വനിതാ അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യത; ഹാർഡ് ഡിസ്ക് നശിപ്പിച്ചത് മനപ്പൂർവ്വം?; കുക്കു പരമേശ്വരനെതിരെ പൊന്നമ്മ ബാബു

വനിതാ അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യത; ഹാർഡ് ഡിസ്ക് നശിപ്പിച്ചത് മനപ്പൂർവ്വം?; കുക്കു പരമേശ്വരനെതിരെ പൊന്നമ്മ ബാബു
Aug 4, 2025 03:52 PM | By Fidha Parvin

(moviemax.in) താരസംഘടനയായ 'അമ്മ'യിലെ വനിതാ അംഗങ്ങൾ സിനിമയിലെ ദുരനുഭവങ്ങൾ പങ്കുവെച്ച യോഗത്തിന്റെ ഹാർഡ് ഡിസ്ക് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നടി പൊന്നമ്മ ബാബു രംഗത്ത്. ഹാർഡ് ഡിസ്ക് സംഘടനാ ഭാരവാഹിയായ കുക്കു പരമേശ്വരന്റെ കൈവശമാണുള്ളതെന്നും അത് തിരികെ ലഭിക്കുന്നതുവരെ പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി. ഹാർഡ് ഡിസ്ക് നശിപ്പിച്ചുവെന്ന കുക്കു പരമേശ്വരന്റെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിന് മുൻപാണ് വനിതാ താരങ്ങൾ ഒരുമിച്ചുകൂടി തങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തത്. ഈ യോഗം ക്യാമറയിൽ ചിത്രീകരിക്കുകയും അതിന്റെ ഹാർഡ് ഡിസ്ക് സൂക്ഷിക്കുകയും ചെയ്തിരുന്നു. ഈ ഹാർഡ് ഡിസ്ക് ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേർന്നാണ് സൂക്ഷിച്ചതെന്നാണ് വിവരം.

എന്നാൽ, മെമ്മറി കാർഡ് നശിപ്പിച്ചുവെന്ന് പിന്നീട് കുക്കു പരമേശ്വരൻ അറിയിക്കുകയായിരുന്നു. കുക്കു പരമേശ്വരൻ 'അമ്മ'യിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് ഈ വിഷയം വീണ്ടും ചർച്ചയായത്. ഹാർഡ് ഡിസ്ക് ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക തങ്ങൾക്കുണ്ടെന്നും, ഇത് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചേക്കാമെന്നും പൊന്നമ്മ ബാബു പറഞ്ഞു. ഈ വിഷയത്തിൽ കുക്കു പരമേശ്വരൻ ഒഴിഞ്ഞുമാറാൻ ശ്രമിക്കരുതെന്നും, ഹാർഡ് ഡിസ്ക് തിരികെ നൽകിയില്ലെങ്കിൽ നിയമനടപടികൾ ആലോചിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. എന്നാൽ, ഇത് കൂട്ടായി തീരുമാനമെടുക്കേണ്ട വിഷയമാണെന്നും പൊന്നമ്മ ബാബു വ്യക്തമാക്കി.

അതേസമയം, നടി മാല പാർവതിക്കെതിരെയും പൊന്നമ്മ ബാബു വിമർശനം ഉന്നയിച്ചു. മെമ്മറി കാർഡ് വിവാദം കോമഡിയായി തോന്നുന്നുവെന്ന മാല പാർവതിയുടെ പ്രസ്താവനയെ പൊന്നമ്മ ബാബു ശക്തമായി എതിർത്തു. സ്ത്രീകളുടെ പ്രശ്നങ്ങൾ എങ്ങനെയാണ് കോമഡിയായി തോന്നുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും, മാല പാർവതി സ്ത്രീപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന ആളല്ലെന്നും അവർ കൂട്ടിച്ചേർത്തു.

നേരത്തെ, നടി പ്രിയങ്കയും കുക്കു പരമേശ്വരനെതിരെ രംഗത്തെത്തിയിരുന്നു. യോഗത്തിൽ ക്യാമറ വച്ചതിന് പിന്നിലെ കാരണം തെളിവുകൾക്കാണെന്ന് കുക്കു പറഞ്ഞിരുന്നെന്നും, എന്നാൽ അടുത്തിടെ യോഗത്തിൽ സംസാരിച്ച ഒരു കാര്യങ്ങൾ ചോർന്നെന്നും പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 15-നാണ് 'അമ്മ'യുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പഴയ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. നിലവിൽ അഡ്ഹോക്ക് കമ്മിറ്റിയാണ് സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

Ponnamma Babu against Kukku Parameswaran

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories