(moviemax.in) തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന 'മീശ' എന്ന ചിത്രത്തിലെ 'കടലായി' എന്ന ഗാനം പുറത്തിറങ്ങി. ഇന്ന് എല്ലാ പ്രധാന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്ത ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.
ജോബ് കുര്യനും സൗപർണിക രാജഗോപാലും ചേർന്നാണ് 'കടലായി' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ധന്യ സുരേഷ് മേനോനും സൗപർണിക രാജഗോപാലും ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയത്. സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനം നിർവഹിച്ച ഈ ഗാനം പ്രകൃതിയുടെയും വികാരങ്ങളുടെയും ആഴങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്ന ഒന്നാണെന്ന് പറയപ്പെടുന്നു.
യൂണികോൺ മൂവീസിന്റെ ബാനറിൽ എം.സി. ജോസഫ് രചനയും സംവിധാനവും നിർവഹിച്ച 'മീശ', വികൃതിക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ്. തമിഴ് നടൻ കതിർ, ഷൈൻ ടോം ചാക്കോ, ഹക്കീം, ഉണ്ണി ലാലു, സുധി കോപ്പ, ജിയോ ബേബി, ഹസ്‌ലീ, നിതിൻ രാജ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സുരേഷ് രാജൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്
meesa movie song Kadalayi has been released