'നിറ തിങ്കളെ നറു പൈതലേ, ഇനി എന്നുമെൻ പൊന്നുണ്ണിയല്ലെ'; 53 മില്യണിലധികം കാഴ്ചക്കാർ എന്ന അപൂർവ നേട്ടവുമായി മൈ ബിഗ് ഫാദറിലെ ഗാനം

'നിറ തിങ്കളെ നറു പൈതലേ, ഇനി എന്നുമെൻ പൊന്നുണ്ണിയല്ലെ'; 53 മില്യണിലധികം കാഴ്ചക്കാർ എന്ന അപൂർവ നേട്ടവുമായി മൈ ബിഗ് ഫാദറിലെ ഗാനം
Aug 1, 2025 12:11 PM | By Anjali M T

(moviemax.in) ചില ഗാനങ്ങൾക്ക് കാലത്തെ അതിജീവിക്കാനുള്ള കഴിവുണ്ട്. 2009-ൽ പുറത്തിറങ്ങിയ ‘മൈ ബിഗ് ഫാദർ’ എന്ന ചിത്രത്തിലെ “നിറതിങ്കളേ നറുപൈതലേ” എന്ന ഗാനം അതിനൊരു ഉത്തമ ഉദാഹരണമാണ്. മലയാളികൾ പോലും അറിയാതെ യൂട്യൂബിൽ 50 മില്യൺ കാഴ്ചക്കാർ എന്ന അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗാനം. നിലവിൽ 53 മില്യണിലധികം വ്യൂസാണ് ഗാനത്തിന്റെ നേട്ടം.

കെ.ജെ. യേശുദാസ് ആലപിച്ച വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികളിൽ അലക്സ് പോളാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗിന്നസ് പക്രുവും ഇന്നസെന്റുമാണ് ഗാനരംഗങ്ങളിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. മഹേഷ് പി. ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മൈ ബിഗ് ഫാദർ’ എന്ന സിനിമയിലെ ഗാനം ഉയരം കുറഞ്ഞ ഒരച്ഛനും ഉയരം കൂടിയ മകനും തമ്മിലുള്ള ആത്മബന്ധം മനോഹരമായി ചിത്രീകരിക്കുന്നു. ചിത്രത്തിൽ ഗിന്നസ് പക്രു അച്ഛനായും ജയറാം മകനായും വേഷമിട്ടു. കനിഹയായിരുന്നു നായിക. സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാർ, ബാബുരാജ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഈ ഗാനം ഇത്രയധികം ഹിറ്റാക്കിയയത് പ്രധാനമായും വിദേശികളാണ് എന്നതാണ് ഏറെ ശ്രദ്ധേയം. ‘എപി മലയാളം സോങ്‌സ്’ എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഗാനത്തിന്റെ കമന്റ് ബോക്‌സ് നിറയെ വിവിധ വിദേശ ഭാഷകളിലുള്ള അഭിപ്രായങ്ങളാണ്. അച്ഛനും മകനും തമ്മിലുള്ള സ്നേഹം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ഗാനം ഭാഷാഭേദമില്ലാതെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. ഗാനരംഗത്തിലുള്ളത് യഥാർത്ഥ അച്ഛനും മകനുമാണെന്ന് പല വിദേശികളും തെറ്റിദ്ധരിച്ചത് ഈ ഗാനത്തിന്റെ വൈകാരികമായ ആഴം വ്യക്തമാക്കുന്നു. ഇത് ഒരു സിനിമാ ഗാനമാണെന്നും, ഗിന്നസ് പക്രു എന്ന നടനാണ് ഇതിലുള്ളതെന്നും ചിലർ കമന്റുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. സതീഷ് കെ. ശിവനും സുരേഷ് മേനോനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ,പി.എ. സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിച്ചത്.

The song

Next TV

Related Stories
ഞെട്ടി കലാകേരളം ....! സിനിമകളിൽ സജീവം, മിമിക്രിയിലൂടെ കലാരംഗത്തേക്ക്; നവാസിന്റേത്  അപ്രതീക്ഷിത മടക്കം

Aug 1, 2025 11:49 PM

ഞെട്ടി കലാകേരളം ....! സിനിമകളിൽ സജീവം, മിമിക്രിയിലൂടെ കലാരംഗത്തേക്ക്; നവാസിന്റേത് അപ്രതീക്ഷിത മടക്കം

കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി...

Read More >>
ട്രെൻഡിങ്ങായി തലവരയിലെ ഗാനം; വീണ്ടും മലയാളി പ്രേക്ഷകരുടെ മനംകവർന്ന് ഒരു പെൺകുട്ടി

Aug 1, 2025 10:13 PM

ട്രെൻഡിങ്ങായി തലവരയിലെ ഗാനം; വീണ്ടും മലയാളി പ്രേക്ഷകരുടെ മനംകവർന്ന് ഒരു പെൺകുട്ടി

ട്രെൻഡിങ്ങായി തലവരയിലെ ഗാനം; വീണ്ടും മലയാളി പ്രേക്ഷകരുടെ മനംകവർന്ന് ഒരു...

Read More >>
'കുക്കു പരമേശ്വരന് അമ്മയിൽ മത്സരിക്കാൻ യോഗ്യതയില്ല; മെമ്മറി കാർഡ് ഉപയോഗിച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യത' -പൊന്നമ്മ ബാബു

Aug 1, 2025 08:46 PM

'കുക്കു പരമേശ്വരന് അമ്മയിൽ മത്സരിക്കാൻ യോഗ്യതയില്ല; മെമ്മറി കാർഡ് ഉപയോഗിച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യത' -പൊന്നമ്മ ബാബു

'കുക്കു പരമേശ്വരന് അമ്മയിൽ മത്സരിക്കാൻ യോഗ്യതയില്ല; മെമ്മറി കാർഡ് ഉപയോഗിച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യത' -പൊന്നമ്മ...

Read More >>
പുസ്കാരത്തിളക്കത്തിൽ; 2023ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച മലയാള സിനിമ ഉള്ളൊഴുക്ക്

Aug 1, 2025 06:37 PM

പുസ്കാരത്തിളക്കത്തിൽ; 2023ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച മലയാള സിനിമ ഉള്ളൊഴുക്ക്

ദേശീയ ചലച്ചിത്ര പുസ്കാരങ്ങൾ ഡൽഹിയിൽ പ്രഖ്യാപിച്ചു, മികച്ച മലയാള സിനിമ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall