(moviemax.in) പ്രേക്ഷകമനസുകളിൽ കാടിൻ്റെയും ഇരുട്ടിൻ്റെയും ദൃശ്യാനുഭവം നൽകി, എംസി സംവിധാനം ചെയ്യുകയും യൂണികോൺ മൂവീസ് നിർമിച്ച 'മീശ' പ്രേക്ഷക മനസ്സുകളെ വിസ്മയിപ്പിക്കുന്ന ഒരു ചിത്രമായി മാറുന്നു. പുരുഷ സൗഹൃദം, അഹങ്കാരം, അധികാരത്തിനായുള്ള പോരാട്ടം എന്നീ സങ്കീർണമായ വൈകാരിക മേഖലകൾ ചിത്രം നല്ല രീതിയിൽ കൈകാര്യം ചെയ്തിരുന്നതായി പ്രേക്ഷകർ പറയുന്നു. സവിശേഷമായ കഥപറച്ചിൽ രീതിയും ശക്തമായ പ്രമേയങ്ങളും സിനിമയെ വേറിട്ട അനുഭവമാക്കി മാറ്റുന്നു.
ചിത്രത്തിൻ്റെ എടുത്ത് പറയേണ്ട സാങ്കേതിക മികവുകളിൽ ഒന്നാണ് പശ്ചാത്തല സംഗീതവും വിസ്മയിപ്പിക്കുന്ന വിഷ്വൽസും. അതിമനോഹരമായ ഗാനങ്ങളും ചിത്രത്തിന് ഒരു മുതൽക്കൂട്ടാണ്. കതിർ, ഹക്കീം ഷാ, ഉണ്ണി ലാലു, ഷൈൻ ടോം ചാക്കോ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി. കൂടാതെ, സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി, ഹസ്‌ലി എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജനും, എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് മനോജുമാണ്. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധാനം. സരിഗമ മലയാളത്തിനാണ് ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സ്. മകേഷ് മോഹനനാണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്റ്റിൽ ഫോട്ടോഗ്രഫി ബിജിത്ത് ധർമ്മടവുമാണ്.
സണ്ണി തഴുത്തലയാണ് ലൈൻ പ്രൊഡ്യൂസർ. മേക്കപ്പ് ജിതേഷ് പൊയ്യയും, വസ്ത്രാലങ്കാരം സമീറ സനീഷുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സൗണ്ട് ഡിസൈനർ അരുൺ രാമ വർമ്മയും കളറിസ്റ്റ് ജയദേവ് തിരുവൈപതിയുമാണ്. പോയറ്റിക് ആണ് ഡിഐ നിർവഹിച്ചിരിക്കുന്നത്. ഐവിഎഫ്എക്സ് ആണ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. പബ്ലിസിറ്റി ഡിസൈനുകൾ തോട്ട് സ്റ്റേഷനും റോക്സ്സ്റ്റാറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പ്രൊമോ ഡിസൈനുകൾക്ക് പിന്നിൽ ഇല്ലുമിനാർട്ടിസ്റ്റാണ്. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ. സീഡ് മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഇൻവെർട്ടഡ് സ്റ്റുഡിയോസ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ) കൈകാര്യം ചെയ്യുന്നത്.
‘Meesha’ is a visual feast that touches the hearts of the audience.