'ആശ' വരുന്നു; ഉർവ്വശിയും ജോജുവും ഒന്നിക്കുന്നു; ചിത്രീകരണം ആരംഭിച്ചു

'ആശ' വരുന്നു; ഉർവ്വശിയും ജോജുവും ഒന്നിക്കുന്നു; ചിത്രീകരണം ആരംഭിച്ചു
Aug 12, 2025 03:22 PM | By Anjali M T

(moviemax.in) മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും അടുത്തിടെ തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് നടന്നിരുന്നു. ഉർവശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് 'ആശ'. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർ‍ത്തകർ പുറത്തിറക്കിയിരുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.

ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, സ്റ്റിൽസ്: അനൂപ് ചാക്കോ, പിആർഒ: ആതിര ദിൽജിത്ത്, ഡിസൈൻസ്: യെല്ലോടൂത്ത്സ്.

Urvashi and Joju George's first film together, 'Asha', has begun shooting

Next TV

Related Stories
തലമുറകളായി സ്ത്രീകളുടെ സ്ഥാനം നിർണ്ണയിച്ചുവരുന്ന യാഥാസ്ഥിതിക സാമൂഹിക ആചാരങ്ങളെ വിമർശിക്കുന്ന ചിത്രം; ‘പർദ’; ട്രെയിലർ പുറത്ത്

Aug 12, 2025 03:32 PM

തലമുറകളായി സ്ത്രീകളുടെ സ്ഥാനം നിർണ്ണയിച്ചുവരുന്ന യാഥാസ്ഥിതിക സാമൂഹിക ആചാരങ്ങളെ വിമർശിക്കുന്ന ചിത്രം; ‘പർദ’; ട്രെയിലർ പുറത്ത്

അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ,സംഗീത കൃഷ് എന്നിവർ ഒന്നിക്കുന്ന ചിത്രം ‘പർദ’യുടെ ട്രെയിലർ...

Read More >>
'അനില്‍ തോമസാണ് സാന്ദ്രാ തോമസിനെ പുറത്താക്കാന്‍ ബ്രെയിന്‍വാഷ് ചെയ്തത്'; 'രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള തന്റേടം ഞാന്‍ കാണിക്കും' - സജി നന്ത്യാട്ട്

Aug 12, 2025 12:25 PM

'അനില്‍ തോമസാണ് സാന്ദ്രാ തോമസിനെ പുറത്താക്കാന്‍ ബ്രെയിന്‍വാഷ് ചെയ്തത്'; 'രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള തന്റേടം ഞാന്‍ കാണിക്കും' - സജി നന്ത്യാട്ട്

സാന്ദ്രാ തോമസിന്റെ നാമനിര്‍ദേശപത്രിക അസാധുവാക്കാന്‍ ചരടുവലിച്ചത് നിര്‍മാതാവ് അനില്‍ തോമസാണെന്ന് സജി...

Read More >>
നിവിൻ പോളിയ്ക്ക് ആശ്വാസം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Aug 12, 2025 11:59 AM

നിവിൻ പോളിയ്ക്ക് ആശ്വാസം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചന കേസ് സ്റ്റേ ചെയ്ത്...

Read More >>
അംഗത്വ രേഖകളിൽ കൃത്രിമം നടത്തി; സജി നന്ത്യാട്ടിന്റെ രാജിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബർ

Aug 12, 2025 10:51 AM

അംഗത്വ രേഖകളിൽ കൃത്രിമം നടത്തി; സജി നന്ത്യാട്ടിന്റെ രാജിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബർ

ഫിലിം ചേംബർ ജന.സെക്രട്ടറി സജി നന്ത്യാട്ടിന്റെ രാജിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ഫിലിം...

Read More >>
ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച് നിര്‍മ്മാതാവ് സജി നന്ത്യാട്ട്

Aug 11, 2025 08:25 PM

ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച് നിര്‍മ്മാതാവ് സജി നന്ത്യാട്ട്

ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച് നിര്‍മ്മാതാവ് സജി നന്ത്യാട്ട് ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall