(moviemax.in) മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന പുതിയ സിനിമയായ 'തലവര'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിലെ ശ്രദ്ധേയരായ യുവതാരങ്ങളായ അർജുൻ അശോകനും രേവതി ശർമ്മയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോസ്റ്ററിൽ ഇരുവരും ആണ് ഉള്ളത്. അഖിൽ അനിൽ കുമാറാണ് ഈ സിനിമയുടെ സംവിധായകൻ.
ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിൻ്റേയും മൂവിംഗ് നരേറ്റീവ്സിൻ്റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമ ഓഗസ്റ്റ് 15-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നേരത്തെ, ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും 'കണ്ട് കണ്ട് പൂച്ചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്...' എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിലും ഇടംപിടിച്ചിരുന്നു.
അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
Will the head of Mahesh Narayanan change? The second look poster of 'Talavara' is out.