തലമുറകളായി സ്ത്രീകളുടെ സ്ഥാനം നിർണ്ണയിച്ചുവരുന്ന യാഥാസ്ഥിതിക സാമൂഹിക ആചാരങ്ങളെ വിമർശിക്കുന്ന ചിത്രം; ‘പർദ’; ട്രെയിലർ പുറത്ത്

തലമുറകളായി സ്ത്രീകളുടെ സ്ഥാനം നിർണ്ണയിച്ചുവരുന്ന യാഥാസ്ഥിതിക സാമൂഹിക ആചാരങ്ങളെ വിമർശിക്കുന്ന ചിത്രം; ‘പർദ’; ട്രെയിലർ പുറത്ത്
Aug 12, 2025 03:32 PM | By Anjali M T

(moviemax.in) അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ,സംഗീത കൃഷ് എന്നിവർ ഒന്നിക്കുന്ന ചിത്രം ‘പർദ’യുടെ ട്രെയിലർ പുറത്തിറങ്ങി.സമൂഹത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

‘സിനിമാ ബണ്ടി’, ‘ശുഭം’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രവീൺ കാണ്ട്രെഗുലയാണ് ‘പർദ’ സംവിധാനം ചെയ്യുന്നത്. മുഖം’പർദ’കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തിൽ ജീവിക്കുന്ന സുബ്ബു എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ദർശന രാജേന്ദ്രൻ്റെയും സംഗീതയുടെയും കഥാപാത്രങ്ങൾ, സുബ്ബുവിനെ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം എങ്ങനെ മാറുന്നു എന്നും ഈ കണ്ടുമുട്ടൽ അവളുടെ ജീവിതത്തിനു മേലുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നു എന്നും ചിത്രത്തിൻ്റെ ട്രെയിലറിൽ നിന്ന് മനസ്സിലാക്കാം.

തലമുറകളായി സ്ത്രീകളുടെ സ്ഥാനം നിർണ്ണയിച്ചുവരുന്ന ആഴത്തിൽ വേരൂന്നിയ യാഥാസ്ഥിതിക സാമൂഹിക ആചാരങ്ങളെ ചിത്രം വിമർശിക്കുന്നു. അതോടൊപ്പം, ഇത് പ്രതിരോധത്തിന്റെയും പ്രതിസന്ധികളെ അതിജീവിച്ച് മാറ്റങ്ങൾക്കുവേണ്ടി ശബ്ദമുയർത്താനുള്ള ധൈര്യത്തിന്റെയും ആഘോഷം കൂടിയാകുകയാണ്.

വിജയ് ഡോൺകട, ശ്രീനിവാസലു പി വി, ശ്രീധർ മക്കുവ എന്നിവർ ആനന്ദ മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മൃദുൽ സുജിത് സെൻ ഛായാഗ്രഹണവും, ധർമ്മേന്ദ്ര കാക്കറാല എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിൽ രാഗ് മയൂർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തെലുങ്ക് മാർക്കറ്റിംഗും പി.ആറും വംശി ശേഖറും, മലയാളത്തിലെ മാർക്കറ്റിംഗും കമ്യൂണിക്കേഷനും സ്റ്റോറീസ് സോഷ്യലിന്റെ ഡോ. സംഗീത ജനചന്ദ്രനും കൈകാര്യം ചെയ്യുന്നു.ഓഗസ്റ്റ് 22-ന് ചിത്രം തിയറ്ററുകളിൽ എത്തും.

The trailer of 'Parda' has been released

Next TV

Related Stories
'ആശ' വരുന്നു; ഉർവ്വശിയും ജോജുവും ഒന്നിക്കുന്നു; ചിത്രീകരണം ആരംഭിച്ചു

Aug 12, 2025 03:22 PM

'ആശ' വരുന്നു; ഉർവ്വശിയും ജോജുവും ഒന്നിക്കുന്നു; ചിത്രീകരണം ആരംഭിച്ചു

ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' സിനിമയുടെ ചിത്രീകരണം...

Read More >>
'അനില്‍ തോമസാണ് സാന്ദ്രാ തോമസിനെ പുറത്താക്കാന്‍ ബ്രെയിന്‍വാഷ് ചെയ്തത്'; 'രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള തന്റേടം ഞാന്‍ കാണിക്കും' - സജി നന്ത്യാട്ട്

Aug 12, 2025 12:25 PM

'അനില്‍ തോമസാണ് സാന്ദ്രാ തോമസിനെ പുറത്താക്കാന്‍ ബ്രെയിന്‍വാഷ് ചെയ്തത്'; 'രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള തന്റേടം ഞാന്‍ കാണിക്കും' - സജി നന്ത്യാട്ട്

സാന്ദ്രാ തോമസിന്റെ നാമനിര്‍ദേശപത്രിക അസാധുവാക്കാന്‍ ചരടുവലിച്ചത് നിര്‍മാതാവ് അനില്‍ തോമസാണെന്ന് സജി...

Read More >>
നിവിൻ പോളിയ്ക്ക് ആശ്വാസം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Aug 12, 2025 11:59 AM

നിവിൻ പോളിയ്ക്ക് ആശ്വാസം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചന കേസ് സ്റ്റേ ചെയ്ത്...

Read More >>
അംഗത്വ രേഖകളിൽ കൃത്രിമം നടത്തി; സജി നന്ത്യാട്ടിന്റെ രാജിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബർ

Aug 12, 2025 10:51 AM

അംഗത്വ രേഖകളിൽ കൃത്രിമം നടത്തി; സജി നന്ത്യാട്ടിന്റെ രാജിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബർ

ഫിലിം ചേംബർ ജന.സെക്രട്ടറി സജി നന്ത്യാട്ടിന്റെ രാജിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ഫിലിം...

Read More >>
ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച് നിര്‍മ്മാതാവ് സജി നന്ത്യാട്ട്

Aug 11, 2025 08:25 PM

ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച് നിര്‍മ്മാതാവ് സജി നന്ത്യാട്ട്

ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച് നിര്‍മ്മാതാവ് സജി നന്ത്യാട്ട് ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall