'മമ്മൂക്കയെ അവഹേളിച്ച അന്നുതൊട്ട് നിൻറെ പതനവും തുടങ്ങി'; കമന്റിന് മറുപടിയുമായി സാന്ദ്ര തോമസ്

'മമ്മൂക്കയെ അവഹേളിച്ച അന്നുതൊട്ട് നിൻറെ പതനവും തുടങ്ങി'; കമന്റിന് മറുപടിയുമായി സാന്ദ്ര തോമസ്
Aug 9, 2025 04:16 PM | By Anjali M T

(moviemax.in) കഴിഞ്ഞ ദിവസം സാന്ദ്ര തോമസ് ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായിരുന്നു. കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിക്കെതിരെ കേസ് ഫയല്‍ ചെയ്തപ്പോള്‍ കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടെന്നും ഇതിന് തയ്യാറാകാതെ ഇരുന്നതോടെ താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, മറ്റൊരു സാഹചര്യത്തില്‍ മമ്മൂട്ടിയോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് സാന്ദ്ര സംസാരിക്കുന്ന ഒരു പഴയ വീഡിയോ ഫേസ്ബുക്കിലൂടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവെച്ചിരുന്നു.

ലിസ്റ്റിന്റെ വീഡിയോയ്ക്ക് പിന്നാലെ സാന്ദ്ര ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. 'ഒറ്റപ്പെടും എന്ന തിരിച്ചറിവിനെ അവഗണിക്കുന്നിടത്താണ് ഓരോ പുതുവഴിയും പിറവികൊള്ളുന്നത്, കാത്തുനിൽക്കുക', എന്നാണ് സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് മറുപടിയുമായി നിരവധി പേരാണ് എത്തുന്നത്. ഇതിലെ പല കമന്റുകളും മമ്മൂട്ടിയെ എന്തിനാണ് ഈ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചത് എന്നാണ്.

'മമ്മൂക്കയെ അവഹേളിച്ച അന്നുതൊട്ട് നിൻറെ പതനവും തുടങ്ങി…ഇത് വരെ നിനക്ക് പിന്തുണ തന്നവർപോലും ഇപ്പോൾ നിനക്ക് എതിരാണ്' എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്. ഈ കമന്റിന് സാന്ദ്ര പ്രതികരിച്ചിട്ടുണ്ട്. 'സത്യം പറയുന്നത് എങ്ങനെ അവഹേളനമാകും ? മമ്മൂക്ക നല്ലത് ചെയ്തപ്പോൾ അതും ഞാൻ പറഞ്ഞിട്ടുണ്ട്' എന്ന് സാന്ദ്ര പറഞ്ഞു. മമ്മൂട്ടിയെ ഇതിൽ വലിച്ചിട്ടത് ശരിയായില്ല എന്ന മറ്റൊരു കമന്റിന് 'മമ്മൂട്ടിയെ ആരും വലിച്ചിട്ടതല്ല, അദ്ദേഹം താനേ വന്നു കയറിയതാണ്' എന്നാണ് സാന്ദ്രയുടെ മറുപടി.

കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ച നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ നോമിനേഷൻ തള്ളിയതിൽ അസോസിയേഷന്‍ ഭാരവാഹിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ എങ്കിലും നിർമിക്കണം എന്ന കാരണം കാണിച്ചാണ് സംഘടന സാന്ദ്രയുടെ നോമിനേഷൻ തള്ളിയത്.

ഇതിനിടെ, മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞതിന് പിന്നാലെ ഈ വെളിപ്പെടുത്തലിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് സാന്ദ്രയോട് ഏഴ് ചോദ്യങ്ങളുമായി നിർമാതാവ് റെനീഷ് എൻ അബ്ദുൾഖാദർ രംഗത്തെത്തിയിരുന്നു. ഏത് സിനിമയാണ് കമ്മിറ്റ് ചെയ്തത്, എപ്പോഴാണ് പിന്മാറിയത് എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍.

Sandra Thomas responds to comments insulting Mammootty

Next TV

Related Stories
'ശ്വേതക്കെതിരായ കേസ് പത്രത്തിൽ പേര് വരാനുള്ള നീക്കം'; പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

Aug 9, 2025 05:36 PM

'ശ്വേതക്കെതിരായ കേസ് പത്രത്തിൽ പേര് വരാനുള്ള നീക്കം'; പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

നടി ശ്വേത മേനോനെതിരായ കേസിൽ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ്...

Read More >>
അവസാനം 'എമ്പുരാൻ' കീഴടങ്ങി; മോഹൻലാലിന്റെ റെക്കോർഡ് തകർത്ത് യുവതാരം

Aug 9, 2025 05:08 PM

അവസാനം 'എമ്പുരാൻ' കീഴടങ്ങി; മോഹൻലാലിന്റെ റെക്കോർഡ് തകർത്ത് യുവതാരം

അവസാനം 'എമ്പുരാൻ' കീഴടങ്ങി; മോഹൻലാലിന്റെ റെക്കോർഡ് തകർത്ത്...

Read More >>
വിവാദ വിഷയം; അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്

Aug 9, 2025 12:15 PM

വിവാദ വിഷയം; അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പ്രാഥമിക പരിശോധനയാരംഭിച്ച്...

Read More >>
ഓർമകൾക്ക് ആദരം; കലാഭവൻ നവാസും ഭാര്യയും പ്രധാനവേഷങ്ങളിലെത്തിയ 'ഇഴ' യൂട്യൂബിൽ റിലീസ് ചെയ്തു

Aug 9, 2025 11:23 AM

ഓർമകൾക്ക് ആദരം; കലാഭവൻ നവാസും ഭാര്യയും പ്രധാനവേഷങ്ങളിലെത്തിയ 'ഇഴ' യൂട്യൂബിൽ റിലീസ് ചെയ്തു

ഓർമകൾക്ക് ആദരം; കലാഭവൻ നവാസും ഭാര്യയും പ്രധാനവേഷങ്ങളിലെത്തിയ 'ഇഴ' യൂട്യൂബിൽ റിലീസ്...

Read More >>
'ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്'; തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം, പരസ്യ പ്രതികരണം വിലക്കി താരസംഘടന

Aug 9, 2025 11:20 AM

'ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്'; തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം, പരസ്യ പ്രതികരണം വിലക്കി താരസംഘടന

പരസ്യ പ്രതികരണം വിലക്കി അമ്മ താരസംഘടന മാധ്യമങ്ങൾക്ക് മുന്നിലും അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ സംസാരിക്കരുതെന്നും...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall