(moviemax.in)ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയായി സോഷ്യൽ മീഡിയ താരം രേണു സുധി എത്തുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. ആ പ്രവചനങ്ങൾ സത്യമാക്കിക്കൊണ്ട് രേണു ഇപ്പോൾ ബിഗ് ബോസ് വീട്ടിലെത്തിയിരിക്കുകയാണ്. രേണുവിന്റെ ബിഗ് ബോസിലേക്കുള്ള വരവിനെക്കുറിച്ച് കുടുംബം പ്രതികരിച്ചു. രേണുവിനെതിരെ ചില വ്ലോഗർമാർ നടത്തിയ സൈബർ ആക്രമണം കാരണം രേണുവിനെ ബിഗ് ബോസിലേക്ക് വിളിക്കുമോ എന്ന് പോലും സംശയിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. രേണുവിനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയായിരുന്നുവെന്നും കുടുംബം കൂട്ടിച്ചേർത്തു.
''മോഹൻലാൽ രേണുവിനെ, രേണു സുധി എന്ന് വിളിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. രേണുവിന്റെ ഒഫീഷ്യൽ പേര് രേഷ്മ പി തങ്കച്ചൻ ആണെന്ന് അറിഞ്ഞതിൽ പിന്നെ ചില വ്ളോഗർമാർ അവളെ രേണു സുധി എന്ന് വിളിച്ചിട്ടില്ല. സുധിച്ചേട്ടന്റെ പേര് ഒപ്പം ചേർക്കാൻ അവൾക്ക് യോഗ്യതയില്ലെന്ന് വരുത്തി തീർക്കാനാണ് അവർ എപ്പോഴും രേഷ്മ പി തങ്കച്ചൻ എന്ന് പറയുന്നത്. പക്ഷെ എന്ത് തന്നെയായാലും നിയമപരമായി അവളുടെ ഭർത്താവാണ് അദ്ദേഹം. വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ പേരാണ് ഇവിടെ ചേർക്കുന്നത്'', എന്ന് മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ രേണുവിന്റെ ചേച്ചി രമ്യ പറഞ്ഞു.
''രേണു ബിഗ് ബോസിലേക്ക് പോകുന്നെന്ന് ഞങ്ങൾ പോലും അറിഞ്ഞത് പോകുന്നതിന് രണ്ട് ദിവസം മുമ്പാണ്. പെട്ടെന്നായിരുന്നു അവർ വിളിച്ച് പറഞ്ഞത്. ആദ്യം രേണു ബിഗ് ബോസിൽ പോകണമെന്ന് ആഗ്രഹിച്ചിരുന്നു. പിന്നെ വ്ളോഗർമാരുടെ വെെരാഗ്യവും ദേഷ്യവും കാരണം പ്രതീക്ഷയില്ലായിരുന്നു'', എന്ന് രമ്യ കൂട്ടിച്ചേർത്തു. മറ്റുള്ളവർ പറയുന്നതല്ല യഥാർത്ഥത്തിൽ നടക്കുകയെന്ന് ഇപ്പോൾ മനസിലായി എന്നായിരുന്നു രേണുവിന്റെ പിതാവ് തങ്കച്ചന്റെ പ്രതികരണം. മത്സരാർത്ഥികളിൽ ആരും രേണു അനുഭവിച്ചതുപോലെയുള്ള കാര്യങ്ങൾ നേരിട്ടിട്ടുണ്ടാകില്ലെന്നും തങ്കച്ചൻ കൂട്ടിച്ചേർത്തു.
'They were envious of Reena, they didn't think she would arrive here' - Reena's family