ദുൽഖർ സൽമാൻ്റെ ജന്മദിനം ഷൂട്ടിംഗ് സെറ്റിൽ ആഘോഷിച്ച് ‘ ഐ ആം ഗെയിം’ ടീം

ദുൽഖർ സൽമാൻ്റെ ജന്മദിനം ഷൂട്ടിംഗ് സെറ്റിൽ ആഘോഷിച്ച് ‘ ഐ ആം ഗെയിം’ ടീം
Jul 31, 2025 06:53 AM | By VIPIN P V

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിൻ്റെ സെറ്റിൽ വെച്ച് ദുൽഖർ സൽമാൻ്റെ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും താരങ്ങളും. കേക്ക് മുറിച്ചും ബിരിയാണി വിളമ്പിയുമാണ് താരത്തിൻ്റെ ജന്മദിനം അണിയറ പ്രവർത്തകർ ആഘോഷിച്ചത്.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.

ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന “ഐ ആം ഗെയിം” ൽ ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും വേഷമിടുന്നുണ്ട്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഐ ആം ഗെയിം”.

കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ്‌ മാസ്റ്റേഴ്സ് “ആർഡിഎക്സ്” എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ

I Am Game team celebrates Dulquer Salmaan birthday on the shooting set

Next TV

Related Stories
'അമ്മ' തെരഞ്ഞെടുപ്പ്; മത്സരത്തിൽ നിന്ന് ബാബുരാജ് പിന്മാറി

Jul 31, 2025 11:38 AM

'അമ്മ' തെരഞ്ഞെടുപ്പ്; മത്സരത്തിൽ നിന്ന് ബാബുരാജ് പിന്മാറി

അമ്മ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ബാബുരാജ്...

Read More >>
ചിത്രങ്ങൾ മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു; പരാതി നൽകി മാല പാർവതി

Jul 31, 2025 10:45 AM

ചിത്രങ്ങൾ മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു; പരാതി നൽകി മാല പാർവതി

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ സൈബര്‍ പൊലീസ്...

Read More >>
അമ്മ തെരഞ്ഞെടുപ്പ്; വനിത പ്രസിഡന്‍റിന് പിന്തുണയുമായി ജഗദീഷ്; മത്സരത്തില്‍ നിന്ന് പിൻമാറി

Jul 31, 2025 10:22 AM

അമ്മ തെരഞ്ഞെടുപ്പ്; വനിത പ്രസിഡന്‍റിന് പിന്തുണയുമായി ജഗദീഷ്; മത്സരത്തില്‍ നിന്ന് പിൻമാറി

അമ്മ തെരഞ്ഞെടുപ്പിന്‍റെ മത്സരത്തിൽ നിന്ന് നടൻ ജഗദീഷ്...

Read More >>
Top Stories










News Roundup






News from Regional Network





https://moviemax.in/- //Truevisionall