(moviemax.in) ട്വന്റി വൺ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് സാഹസം. ഒരു മികച്ച സിനിമാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഈ ചിത്രം, എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന എല്ലാ ചേരുവകളും കൃത്യമായി ചേർത്തൊരുക്കിയ ഒരു എന്റർടെയ്നറാണ്.
ഓരോരുത്തരുടെയും ജീവിതത്തിൽ ഒരു സിനിമാറ്റിക് ദിവസമുണ്ടാകും എന്ന ടാഗ്‌ലൈൻ തന്നെയാണ് ഈ സിനിമയുടെ ഇതിവൃത്തം. ജീവൻ, സൈറ, വിക്ടർ, വൂൾഫ് എന്നീ പ്രധാന കഥാപാത്രങ്ങളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. സൈറയുടെയും ജീവന്റെയും പ്രണയകഥയ്ക്കൊപ്പം, വിക്ടറും അയാളുടെ പഴയ സുഹൃത്തായിരുന്ന വൂൾഫും തമ്മിലുള്ള തർക്കങ്ങളും സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
വിക്ടറിന്റെ രഹസ്യങ്ങൾ വൂൾഫ് പോലീസിന് ചോർത്തിക്കൊടുക്കുന്നു. ഇത് വൂൾഫിന് വലിയ നേട്ടങ്ങൾ ഉണ്ടാക്കാനുള്ള വഴിയൊരുക്കുന്നു. എന്നാൽ ക്രിപ്റ്റോ കറൻസിയുടെ പാസ്‌വേഡ് അറിയാവുന്ന ഏക വ്യക്തിയുടെ മരണം അവരെ പുതിയ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഈ പാസ്‌വേഡ് തേടിയുള്ള വൂൾഫിന്റെ യാത്രയും, അയാളെ വേട്ടയാടുന്ന വിക്ടറിന്റെ യാത്രയും സിനിമയെ കൂടുതൽ ആവേശകരമാക്കുന്നു.
ആക്ഷൻ, റൊമാൻസ്, കോമഡി, ത്രില്ലർ, അഡ്വഞ്ചർ എന്നീ ഘടകങ്ങൾ ഒരുമിപ്പിച്ച് അവതരിപ്പിച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റെ വിജയം. സിറ്റുവേഷണൽ കോമഡികളും രംഗങ്ങൾ കോർത്തിണക്കിയ രീതിയും തിരക്കഥയെ കൂടുതൽ മികച്ചതാക്കി. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തെ മികച്ച രീതിയിൽ ബിബിൻ കൃഷ്ണ സംവിധാനം ചെയ്തിരിക്കുന്നു.
സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് സംഗീതം. ബിബിൻ അശോകിന്റെ സംഗീതവും, ആൽബി ആന്റണിയുടെ ഛായാഗ്രഹണവും സിനിമയുടെ 'പൊളി വൈബ്' നിലനിർത്താൻ സഹായിക്കുന്നു. റിലീസിന് മുൻപേ ശ്രദ്ധ നേടിയ 'ഏത് മൂഡ് പൊളി മൂഡ്' എന്ന ഗാനം ഇതിനൊരു ഉദാഹരണമാണ്.
ബാബു ആന്റണി, റംസാൻ, ഗൗരി ജി കിഷൻ, ശബരീഷ്, നരേൻ തുടങ്ങിയ താരങ്ങളുടെ പ്രകടനവും ഈ ചിത്രത്തിന് ഊർജ്ജം നൽകുന്നു. പ്രേക്ഷകരെ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന, വർണ്ണാഭമായ ഒരു കാഴ്ചാനുഭവമാണ് സാഹസം.
Sahasam is the latest film directed by Bibin Krishna