'കൂലി'ക്ക് ക്ലാഷ് വയ്ക്കാനൊരുങ്ങി അർജുൻ അശോകന്റെ 'തലവര'; ആഗസ്റ്റ് 15 ന് തിയേറ്ററുകളിൽ

'കൂലി'ക്ക് ക്ലാഷ് വയ്ക്കാനൊരുങ്ങി അർജുൻ അശോകന്റെ 'തലവര'; ആഗസ്റ്റ് 15 ന് തിയേറ്ററുകളിൽ
Aug 9, 2025 11:18 AM | By Fidha Parvin

(moviemax.in) മഹേഷ് നാരായണനും ഷെബിൻ ബക്കറും നിർമ്മിക്കുന്ന ഏറ്റവും പുതിയ അർജുൻ അശോകൻ ചിത്രം 'തലവര' 2025 ഓഗസ്റ്റ് 15-ന് തിയേറ്ററുകളിലെത്തും. രജനികാന്ത് ചിത്രം 'കൂലി'യോടൊപ്പം റിലീസ് ചെയ്യുന്ന ഈ സിനിമയിൽ വേറിട്ട ലുക്കിലാണ് അർജുൻ അശോകൻ എത്തുന്നത്. അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതി ശർമ്മയാണ് നായിക. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റേയും മൂവിംഗ് നരേറ്റീവ്‌സിന്റേയും ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം, 'ടേക്ക് ഓഫ്', 'സീ യു സൂൺ' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ മഹേഷ് നാരായണനും, 'ചാർലി', 'തണ്ണീർമത്തൻ ദിനങ്ങൾ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഷെബിൻ ബക്കറും ഒന്നിക്കുന്നതിനാൽ സിനിമാപ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു.

ചിത്രത്തിലെ പോസ്റ്ററുകളും 'കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്…' എന്ന് തുടങ്ങുന്ന  പ്രണയഗാനവും ആളുകളുടെ മനസ് നേരത്തെ കവർന്നിരുന്നു . യൂട്യൂബിൽ 15 ലക്ഷത്തോളം കാഴ്ചക്കാരെ നേടിയ ഗാനം ട്രെൻഡിംഗ് ലിസ്റ്റിലും ഇടം നേടിട്ടുണ്ട് . അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

അഖിൽ അനിൽകുമാർ സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ തയാറാക്കിയത് . കോ പ്രൊഡ്യൂസർ: റുവായിസ് ഷെബിൻ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കലാസംവിധാനം: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്‌സ് ഇ കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റാം പാർത്ഥൻ, സൗണ്ട് ഡിസൈൻ: ചാൾസ്, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതൻ, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചൻ, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്‌സ്: പിക്‌റ്റോറിയൽ എഫ്.എക്‌സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, സ്റ്റിൽസ്: അജി മസ്‌കറ്റ്, ഡിസൈൻസ്: യെല്ലോടൂത്ത്‌സ്, പിആർഒ: ആതിര ദിൽജിത്ത്.

Arjun Ashokan's film 'Thalavara', produced by Mahesh Narayanan and Shebin Bakkar, will be released in theaters on August 15, 2025.

Next TV

Related Stories
വിവാദ വിഷയം; അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്

Aug 9, 2025 12:15 PM

വിവാദ വിഷയം; അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പ്രാഥമിക പരിശോധനയാരംഭിച്ച്...

Read More >>
ഓർമകൾക്ക് ആദരം; കലാഭവൻ നവാസും ഭാര്യയും പ്രധാനവേഷങ്ങളിലെത്തിയ 'ഇഴ' യൂട്യൂബിൽ റിലീസ് ചെയ്തു

Aug 9, 2025 11:23 AM

ഓർമകൾക്ക് ആദരം; കലാഭവൻ നവാസും ഭാര്യയും പ്രധാനവേഷങ്ങളിലെത്തിയ 'ഇഴ' യൂട്യൂബിൽ റിലീസ് ചെയ്തു

ഓർമകൾക്ക് ആദരം; കലാഭവൻ നവാസും ഭാര്യയും പ്രധാനവേഷങ്ങളിലെത്തിയ 'ഇഴ' യൂട്യൂബിൽ റിലീസ്...

Read More >>
'ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്'; തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം, പരസ്യ പ്രതികരണം വിലക്കി താരസംഘടന

Aug 9, 2025 11:20 AM

'ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്'; തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം, പരസ്യ പ്രതികരണം വിലക്കി താരസംഘടന

പരസ്യ പ്രതികരണം വിലക്കി അമ്മ താരസംഘടന മാധ്യമങ്ങൾക്ക് മുന്നിലും അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ സംസാരിക്കരുതെന്നും...

Read More >>
ആക്ഷനും റൊമാൻസും ത്രില്ലറും ഒരുപോലെ; ബിബിൻ കൃഷ്ണയുടെ 'സാഹസം' ഒരു പൊളി വൈബ്

Aug 8, 2025 04:36 PM

ആക്ഷനും റൊമാൻസും ത്രില്ലറും ഒരുപോലെ; ബിബിൻ കൃഷ്ണയുടെ 'സാഹസം' ഒരു പൊളി വൈബ്

ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ്...

Read More >>
'പാടത്ത് പണി വരമ്പത്ത് കൂലി'; ബി ബി -7 ൽ പ്രേക്ഷകർക്ക് താക്കീതുമായി മോഹൻലാലിൻറെ മാസ്സ് ഡയലോഗ്

Aug 8, 2025 01:35 PM

'പാടത്ത് പണി വരമ്പത്ത് കൂലി'; ബി ബി -7 ൽ പ്രേക്ഷകർക്ക് താക്കീതുമായി മോഹൻലാലിൻറെ മാസ്സ് ഡയലോഗ്

'പാടത്ത് പണി വരമ്പത്ത് കൂലി'; ബി ബി -7 ൽ പ്രേക്ഷകർക്ക് താക്കീതുമായി മോഹൻലാലിൻറെ മാസ്സ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall