(moviemax.in) പുതിയൊരു സീസണിന് തുടക്കമിട്ട് മോഹൻലാൽ 19 മത്സരാർത്ഥികളെ ബിഗ് ബോസ് മലയാളം സീസൺ 7-ലേക്ക് സ്വാഗതം ചെയ്തു. സിനിമ, സീരിയൽ, സോഷ്യൽ മീഡിയ, സംഗീതം, എൽ.ജി.ബി.ടി.ക്യു. കമ്യൂണിറ്റി എന്നിവയിൽ നിന്നുള്ള താരങ്ങളാണ് ഇത്തവണ വീട്ടിലുള്ളത്. ഒറ്റയ്ക്കും കൂട്ടായും ഇനി അവർ എന്തൊക്കെ തന്ത്രങ്ങൾ മെനയുമെന്നും, ഹൗസിലെ നിയമങ്ങൾ എങ്ങനെ പാലിക്കുമെന്നും കണ്ടറിയണം. ആദ്യ ദിനം തന്നെ തർക്കങ്ങളും വാഗ്വാദങ്ങളും തുടങ്ങിയത് ഷോയുടെ ആവേശം വർദ്ധിപ്പിച്ചിരിക്കുകയാണ്. മുന്നോട്ട് ഇനി എന്തൊക്കെ കളികളാണ് ഓരോരുത്തരും പുറത്തെടുക്കുകയെന്നും, പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ സ്റ്റീലറായി ആരൊക്കെ മാറുമെന്നും അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഈ സാഹചര്യത്തിൽ അവതാരകനായ മോഹൻലാൽ എങ്ങനെയാണ് ഓരോ സാഹചര്യങ്ങളെയും കൈകാര്യം ചെയ്യുന്നതെന്നും അറിയാൻ ആരാധകർക്ക് താൽപ്പര്യമുണ്ട്.
ഈ സീസണിലെ ആദ്യ ചർച്ചാ വിഷയം അനീഷ് ആണ്. കോമണറായി ബിഗ് ബോസ് വീട്ടിലെത്തിയ അനീഷ്, ആദ്യദിനം മുതൽ തന്നെ ശ്രദ്ധ നേടാൻ തുടങ്ങി. എന്നാൽ, അദ്ദേഹത്തിൻ്റെ ആരെയും കൂസാത്ത മനോഭാവവും 'എല്ലാം അറിയാം' എന്ന ഭാവവും പ്രേക്ഷകർക്ക് എത്രത്തോളം സ്വീകാര്യമാവുമെന്ന് കണ്ടറിയണം. ആദ്യ ദിവസങ്ങളിൽ ഷോ സ്റ്റീലറായി നിറഞ്ഞുനിന്നത് അനീഷാണെന്ന് പ്രേക്ഷകർ പറയുന്നു. പലരും അദ്ദേഹത്തെ 'രതീഷ് 2.0' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് അനീഷിന് ഒരു പോസിറ്റീവാണോ അതോ നെഗറ്റീവാണോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.
ബിഗ് ബോസ് സീസൺ 7-ൽ പ്രേക്ഷകർ ഏറ്റെടുത്ത ഒരു താരം ആര്യനാണ്. മോഡലിങ്, സിനിമ, കായികം, നൃത്തം തുടങ്ങിയ മേഖലകളിലെ പരിചയം അദ്ദേഹത്തെ കൂടുതൽ വോട്ടുകൾ നേടാൻ സഹായിച്ചേക്കാം. ഒപ്പം മികച്ച ഒരു എന്റർടെയ്‌നർ കൂടിയാണ് ആര്യൻ.
പ്രെഡിക്ഷൻ ലിസ്റ്റിൽ തുടക്കം മുതൽ ശ്രദ്ധ നേടിയ മറ്റൊരു മത്സരാർത്ഥിയാണ് ഷാനവാസ് ഷാനു. മിനിസ്ക്രീനിലൂടെ വലിയ ആരാധകരെ നേടിയ ഷാനവാസ് ശാരീരികമായും മാനസികമായും ശക്തനാണ്. ടാസ്കുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും ടോപ് 5-ൽ എത്താൻ സാധ്യതയുണ്ടെന്നും പ്രേക്ഷകർ വിലയിരുത്തുന്നു.
The first day of the Ankkakalari is celebrated..; who will succeed and who will fail? Here are the first audience reactions to Biby-7...