(moviemax.in) മലയാളിയുടെ മനസ് കീഴടക്കാൻ വീണ്ടും ഇതാ ഒരു പെൺകുട്ടി എത്തുന്നു.അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത് ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്ന 'തലവര' സിനിമയിലെ 'കണ്ട് കണ്ട് പൂച്ചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്' എന്ന പാട്ട് യൂ ട്യൂബിൽ തരംഗമായിരിക്കുകയാണ്. നല്ല റൊമാന്റിക്ക് മൂഡിൽ ഒരുക്കിയിരിക്കുന്ന ഈ പാട്ടിൽ അർജുൻ അശോകനും രേവതി ശർമ്മയുമാണ് ഉള്ളത്.
സിനിമയിലെ ആദ്യ ഗാനമാണ് ഇപ്പോൾ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. മുത്തുവിന്‍റെ വരികൾക്ക് ഇലക്ട്രോണിക് കിളിയാണ് സംഗീതം നൽകിയിരിക്കുന്നത്. മണികണ്ഠൻ അയ്യപ്പയും ഇലക്ട്രോണിക് കിളിയും ചേർന്നാണ് പാടിയിരിക്കുന്നത്. ഇവർ നായകനും നായികയുമായെത്തുന്ന, മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന 'തലവര'യിലെ ആദ്യ ഗാനമായാണ് 'കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്' എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം എത്തിയിരിക്കുന്നത്. ഇതിനകം ഗാനം ഏറെ വൈറലായി കഴിഞ്ഞു. മണികണ്ഠൻ അയ്യപ്പയും ഇലക്ട്രോണിക് കിളിയും ചേർന്നാണ് പാടിയിരിക്കുന്നത്.. മുത്തുവിന്‍റെ വരികൾക്ക് ഇലക്ട്രോണിക് കിളിയാണ് സംഗീതം നൽകിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഗാനവും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. വ്യത്യസ്തമായ ഈണവും വരികളും ആസ്വാദകരിൽ ഒരു ഫ്രഷ്നെസ് ഫീൽ നൽകുന്നുണ്ട്. ഏറെ രസകരമായ രീതിയിലാണ് ഗാനം ദൃശ്യവത്കരിച്ചിരിക്കുന്നത്
Revathi Sharma captivates the Malayali audience thalavara movie