സ്വപ്ന സാക്ഷാത്കാരം; 'അഗര'ത്തിലെ കുട്ടികളുടെ ഉയർച്ചയിൽ സന്തോഷം; വികാരാധീനനായി സൂര്യ

സ്വപ്ന സാക്ഷാത്കാരം; 'അഗര'ത്തിലെ കുട്ടികളുടെ ഉയർച്ചയിൽ സന്തോഷം; വികാരാധീനനായി സൂര്യ
Aug 5, 2025 06:07 PM | By Anusree vc

(moviemax.in) നടൻ സൂര്യയുടെ നേതൃത്വത്തിലുള്ള അഗരം ഫൗണ്ടേഷന്റെ 15-ാം വാർഷികം ആഘോഷിച്ചു. ചടങ്ങിൽ വികാരാധീനനായ സൂര്യ, 160 കുട്ടികളുമായി തുടങ്ങിയ ഫൗണ്ടേഷൻ ഇന്ന് 6,000-ത്തിലധികം വിദ്യാർത്ഥികൾക്ക് സഹായം നൽകുന്നുണ്ടെന്ന് പറഞ്ഞു. കൂടാതെ, അഗരത്തിലെ വിദ്യാർത്ഥികൾക്കായി വിവിധ കോളേജുകളിൽ 700-ഓളം സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശസ്ത നടൻ കമൽഹാസനായിരുന്നു വാർഷികാഘോഷത്തിലെ മുഖ്യാതിഥി.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ നേതൃത്വത്തിൽ 2006 സെപ്റ്റംബർ 25-നാണ് അ​ഗരം ഫൗണ്ടേഷന് രൂപം കൊണ്ടത്. തന്റെ 35ാം വയസ്സിലാണ് അഗരത്തിനു തുടക്കം കുറിച്ചതെന്ന് സൂര്യ പറഞ്ഞു. എന്നാൽ, ഇന്ന് അഗരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്, ഇവിടെ നിന്നു പഠിച്ചിറങ്ങിയ കുട്ടികളാണ്. ഇങ്ങനെയൊരു ചെയിൻ വരണമെന്നാണ് ആഗ്രഹിച്ചത്. അത് മനോഹരമായി ഇപ്പോൾ മുന്നോട്ടുപോകുന്നുവെന്നും സൂര്യ പറഞ്ഞു.

പഠിക്കണമെന്ന ആ​ഗ്രഹമുണ്ടെങ്കിലും അധ്യാപകരോ ആപ്ലിക്കേഷൻ ഫോം വാങ്ങാൻ പൈസയോ ഇല്ലാത്തവരായ വിദ്യാർത്ഥികളുണ്ടെന്ന് മനസിലാക്കി. അ​ഗരം ഫൗണ്ടേഷൻ ആരംഭിക്കുമ്പോൾ 100 പേരെ പഠിപ്പിക്കണമെന്നാണ് കരുതിയതെങ്കിലും 160 പേരാണ് പഠിക്കാനുള്ള ആ​ഗ്രഹവുമായെത്തിയത്. എന്നാൽ ഒരുപാടുപേർ സഹായവുമായി വന്നു. ആ യാത്രയാണ് ഇപ്പോഴും തടസമില്ലാതെ പോകുന്നത്. ഈ മനോഹരമായ യാത്രയിൽ എന്നെയും കൂടെക്കൂട്ടിയതിന് നന്ദി. വിദ്യാർത്ഥികളായ നിങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഇതിനെല്ലാം കാരണം. നിങ്ങൾ പാതിവഴിയിൽ പഠനം നിർത്തിയിരുന്നെങ്കിൽ, സ്വപ്നം കണ്ടിരുന്നില്ലെങ്കിൽ ഈ 15 വർഷത്തെ യാത്ര നടക്കില്ലായിരുന്നു. സൂര്യ പറഞ്ഞു.

സൂര്യയുടെ അഗരം ഫൗണ്ടേഷൻ വഴി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ 51 പേർ ഇന്ന് ഡോക്ടർമാരാണ്. തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളിൽനിന്നുള്ളവരും, കുടുംബത്തിൽ ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടുന്നവരുമാണ് ഇവർ. കൂടാതെ, 1,800-ഓളം പേർ എൻജിനീയർമാരായി ജോലി ചെയ്യുന്നുണ്ട്. അഗരം ഫൗണ്ടേഷന്റെ വിദ്യാർത്ഥികളിൽ 60 ശതമാനത്തോളം പേരും പെൺകുട്ടികളാണ് എന്നതും ഒരു ശ്രദ്ധേയമായ നേട്ടമാണ്.

Dream realization; joy in the rise of children in 'Agara'; the surya, emotionally affected.

Next TV

Related Stories
ബിഗ് നഷ്ട്ടം; ബിഗ് ബോസ്സിൽ കയറ്റാമെന്ന് വാഗ്ദാനം, ഡോക്ടർക് നഷ്ടമായത് പത്ത് ലക്ഷം രൂപ

Aug 5, 2025 05:41 PM

ബിഗ് നഷ്ട്ടം; ബിഗ് ബോസ്സിൽ കയറ്റാമെന്ന് വാഗ്ദാനം, ഡോക്ടർക് നഷ്ടമായത് പത്ത് ലക്ഷം രൂപ

മധ്യപ്രദേശിൽ ബിഗ് ബോസിൽ രഹസ്യമായി പ്രവേശനം ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പത്ത് ലക്ഷം കവർന്നു...

Read More >>
നടൻ ഷാനവാസിന് അന്ത്യയാത്ര മൊഴി ചൊല്ലി സിനിമ - സീരിയൽ ലോകം; പൊതുദർശനം വസതിയിൽ

Aug 5, 2025 02:07 PM

നടൻ ഷാനവാസിന് അന്ത്യയാത്ര മൊഴി ചൊല്ലി സിനിമ - സീരിയൽ ലോകം; പൊതുദർശനം വസതിയിൽ

പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസിന് വിട നൽകി സിനിമ - സീരിയൽ...

Read More >>
 കാത്തിരുന്നോളൂ...; ജെഎസ്കെ ഉടൻ ഒടിടിയിലേക്ക്

Aug 5, 2025 10:41 AM

കാത്തിരുന്നോളൂ...; ജെഎസ്കെ ഉടൻ ഒടിടിയിലേക്ക്

ജാനകി വി വേഴ്‍സസ് സ്റ്റേറ്റ് ഓഫ് കേരള...

Read More >>
കളർഫുൾ വൈബിലൊരു പോസ്റ്റർ; 'ഹൃദയപൂർവ്വം' ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

Aug 5, 2025 09:59 AM

കളർഫുൾ വൈബിലൊരു പോസ്റ്റർ; 'ഹൃദയപൂർവ്വം' ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

കളർഫുൾ വൈബിലൊരു പോസ്റ്റർ; 'ഹൃദയപൂർവ്വം' ചിത്രത്തിന്റെ പോസ്റ്റർ...

Read More >>
നടൻ ഷാനവാസിന് വിടചൊല്ലാൻ സിനിമകലോകം, സംസ്കാരം ഇന്ന് വൈകീട്ട്

Aug 5, 2025 09:03 AM

നടൻ ഷാനവാസിന് വിടചൊല്ലാൻ സിനിമകലോകം, സംസ്കാരം ഇന്ന് വൈകീട്ട്

നടൻ ഷാനവാസിന് വിടചൊല്ലാൻ സിനിമകലോകം, സംസ്കാരം ഇന്ന്...

Read More >>
നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

Aug 5, 2025 06:09 AM

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ്...

Read More >>
Top Stories










https://moviemax.in/- //Truevisionall