കൊച്ചി: (moviemax.in) പരസ്യ പ്രതികരണം വിലക്കി താരസംഘടന. അമ്മ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും തെരെഞ്ഞെടുപ്പ് വരണാധികാരികൾ. മാധ്യമങ്ങൾക്ക് മുന്നിലും അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ സംസാരിക്കരുതെന്നും വിലക്കി. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ള സാഹചര്യത്തിലാണ് വിലക്ക് പറഞ്ഞിരിക്കുന്നത്. സംഘടനയ്ക്കുള്ളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും കൂടെയാണ് ഇത്തരത്തിൽ തീരുമാനിക്കുന്നത്.
ശ്വേത മേനോന് എതിരായ കേസുമായി ബന്ധപ്പെട്ട് നടൻ ബാബുരാജിനെതിരെ നടത്തിയ മാല പാർവതിയുടെ പരാമർശത്തിൽ പ്രതികരണവുമായി നടി പൊന്നമ്മ ബാബു രംഗത്തു വന്നിട്ടുണ്ട്. ശ്വേതക്ക് എതിരായ കേസിൽ ബാബുരാജ് അല്ല. നെറികെട്ട കളികൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല ബാബുരാജ് എന്ന് പൊന്നമ്മ ബാബു പറഞ്ഞു. മാല പാർവതിയുടെ ശ്രമം മാധ്യമ ശ്രദ്ധ കിട്ടാനാണെന്നും ‘അമ്മ’യെ നാറ്റിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും പൊന്നമ്മ വിമർശിച്ചു പറഞ്ഞു. പലരും കടുത്ത ഭാഷയിൽ തന്നെ വിമർശനങ്ങൾ പങ്കുവെച്ച സാഹചര്യത്തിലാണ് ഇത്തരം നടപടിയിലേക്ക് വരണാധികാരി നീങ്ങിയത്. മെമ്മറി കാർഡ് വിവാദം, ബാബുരാജിന് എതിരെയുള്ള വിമർശനം, ശ്വേത മേനോനെ എതിരെയുള്ള പരാതി തുടങ്ങിയ വിഷയങ്ങളിൽ സംഘടനയ്ക്ക് ഉള്ളിലെ അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് നടപടി
AMMA star organization banned from public response prohibits from discussing internal issues within AMMA in front of the media