(moviemax.in) ശ്വേത മേനോനെതിരെ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചു. അമ്മ (AMMA) സംഘടനയുടെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തന്നെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കേസ് എന്നാണ് ശ്വേതയുടെ വാദം. കേസിലെ എഫ്‌ഐആർ ബാലിശമാണെന്നും അതിനാൽ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
നടിയുടെ സഹപ്രവർത്തകരായ ദേവനും രവീന്ദ്രനും ശ്വേതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ഈ പരാതി ദുരുദ്ദേശപരവും അസംബന്ധവുമാണെന്ന് ദേവൻ അഭിപ്രായപ്പെട്ടു. സിനിമയിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഒഴിവാക്കി ശ്വേതയ്ക്കെതിരെ മാത്രം പരാതി നൽകിയത് ഈ കേസിന്റെ അടിസ്ഥാനമില്ലായ്മ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ് ശ്വേത മേനോനെതിരെ പരാതി നൽകിയത്. അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു എന്നാരോപിച്ച്, ഐ.ടി നിയമത്തിലെ 67(a) വകുപ്പ് പ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും എഫ്‌ഐആറിൽ ആരോപിക്കുന്നുണ്ട്.
Actress demands cancellation of case registered against Shwetha Menon by Ernakulam Central Police