(moviemax.in) കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും വിവാദമായി നിൽക്കുന്ന കേസ് ആണ് ശ്വേത മേനോന് എതിരായ കേസ്. ആ കേസുമായി ബന്ധപ്പെട്ട് നടൻ ബാബുരാജിനെതിരെ മാല പാർവതി നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി നടി പൊന്നമ്മ ബാബു രംഗത്ത്. ശ്വേതക്ക് എതിരായ കേസിൽ ബാബുരാജ് അല്ല. നെറികെട്ട കളികൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല ബാബുരാജ് എന്ന് പൊന്നമ്മ ബാബു വ്യക്തമാക്കി. മാല പാർവതിയുടെ ശ്രമം മാധ്യമ ശ്രദ്ധ കിട്ടാനാണെന്നും ‘അമ്മ’യെ നാറ്റിക്കാനാണെന്നും , അതിനായാണ് അവർ ശ്രമിക്കുന്നതെന്നും പൊന്നമ്മ രൂക്ഷമായി വിമർശിച്ചു.
തെളിവുണ്ടെങ്കിൽ പോയി കേസ് കൊടുക്കട്ടെ. ശ്വേതക്കെതിരായ കേസ് ഗൂഢാലോചന ആണെന്ന് തനിക്ക് പറയാൻ പറ്റില്ല. സംഘടനയ്ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത ആളാണ് അദ്ദേഹമെന്നും ബാബുരാജിനെ പിന്തുണച്ച് പൊന്നമ്മ പറഞ്ഞു.
പൊന്നമ്മ ബാബുവിന്റെ വാക്കുകൾ ഇങ്ങനെ
ഇത്രയും നെറികെട്ട കളിക്ക് ബാബുരാജ് കൂട്ട് നില്‍ക്കില്ല എന്നാണ് എന്‍റെ വിശ്വാസം. ഞാന്‍ മനസിലാക്കിയ ഒരാള്‍ എന്ന നിലയില്‍ ബാബുവിനെ കുറിച്ച് എനിക്ക് അതേ പറയാനുള്ളൂ. ബാബുവിനെ പറ്റി വല്ലതും പറഞ്ഞാല്‍ നമ്മള്‍ ബാബു രാജിന്‍റെ സൈഡാണ് എന്നല്ലെ പറയുന്നേ, അങ്ങനെയൊന്നുമില്ല. എവിടെ എന്ത് തെറ്റ് കണ്ടാലും നമ്മള്‍ സംസാരിക്കും. എനിക്ക് അമ്മ സംഘടന എന്ന് പറയുന്നത് എന്‍റെ കുടുംബം പോലെയാണ്.
അവര്‍(മാലാ പാർവതി) മീഡിയ അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടിയിട്ട് ചെയ്യുന്നതാണ്. അവര്‍ കളത്തിലേ ഇല്ലാത്ത സ്ത്രീയാ. ആര്‍ക്കൊക്കെയോ വേണ്ടി കാശും മേടിച്ച് പണിയെടുക്കുന്നു. മാലാ പാര്‍വതിക്ക് വേണ്ടി ഇരിക്കുന്നവരല്ല ഞങ്ങള്‍. അമ്മ സംഘടനയ്ക്ക് വേണ്ടി ഇരിക്കുന്നവരാണ്. അവര്‍ പറയുന്നു ഇത് ഇലക്ഷന്‍ പ്രചാരണത്തിന്‍റെ തന്ത്രമാണെന്ന്. ഇവര്‍ക്ക് എങ്ങനെയാണ് ഇതൊക്കെ പിടുത്തം കിട്ടുന്നെ. അതെനിക്ക് മനസിലാവുന്നില്ല. അറിയാമെങ്കില്‍ കേസ് കൊടുക്കട്ടെന്നെ. അതല്ലേ ചെയ്യേണ്ടത്. വെറുതെ മീഡിയയില്‍ വന്ന് അമ്മയേയും നാറ്റിച്ച്. ഞങ്ങളുടെ സഹോദരിമാരെയും നാറ്റിച്ച് ഇവരെന്തിനാ എല്ലാ ചാനലും കയറി ഇറങ്ങി നടക്കുന്നെ?.
ശ്വേത മേനോന് എതിരായ കേസ് ഗൂഢാലോചന ആണെന്ന് എനിക്ക് പറയാന്‍ പറ്റില്ല. എനിക്ക് തോന്നുന്നില്ല ഇങ്ങനെ ഏഴാം കൂലികളെ പോലെ ബാബുരാജ് പെരുമാറുമെന്ന്. ഇപ്പോ ബാബുരാജിനെ കുറിച്ച് മിണ്ടാന്‍ സാധിക്കില്ല. ബാബുരാജിന്‍റെ ആള്‍ക്കാരാണ് ഞങ്ങള്‍ എന്നല്ലേ അവർ മീഡിയയില്‍ പറയുന്നത്. നമ്മളെ സംബന്ധിച്ച് ബാബുരാജ് അമ്മയ്ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്തു. ആര് നല്ല കാര്യം ചെയ്താലും നമ്മള്‍ മെന്‍ഷന്‍ ചെയ്യില്ലേ? അപ്പോള്‍ ബാബുരാജിന്‍റെ സൈഡ് ആണെന്നാണോ പറയുന്നേ. ഒരു ക്രൈം ഉണ്ടായിട്ട് അത് കാണാതെ മാലാ പാര്‍വതി വെറുതെ കിടന്ന് പുക മറ സൃഷ്ടിക്കുകയാണ്. നമുക്കതിനോട് താല്പര്യമില്ല.
Ponnamma Babu responds to Mala Parvathy's remarks