താര വിവാഹങ്ങളിൽ മിക്കപ്പോഴും ആരാധകർ സന്തോഷിക്കാറാണ് പതിവ്. എന്നാൽ ആരാധകരിൽ മിക്കവരെയും വിഷമിപ്പിച്ച സംഭവമായിരുന്നു മഞ്ജു വാര്യർ-ദിലീപ് വിവാഹം. പ്രേക്ഷകർക്ക് സിനിമകളിൽ കണ്ട് കൊതി തീരും മുമ്പാണ് മഞ്ജുവെന്ന അതുല്യ കലാകാരി വിവാഹം ചെയ്ത് കരിയർ വിട്ടത്. കരിയറിൽ താരമായി വളർന്ന് വരികയായിരുന്നു മഞ്ജു. മഞ്ജുവിനെ വെച്ച് ചെയ്യാനിരുന്ന സിനിമകളിലേക്ക് മറ്റ് നടിമാർ വന്നു. വിവാഹ ശേഷം മഞ്ജു അഭിനയ രംഗത്ത് തുടരുന്നതിൽ ദിലീപിന് താൽപര്യമുണ്ടായിരുന്നില്ല. വിവാഹ ശേഷം മഞ്ജു ലെെം ലെെറ്റിൽ നിന്നും പൂർണമായും അകന്നു.
ദിലീപുമായി അകന്ന ശേഷമാണ് മഞ്ജു അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. മഞ്ജുവിനെക്കുറിച്ച് സംസാരിക്കുകയാണ് നടിക്ക് ഒന്നിലേറെ തവണ മേക്കപ്പ് ചെയ്ത അനില ജോസഫ്. റെയിൻബോ മീഡിയയോട് സംസാരിക്കുകയായിരുന്നു അനില. മഞ്ജുവിനെ ആദ്യമായി കണ്ട ഓർമകൾ അനില പങ്കുവെക്കുന്നുണ്ട്.

ഡാൻസൊക്കെ പഠിച്ച് നല്ല കഴിവുള്ള കുട്ടി. സിനിമയിൽ ആദ്യമായി അഭിനയിക്കുന്നു. ആദ്യമായി മാഗസിന് വേണ്ടി ഒരു ഫോട്ടോ എടുക്കണം. അന്ന് നാനാക്കാരും മഹിളാ രത്നക്കാരും എന്റെയടുത്ത് വന്നാണ് പറയുന്നത്. വലിയ സ്റ്റാറൊന്നുമല്ല, എന്തായാലും നാളത്തെ സ്റ്റാറായെന്ന് ഇരിക്കും എന്നെന്നോട് പറഞ്ഞു. അങ്ങനെ ഈ കുട്ടിക്ക് ഞാൻ ഒരുക്കി കൊടുത്തു.
അതിന് മുമ്പ് വെജിറ്റബിൾ പീലറിനും ഫേഷ്യലിനും വന്നു. പക്ഷെ ഈ കുട്ടിക്ക് സൗന്ദര്യം നോക്കണമെന്നാെന്നുമില്ല. സത്യം പറഞ്ഞാൽ എല്ലാവരേക്കാളും ഡിഫറന്റ് ആണ്. അമ്മയും വളരെ സിംപിളാണ്. മഞ്ജു ചോക്ലേറ്റ് തിന്ന് കൊണ്ടിരിക്കുകയോ മറ്റോ ആണ്. പിന്നെ ഞങ്ങൾ ഭയങ്കര സ്നേഹത്തിലായി. ഇപ്പോഴും വിളിച്ചാൽ അനിലാന്റി എന്ന് പറഞ്ഞ് എന്നോട് സംസാരിക്കും.
ലൗ മാര്യേജിന്റെ കാര്യമൊന്നും ഞാനറിയുന്നില്ല. കല്യാണം കഴിഞ്ഞെന്ന് പിറ്റേ ദിവസമാണ് ഞങ്ങൾ അറിയുന്നത്. എറണാകുളത്ത് റിസപ്ഷനുണ്ട്, അനിലാന്റി ഒരുക്കാൻ വരണമെന്ന് പറഞ്ഞു. എനിക്ക് സത്യം പറഞ്ഞാൽ വലിയ ഷോക്ക് ആയിപ്പോയി. കാരണം മഞ്ജുവിന്റെ സിനിമകൾ നന്നായി വന്ന് കൊണ്ടിരിക്കുകയാണ്. എനിക്കാണെങ്കിൽ ആ സമയത്ത് ഭയങ്കര സിനിമാ ഭ്രാന്താണ്. എനിക്ക് ഭയങ്കര സങ്കടമായിപ്പോയി.

മഞ്ജു ഇനി അഭിനയിക്കുമോ എന്ന് ഞാൻ ചോദിച്ചു. മഞ്ജു ചിരിച്ച് കൊണ്ട് അവിടെ ഇരുന്നു. ഒരുക്കുമ്പോഴും ഈ കുട്ടി ഇനി സിനിമയിൽ അഭിനയിക്കില്ലേ എന്ന് തോന്നി. എന്നാൽ പാർവതിയുടെയും ജയറാമിന്റെയും കല്യാണത്തിനൊന്നും എനിക്കങ്ങനെ ഇല്ല. പാർവതി കുറേ സിനിമകൾ ചെയ്തു. എനിക്ക് സന്തോഷമായിരുന്നു. പക്ഷെ ഇത് എനിക്ക് ഭയങ്കര വിഷമമായി. എന്താണെന്ന് അറിയില്ല.
ആലുവയിൽ ദിലീപിന്റെയും മഞ്ജുവിന്റെയും വീട്ടിൽ പോയി അവരെ കാണുമായിരുന്നു. എന്റെ മോന്റെ കല്യാണത്തിന് മഞ്ജുവും മോളും വന്നിട്ടുണ്ട്. ആ സ്നേഹം ഇന്നുമുണ്ട്. മഞ്ജു വാര്യർ തിരിച്ച് വരുന്നെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. നടിയെ വിളിച്ച് സംസാരിച്ചിരുന്നെന്നും അനില ജോസഫ് പറയുന്നു.
ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വന്ന ശേഷം മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായി മഞ്ജു മാറി. ഒന്നിന് പിറകെ ഒന്നായി ബിഗ് ബഡ്ജറ്റ് സിനിമകൾ മഞ്ജു ഇന്ന് ചെയ്യുന്നു. മലയാളത്തിനൊപ്പം തമിഴിലും സ്വീകാര്യതയുണ്ട്. അജിത്ത്, രജിനികാന്ത്, ധനുഷ് തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചു. എമ്പുരാന്റെ വിജയത്തിളക്കത്തിലാണ് മഞ്ജു വാര്യർ ഇന്ന്. ഇന്ന് ദിലീപിനേക്കാൾ മുകളിലാണ് മഞ്ജു വാര്യർക്കുള്ള താരമൂല്യം.
manjuwarriers reaction when makeup artist asked this question after marriage dileep


































