ഹോട്ടല്‍ മുറിയില്‍ എത്തിയത് വീട്ടിലേക്ക് മടങ്ങാന്‍; പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ നവാസിന്റെ മരണം

ഹോട്ടല്‍ മുറിയില്‍ എത്തിയത് വീട്ടിലേക്ക് മടങ്ങാന്‍; പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ നവാസിന്റെ മരണം
Aug 1, 2025 11:38 PM | By VIPIN P V

ങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് മലയാള സിനിമാലോകം, ഒപ്പം പ്രേക്ഷകരും. ഒരു ഇടവേളയ്ക്ക് ശേഷം സിനിമകളില്‍ വീണ്ടും സജീവമായി വരികയായിരുന്ന അദ്ദേഹം ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് മരണം.

വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന സിനിമയില്‍ കലാഭവന്‍ നാസ് ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഇന്നാണ് പൂര്‍ത്തിയായത്. സാധനങ്ങളുമെടുത്ത് വീട്ടിലേക്ക് മടങ്ങാനായി ചോറ്റാനിക്കരയിലെ ഹോട്ടല്‍മുറിയില്‍ എത്തിയതായിരുന്നു അദ്ദേഹം. മറ്റ് താരങ്ങള്‍ക്കൊപ്പം നവാസും കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നത്.

എന്നാല്‍ മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും നവാസിനെ ഏറെ നേരം കാണാനില്ലെന്ന് കണ്ട് റിസപ്ഷനില്‍ നിന്ന് അദ്ദേഹം താമസിക്കുന്ന മുറിയിലേക്ക് ഫോണില്‍ വിളിച്ചുവെങ്കിലും എടുത്തില്ല. ഇത് എന്തുകൊണ്ടെന്ന് അന്വേഷിക്കാന്‍ എത്തിയ റൂം ബോയ് വാതില്‍ തുറന്നുകിടക്കുന്നതായാണ് കണ്ടത്. നോക്കുമ്പോള്‍ നവാസ് നിലക്ക് വീണുകിടക്കുന്ന നിലയില്‍ ആയിരുന്നു.

വിവരം അറിയിച്ചതനുസരിച്ച് ചോറ്റാനിക്കര പൊലീസ് എത്തുകയായിരുന്നു, നിലവില്‍ മൃതദേഹം ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ നടന്ന ജനറല്‍ ബോഡി യോഗത്തിലും നവാസ് സജീവ സാന്നിധ്യമായിരുന്നു. അതിനാല്‍ത്തന്നെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ആഘാതത്തിലാണ് സഹപ്രവര്‍ത്തകര്‍.

kalabhavan navas wrapped his new movie prakanbanam today

Next TV

Related Stories
നിറചിരി മാഞ്ഞു; കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്

Aug 2, 2025 09:05 AM

നിറചിരി മാഞ്ഞു; കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്

അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം...

Read More >>
ചിരി മാഞ്ഞു; കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം, പോസ്റ്റുമോർട്ടം ഇന്ന്

Aug 2, 2025 06:28 AM

ചിരി മാഞ്ഞു; കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം, പോസ്റ്റുമോർട്ടം ഇന്ന്

കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം, പോസ്റ്റുമോർട്ടം...

Read More >>
ഞെട്ടി കലാകേരളം ....! സിനിമകളിൽ സജീവം, മിമിക്രിയിലൂടെ കലാരംഗത്തേക്ക്; നവാസിന്റേത്  അപ്രതീക്ഷിത മടക്കം

Aug 1, 2025 11:49 PM

ഞെട്ടി കലാകേരളം ....! സിനിമകളിൽ സജീവം, മിമിക്രിയിലൂടെ കലാരംഗത്തേക്ക്; നവാസിന്റേത് അപ്രതീക്ഷിത മടക്കം

കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി...

Read More >>
ട്രെൻഡിങ്ങായി തലവരയിലെ ഗാനം; വീണ്ടും മലയാളി പ്രേക്ഷകരുടെ മനംകവർന്ന് ഒരു പെൺകുട്ടി

Aug 1, 2025 10:13 PM

ട്രെൻഡിങ്ങായി തലവരയിലെ ഗാനം; വീണ്ടും മലയാളി പ്രേക്ഷകരുടെ മനംകവർന്ന് ഒരു പെൺകുട്ടി

ട്രെൻഡിങ്ങായി തലവരയിലെ ഗാനം; വീണ്ടും മലയാളി പ്രേക്ഷകരുടെ മനംകവർന്ന് ഒരു...

Read More >>
'കുക്കു പരമേശ്വരന് അമ്മയിൽ മത്സരിക്കാൻ യോഗ്യതയില്ല; മെമ്മറി കാർഡ് ഉപയോഗിച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യത' -പൊന്നമ്മ ബാബു

Aug 1, 2025 08:46 PM

'കുക്കു പരമേശ്വരന് അമ്മയിൽ മത്സരിക്കാൻ യോഗ്യതയില്ല; മെമ്മറി കാർഡ് ഉപയോഗിച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യത' -പൊന്നമ്മ ബാബു

'കുക്കു പരമേശ്വരന് അമ്മയിൽ മത്സരിക്കാൻ യോഗ്യതയില്ല; മെമ്മറി കാർഡ് ഉപയോഗിച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യത' -പൊന്നമ്മ...

Read More >>
Top Stories

https://moviemax.in/- //Truevisionall