'പാടത്ത് പണി വരമ്പത്ത് കൂലി'; ബി ബി -7 ൽ പ്രേക്ഷകർക്ക് താക്കീതുമായി മോഹൻലാലിൻറെ മാസ്സ് ഡയലോഗ്

'പാടത്ത് പണി വരമ്പത്ത് കൂലി'; ബി ബി -7 ൽ പ്രേക്ഷകർക്ക് താക്കീതുമായി മോഹൻലാലിൻറെ മാസ്സ് ഡയലോഗ്
Aug 8, 2025 01:35 PM | By Anusree vc

(moviemax.in) നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ബിഗ് ബോസ് സീസൺ 7 ആരംഭിച്ചു. 19 മത്സരാർത്ഥികളുമായി ഓഗസ്റ്റ് 3-നാണ് ഷോയ്ക്ക് തുടക്കമായത്. പ്രവചന പട്ടികയിൽ ഉണ്ടായിരുന്നവരും അല്ലാത്തവരുമായി ബിഗ് ബോസ് വീട്ടിലെത്തിയത് 20 പേരാണ്. പലരും തങ്ങളുടെ തന്ത്രങ്ങൾ പുറത്തെടുത്തപ്പോൾ, ചിലർ ഇപ്പോഴും കാത്തിരിപ്പിലാണ്. വരും ദിവസങ്ങളിൽ ഇവർ എങ്ങനെ കളിക്കുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

ബി​ഗ് ബോസ് സീസൺ 7ൽ ആദ്യ എവിക്ഷനിൽ ഉള്ളത് എട്ട് മത്സരാർത്ഥികളാണ്. ശൈത്യ, രഞ്ജിത്ത്, ജിസേൽ, നെവിൻ, രേണു, ആര്യൻ, അനുമോൾ, ശാരിക എന്നിവരാണ് അവർ. പ്രേക്ഷകർ തീരുമാനിക്കുന്ന വിധി മോഹൻലാൽ എത്തുന്ന വീക്കെഡ് എപ്പിസോ​ഡിൽ അറിയാനാകും. എവിക്ഷനുമായി ബന്ധപ്പെട്ട് ബി​ഗ് ബോസ് ടീം പുറത്തുവിട്ട പുതിയ പ്രൊമോ ഏറെ ശ്രദ്ധനേടുകയാണ്. പ്രേക്ഷകർ വോട്ടുകൾ കൃത്യമാകും ബുദ്ധിപൂർവ്വവും വിനിയോ​ഗിക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെടുന്നു.

"അങ്കം തുടങ്ങിയ സ്ഥിതിക്ക് പറയാനുള്ളത് നിങ്ങളോടാണ്. പാടത്ത് പണി വരമ്പത്ത് കൂലി. അതാണ് ഇത്തവണത്തെ ഒരു ലൈൻ. കൂലി എന്ന് പറഞ്ഞാൽ പ്രേക്ഷകരുടെ ഓരോ വിലപ്പെട്ട വോട്ടും. അത് ബുദ്ധിപൂർവ്വം വിനിയോ​ഗിക്കുക. അല്ലാതെ ആർമികളുടെയും പിആർ ടീമുകളുടെയും വാക്കുകൾ കേട്ട് ജയ് വിളിക്കരുത്. പച്ചാളം ഭാസികളെയും പിആർ രാജക്കന്മാരെയും തിരിച്ചറിയാതെ പോകരുത്. സേഫ് ​ഗെയിമും കളിച്ച് ബി​ഗ് ബോസ് വീട്ടിൽ വാഴകളായി നിൽക്കാൻ വന്നവരെ കണ്ടം വഴി ഓടിക്കണം. കണ്ടന്റ് തരുന്നവർ മാത്രം മതി ഷോയിൽ. എന്നാലെ എൻ​ഗേജിം​ഗ് ആകൂ, എന്റർടെയ്നിം​ഗ് ആകൂ. പ്രതികരിക്കുന്നവരെയും നിലപാടുള്ളവരെയും എവിക്ട് ആക്കി, അലസന്മാരെയും അർഹത ഇല്ലാത്തവരെയും ഷോയിൽ നിർത്തിയാൽ പണി നിങ്ങൾക്കാകും കിട്ടുക. അന്നേരം അയ്യോ ഈ സീസണിൽ അത് ശരിയായില്ല, ഇത് ശരിയായില്ല എന്ന പരാതിയും പൊക്കി വന്നേക്കരുത്. ഞങ്ങളുടെ കൂടെ പ്രേക്ഷകരും പണി എടുത്താലെ പണി ഏഴിന്റെ പണി ആകൂ. അത് ഓർമവേണം. അപ്പോ സവാരി ​ഗിരി​ഗിരി", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

'Work in the field, pay in the field'; Mohanlal's mass dialogue in BB-7 warns the audience

Next TV

Related Stories
'ശ്വേതക്കെതിരായ കേസ് പത്രത്തിൽ പേര് വരാനുള്ള നീക്കം'; പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

Aug 9, 2025 05:36 PM

'ശ്വേതക്കെതിരായ കേസ് പത്രത്തിൽ പേര് വരാനുള്ള നീക്കം'; പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

നടി ശ്വേത മേനോനെതിരായ കേസിൽ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ്...

Read More >>
അവസാനം 'എമ്പുരാൻ' കീഴടങ്ങി; മോഹൻലാലിന്റെ റെക്കോർഡ് തകർത്ത് യുവതാരം

Aug 9, 2025 05:08 PM

അവസാനം 'എമ്പുരാൻ' കീഴടങ്ങി; മോഹൻലാലിന്റെ റെക്കോർഡ് തകർത്ത് യുവതാരം

അവസാനം 'എമ്പുരാൻ' കീഴടങ്ങി; മോഹൻലാലിന്റെ റെക്കോർഡ് തകർത്ത്...

Read More >>
'മമ്മൂക്കയെ അവഹേളിച്ച അന്നുതൊട്ട് നിൻറെ പതനവും തുടങ്ങി'; കമന്റിന് മറുപടിയുമായി സാന്ദ്ര തോമസ്

Aug 9, 2025 04:16 PM

'മമ്മൂക്കയെ അവഹേളിച്ച അന്നുതൊട്ട് നിൻറെ പതനവും തുടങ്ങി'; കമന്റിന് മറുപടിയുമായി സാന്ദ്ര തോമസ്

മമ്മൂട്ടിയെ അവഹേളിച്ചെന്ന കമന്റിന് മറുപടിയുമായി സാന്ദ്ര തോമസ്...

Read More >>
വിവാദ വിഷയം; അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്

Aug 9, 2025 12:15 PM

വിവാദ വിഷയം; അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പ്രാഥമിക പരിശോധനയാരംഭിച്ച്...

Read More >>
ഓർമകൾക്ക് ആദരം; കലാഭവൻ നവാസും ഭാര്യയും പ്രധാനവേഷങ്ങളിലെത്തിയ 'ഇഴ' യൂട്യൂബിൽ റിലീസ് ചെയ്തു

Aug 9, 2025 11:23 AM

ഓർമകൾക്ക് ആദരം; കലാഭവൻ നവാസും ഭാര്യയും പ്രധാനവേഷങ്ങളിലെത്തിയ 'ഇഴ' യൂട്യൂബിൽ റിലീസ് ചെയ്തു

ഓർമകൾക്ക് ആദരം; കലാഭവൻ നവാസും ഭാര്യയും പ്രധാനവേഷങ്ങളിലെത്തിയ 'ഇഴ' യൂട്യൂബിൽ റിലീസ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall