(moviemax.in)ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പ്രവേശനം വാഗ്ദാനം ചെയ്ത് ഭോപ്പാലിലെ ഒരു ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് തട്ടിപ്പ് നടന്നത് . ഭോപ്പാലിലെ പ്രമുഖ ചർമ്മരോഗ വിദഗ്ദ്ധനും പോയ്സൺ സ്കിൻ ക്ലിനിക്കിന്‍റെ ഉടമയുമായ ഡോ. അഭിനിത് ഗുപ്തയാണ് തട്ടിപ്പിനിരയായത്.കരൺ സിംഗ് എന്നൊരാളാണ് തന്നെ സമീപിച്ചതെന്ന് ഡോക്ടർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു .2022ൽ ഇവന്‍റ് ഡയറക്ടറെന്ന് സ്വയം പരിചയപ്പെടുത്തിയ കരൺ സിംഗ്, ബിഗ് ബോസിൽ രഹസ്യമായി പ്രവേശനം ശരിയാക്കി നൽകാമെന്ന് ഡോക്ടറെ വിശ്വസിപ്പിച്ചു 10 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു .
എന്നാൽ, ബിഗ് ബോസ് മത്സരാർത്ഥികളുടെ ഔദ്യോഗിക പട്ടികയിൽ തന്‍റെ പേരില്ലെന്ന് കണ്ടതോടെയാണ് ഡോക്ടർ സംശയാലുവായത് . തുടർന്ന് കരൺ സിംഗിനെ സമീപിച്ചപ്പോൾ, രഹസ്യ പ്രവേശനത്തിന് ഇനിയും സമയമെടുക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കരൺ സിംഗ് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഒഴിവാക്കുകയും ചെയ്തു.തുടർന്ന് ഡോ. അഭിനിത് ഗുപ്ത ചുനാഭട്ടി പൊലീസിൽ പരാതി നൽകി. പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമം 420-ാം വകുപ്പ് പ്രകാരം വഞ്ചനക് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരം തട്ടിപ്പുകളിൽ നിന്ന് സൂക്ഷിക്കണമെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി
In Madhya Pradesh, a man cheated a person of 10 lakhs by promising to secretly fix his entry in Bigg Boss.