(moviemax.in) കേരളത്തിലെ ചില ദേവിക്ഷേത്രങ്ങളിൽ, പ്രത്യേകിച്ചും തെക്കൻ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ, രൗദ്ര ഭാവത്തിലുള്ള ദേവിയെ ആരാധിക്കുന്ന ഉത്സവങ്ങളിലെ ഒരു പ്രധാന ചടങ്ങാണ് കളങ്കാവൽ. തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവവുമായി ബന്ധപ്പെട്ടും പാച്ചല്ലൂർ, ആറ്റുകാൽ ക്ഷേത്രങ്ങളിലും ഈ ചടങ്ങ് നടത്താറുണ്ട്.
ഈ അനുഷ്ഠാനത്തിന്റെ പ്രധാന ആശയം, ദേവി കളത്തിൽ വെച്ച് അസുരനായ ദാരികനെ വധിക്കുന്നതിന്റെ പ്രതീകാത്മകമായ ഒരു പുനരാവിഷ്കരണമാണ്. കളങ്കാവൽ ചടങ്ങിനിടെ, വാത്തി തിരുമുടി തലയിലേന്തി ദാരികനെ തിരഞ്ഞ് ഭക്തർക്കിടയിലേക്ക് എത്തുന്നു. ഈ സമയം ചിരിച്ചും ആക്രോശിച്ചും തിരുമുടിയുമായി എത്തുന്ന ദേവി, ഭക്തർക്ക് ഒരു അത്ഭുതക്കാഴ്ചയാണ്.
ഈ പേരിൽ, മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനിൽ ഒരു സിനിമ വരുന്നു. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി അഭിനയിക്കുന്ന ഒരു ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമാണ് കളങ്കാവൽ. മമ്മൂട്ടിയും വിനായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2025 ഒക്ടോബർ 9 നാണ് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഔദ്യോഗിക സ്ഥിഹീകരണം വന്നിട്ടില്ല. മമ്മൂട്ടി ഇതുവരെ ചെയ്യാത്ത ഒരു ഗ്രേ ഷെയ്‌ഡ് കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ദി വെനോം ബെനീത് (the venom beneath) എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'കളങ്കാവൽ'.
Mammootty Companys seventh film Kalankaval has begun shooting