സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; 'ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് മികച്ച പ്രതികരണം

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; 'ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള'യ്ക്ക് മികച്ച പ്രതികരണം
Jul 18, 2025 04:20 PM | By Anjali M T

(moviemax.in) പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ "ജെ എസ് കെ - ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള"ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.

ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.

പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ് നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.

Superstar Suresh Gopi's 'mass appeal'; 'Janaki V/S State of Kerala' gets great response

Next TV

Related Stories
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
 സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

Sep 11, 2025 02:50 PM

സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി....

Read More >>
'വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലുമേറ്റരുത്  ചക്കരേ.....';  കല്യാണിക്ക് പ്രിയദർശന്റെ ഉപദേശം

Sep 11, 2025 02:37 PM

'വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലുമേറ്റരുത് ചക്കരേ.....'; കല്യാണിക്ക് പ്രിയദർശന്റെ ഉപദേശം

'വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലുമേറ്റരുത് ചക്കരേ.....'; കല്യാണിക്ക് പ്രിയദർശന്റെ...

Read More >>
അന്ന് കളിയാക്കി, ഇന്ന് കൈയടിച്ചു; തരം​ഗമായി ജ്യോതി നൂറാന്റെ 'ദാത്തേ നെറന്താളേ'

Sep 10, 2025 09:21 PM

അന്ന് കളിയാക്കി, ഇന്ന് കൈയടിച്ചു; തരം​ഗമായി ജ്യോതി നൂറാന്റെ 'ദാത്തേ നെറന്താളേ'

അന്ന് കളിയാക്കി, ഇന്ന് കൈയടിച്ചു; തരം​ഗമായി ജ്യോതി നൂറാന്റെ 'ദാത്തേ...

Read More >>
ടീസർ തന്നെ ഒരു പ്രത്യേക ഫീൽ...! റൊമാന്റിക് നായകനായി ദുൽഖർ, 'ഡിക്യു 41' പുത്തൻ അപ്ഡേറ്റ്

Sep 10, 2025 08:11 PM

ടീസർ തന്നെ ഒരു പ്രത്യേക ഫീൽ...! റൊമാന്റിക് നായകനായി ദുൽഖർ, 'ഡിക്യു 41' പുത്തൻ അപ്ഡേറ്റ്

'ഡിക്യു 41' ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ് പുറത്തിറക്കി...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall