(moviemax.in) അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി ഗായിക പുഷ്പവതി. താൻ ദളിത് സമൂഹത്തിന്‍റെ പ്രതിനിധിയാണെന്നും വലിഞ്ഞുകയറിയല്ല സിനിമ കോണ്‍ക്ലേവിന് പോയതെന്നും സര്‍ക്കാര്‍ ക്ഷണിച്ചതുപ്രകാരമാണെന്നും പുഷ്പവതി വ്യക്തമാക്കി.
കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേർസൺ ആണ് താൻ. അവിടെ ആത്മസഹോദരങ്ങൾക്ക് വേണ്ടിയാണ് പ്രതിഷേധിച്ചത്. ദളിത് സമൂഹത്തിന്റെ ജീവിതം അടൂർ ഗോപാലകൃഷ്ണൻ പഠിക്കണം.അടൂർ മനസ്സ് കൂടുതൽ വിശാലമാക്കണമെന്നാണ് പറയാനുള്ളത്. അടൂരിന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ചത് ശ്രദ്ധ നേടാൻ വേണ്ടിയുള്ള ശ്രമം ആയിരുന്നില്ല.
അദ്ദേഹത്തിന്‍റെ വാക്കുകൾ തന്നെ ബാധിക്കുന്നതല്ല. അഭിമാനബോധത്തിൽ ആര് കൈവച്ചാലും എതിർക്കുമെന്നും അതാണ് ചെയ്തതെന്നും വംശബോധവും വർഗബോധവും കൊണ്ടാണ് പ്രതിഷേധിച്ചതെന്നും പുഷ്പവതി പറഞ്ഞു.
സിനിമ കോണ്‍ക്ലേവിനിടെ അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനയിൽ അവിടെ വെച്ച് തന്നെ പുഷ്പവതി പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് അടൂര്‍ ഗോപാലകൃഷ്ണൻ ഉന്നയിച്ചത്. തന്നെ ചോദ്യം ചെയ്യാൻ അവര്‍ ആരാണെന്നും തന്‍റെ സംസാരം തടസപ്പെടുത്താൻ അവര്‍ ആരാണെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പ്രതികരിച്ചിരുന്നു.
Singer Pushpavathi responds to Adoor Gopalakrishnan