്പാടെ ചുമയ്ക്കുമ്പോൾ കഫം എക്സ്ട്രാ വരും. എപ്പോഴും ത്രോട്ട് ക്ലിയർ ചെയ്യണം. ഒരു സ്കാൻ ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു. ഞാൻ ബിഎസ്സി നഴ്സിം​ഗ് പഠിച്ച ആളാണ്. അവർ മാർക്ക് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി. കയ്യും കാലും തണുക്കാൻ തുടങ്ങി.

കാരണം സ്കാൻ ചെയ്തവരുടെ മുഖം മാറുന്നുണ്ട്. നമുക്കൊരു ബയോപ്സി എടുക്കണം എന്ന് പറഞ്ഞപ്പോൾ എന്റെ കാലുറഞ്ഞ് പോയി. അത് വേണ്ട എന്ന് ഞാൻ. ഭയങ്കര പേടിയായിരുന്നു. ഇല്ല മാഡം, അതെടുക്കണം എന്ന് അവർ പറഞ്ഞു. അന്ന് തന്നെ ബയോപ്സി എടുത്തു. ഡോക്ടർ‌ എനിക്ക് ഏകദേശം സൂചന തന്നിരുന്നു. 15 ദിവസം കഴിയും റിസൽട്ട് വരാൻ," ജുവൽ മേരി പറയുന്നു.

ലെഫ് സ്ലോ ആയിപ്പോയി.  റിസൽട്ട് വന്നപ്പോൾ ഒന്ന് കൂടെ ബയോപ്സി എടുക്കാമെന്ന് പറഞ്ഞു. രണ്ടാമത്തെ റിസൽട്ട് വന്നപ്പോൾ പണി കിട്ടിയെന്ന് മനസിലായി. സർജറി കഴിഞ്ഞപ്പോൾ സൗണ്ട് പോയി. അത് സ്വാഭാവമികമാണ്. പിന്നെ എല്ലാം ശരിയായെന്നും ജുവൽ മേരി വ്യക്തമാക്കി. കാൻസർ ചികിത്സിച്ച് ഭേദമായ ശേഷം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ജുവൽ ഇപ്പോൾ. ആദ്യമായാണ് തന്റെ സ്വകാര്യ ജീവിതത്തിൽ നേരിട്ട വലിയ പ്രതിസന്ധികളെക്കുറിച്ച് ജുവൽ മേരി ഒരു അഭിമുഖത്തിൽ സംസാരിക്കുന്നത്.

Jewel Mary says she survived difficult times including divorce and cancer

Next TV

Related Stories
ആദ്യ ദിനം 'കൂലി'യുടെ ആധിപത്യം; ബോക്സ് ഓഫീസിൽ 'വാർ 2'ന് തിരിച്ചടിയോ....?

Aug 13, 2025 05:08 PM

ആദ്യ ദിനം 'കൂലി'യുടെ ആധിപത്യം; ബോക്സ് ഓഫീസിൽ 'വാർ 2'ന് തിരിച്ചടിയോ....?

ആദ്യ ദിനം 'കൂലി'യുടെ ആധിപത്യം; ബോക്സ് ഓഫീസിൽ 'വാർ 2'ന്...

Read More >>
'മര്യാദക്ക് തൃശൂർ ഞാൻ വേണമെന്ന് പറഞ്ഞതല്ലേ... അയിനാണോ ഇങ്ങനെ കുത്തി നോവിക്കുന്നത്' , ആരാണ് അദ്ദേഹം? പരിഹസിച്ച് ഐഷ സുല്‍ത്താന

Aug 13, 2025 05:03 PM

'മര്യാദക്ക് തൃശൂർ ഞാൻ വേണമെന്ന് പറഞ്ഞതല്ലേ... അയിനാണോ ഇങ്ങനെ കുത്തി നോവിക്കുന്നത്' , ആരാണ് അദ്ദേഹം? പരിഹസിച്ച് ഐഷ സുല്‍ത്താന

വോട്ട് വിവാ​ദത്തിൽ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയെ പരിഹസിച്ച് സംവിധായിക ഐഷ...

Read More >>
നിയമനടപടിക്കൊരുങ്ങി; 'ഗർഭിണിയായ ഭാര്യയെ വരെ വിവാദങ്ങളിക്ക് വലിച്ചിഴയ്ക്കുന്നു'; അപ്പാനി ശരത്തിന്‍റെ കുടുംബവും സുഹൃത്തുക്കളും

Aug 13, 2025 04:59 PM

നിയമനടപടിക്കൊരുങ്ങി; 'ഗർഭിണിയായ ഭാര്യയെ വരെ വിവാദങ്ങളിക്ക് വലിച്ചിഴയ്ക്കുന്നു'; അപ്പാനി ശരത്തിന്‍റെ കുടുംബവും സുഹൃത്തുക്കളും

നിയമനടപടിക്കൊരുങ്ങി; 'ഗർഭിണിയായ ഭാര്യയെ വരെ വിവാദങ്ങളിക്ക് വലിച്ചിഴയ്ക്കുന്നു'; അപ്പാനി ശരത്തിന്‍റെ കുടുംബവും...

Read More >>
സാന്ദ്രയുടെ വഴി അടഞ്ഞു? പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം, സാന്ദ്രതോമസ് നൽകിയ ഹര്‍ജി തള്ളി കോടതി

Aug 13, 2025 12:56 PM

സാന്ദ്രയുടെ വഴി അടഞ്ഞു? പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം, സാന്ദ്രതോമസ് നൽകിയ ഹര്‍ജി തള്ളി കോടതി

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം, സാന്ദ്രതോമസ് നൽകിയ ഹര്‍ജി തള്ളി കോടതി...

Read More >>
'ഇനി നീയും ഞാനും പ്രേമിക്കില്ലേ'... 'ഒരു മുത്തം തേടി' ഗാനം  സാഹസത്തിലൂടെ വീണ്ടും ജനഹൃദയങ്ങളിൽ

Aug 13, 2025 11:32 AM

'ഇനി നീയും ഞാനും പ്രേമിക്കില്ലേ'... 'ഒരു മുത്തം തേടി' ഗാനം സാഹസത്തിലൂടെ വീണ്ടും ജനഹൃദയങ്ങളിൽ

ഇൻഡിപെൻഡൻസ് ചിത്രത്തിലെ 'ഒരു മുത്തം തേടി' എന്ന ഗാനം 'സാഹസം' സിനിമയിലൂടെ റീമെയ്ക് ചെയ്തു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall