(moviemax.in) ബിഗ് ബോസ് മലയാളം ഷോ സീസണ്‍ സെവൻ മലയാളി ഹൃദയങ്ങളിൽ അത്യന്തം ആവേശത്തോടെ മുന്നേറുകയാണ്. ബിഗ് ബോസിന്റെ ആദ്യ ആഴ്ചയിൽ തന്നെ മുൻഷി രഞ്‍ജിത്ത് എവിക്ഷനിലൂടെ .ബിഗ് ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങിയിരിക്കുന്നു . അതിനിടെയാണ് ഇന്ന് പുലര്‍ച്ചെ പുറത്തുവിട്ട പ്രൊമൊ വീഡിയോ ബിഗ് ബോസ് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
ഇതൊരു പ്രധാന അറിയിപ്പാണ് എന്നാണ് ബിഗ് ബോസ് പ്രൊമൊയില്‍ പറയുന്നത്. നിങ്ങളില്‍ നിന്ന് ഒരു കണ്ടന്റും ഇനി പ്രതീക്ഷിക്കുന്നില്ല. ഒരു രീതിയിലുള്ള ആശയ വിനിമയവും ഇനി എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. സീസണ്‍ സെവൻ ഇവിടെവെച്ച് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് എന്നും ബിഗ് ബോസ് അറിയിക്കുന്നു. മത്സരാര്‍ഥികളെല്ലാം ലിവിംഗ് ഏരിയയില്‍ ഇരിക്കുന്നതാണ് കാണുന്നത്. എന്താണ് ബിഗ് ബോസ് എന്ന് ചിലര്‍ ചോദിക്കുന്നതും കേള്‍ക്കാം. എന്നാല്‍ ഇത് വെറും പ്രൊമോയാണെന്നും ബിഗ് ബോസ് അങ്ങനെ നിര്‍ത്തില്ലെന്നുമാണ് കമന്റുകള്‍. മത്സരാര്‍ഥികളെ കൂടുതല്‍ സജീവമാക്കാൻ വേണ്ടി ബിഗ് ബോസ് നടത്തിയ തന്ത്രമാണെന്നും കമന്റുകളില്‍ പ്രേക്ഷകര്‍ പറയുന്നു. എന്തായാലും ബിഗ് ബോസ് തുടരും എന്ന് തന്നെയാണ് വ്യക്തമാകുന്നത്. എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ഇന്നത്തെ എപ്പിസോഡ് വരെ കാത്തിരിക്കുകയേ നിര്‍വാഹകമുള്ളൂ.
Asianet Bigg Boss Malayalam show season seven is temporarily suspended