സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്
Jul 11, 2025 07:34 PM | By Athira V

( moviemax.in ) പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ സാ​ഗർ സൂര്യയ്ക്ക് പരിക്ക്. ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു താരത്തിന് പരിക്കേറ്റത്. ആദ്യ ഷെഡ്യൂൾ പൂർത്തിയാകാൻ ഇരിക്കെ ആണ് അപകടം ഉണ്ടായത്, പ്രാഥമിക ചികിത്സയ്ക്കായി സാഗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്താണ് പ്രകമ്പനത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുന്നത്.

സാ​ഗർ സൂര്യയ്ക്ക് ഒപ്പം ​ഗണപതിയും പ്രധാന വേഷത്തിൽ എത്തുന്ന പ്രകമ്പനം ഹൊറർ കോമഡി എന്റർടൈനറാണ്. അമീൻ, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരൻ, അനീഷ് ഗോപാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രകമ്പനം'

നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'നദികളിൽ സുന്ദരി യമുന' എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ-കോമഡി എന്റർടെയ്നറാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ.

ഹോസ്റ്റൽ ജീവിതവും അതിന്‍റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് 'പ്രകമ്പനം'. കൊച്ചിയിലെ മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ അമീൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 'പണി 'എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ 'പ്രകമ്പന'ത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്.

ചിത്രത്തിന്റെ ഛായഗ്രഹണം ആൽബി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിജിത്ത് നായർ. എഡിറ്റർ സൂരജ് ഇ.എസ്, മ്യൂസിക് ഡയറക്ടർ ബിബിൻ അശോക്, പ്രൊഡക്ഷൻ ഡിസൈൻ സുഭാഷ് കരുൺ, വരികൾ വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശശി പൊതുവാൾ, വി.എഫ്. എക്സ് മേരാക്കി,മേക്കപ്പ് ജയൻ പൂങ്കുളം, പിആർഒ വാഴൂർ ജോസ്,മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

Actor Sagar Surya injured during movie shooting

Next TV

Related Stories
മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ്(S)മാളിൽ പ്രവർത്തനം ആരംഭിച്ചു

Aug 30, 2025 05:13 PM

മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ്(S)മാളിൽ പ്രവർത്തനം ആരംഭിച്ചു

മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ് മാളിൽ പ്രവർത്തനം...

Read More >>
ജയസൂര്യയുടെ 'കത്തനാർ'; കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്ത്

Aug 30, 2025 04:10 PM

ജയസൂര്യയുടെ 'കത്തനാർ'; കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്ത്

ജയസൂര്യയുടെ 'കത്തനാർ'; കാത്തിരിപ്പിനൊടുവിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ...

Read More >>
'ഞാൻ വെറുമൊരു ലക്കി പ്രൊഡ്യൂസർ മാത്രം, മുഴുവന്‍ ക്രെഡിറ്റും ഈ ടീമിനുള്ളതാണ്'; 'ലോക'യുടെ വിജയത്തിൽ പ്രതികരണവുമായി ദുൽഖർ

Aug 30, 2025 03:06 PM

'ഞാൻ വെറുമൊരു ലക്കി പ്രൊഡ്യൂസർ മാത്രം, മുഴുവന്‍ ക്രെഡിറ്റും ഈ ടീമിനുള്ളതാണ്'; 'ലോക'യുടെ വിജയത്തിൽ പ്രതികരണവുമായി ദുൽഖർ

'ലോക ചാപ്റ്റർ 1: ചന്ദ്ര'യുടെ വിജയത്തിൽ നന്ദി പ്രകടിപ്പിച്ച് സിനിമയുടെ നിർമ്മാതാവായ ദുൽഖർ...

Read More >>
ആലാപനത്തിലും ഷെയ്ന്‍ നിഗം തരംഗം; 'ഹാലി'ലെ പ്രണയ ഗാനം പുറത്ത്

Aug 30, 2025 12:39 PM

ആലാപനത്തിലും ഷെയ്ന്‍ നിഗം തരംഗം; 'ഹാലി'ലെ പ്രണയ ഗാനം പുറത്ത്

ആലാപനത്തിലും ഷെയ്ന്‍ നിഗം തരംഗം; 'ഹാലി'ലെ പ്രണയ ഗാനം...

Read More >>
Top Stories










GCC News






https://moviemax.in/- //Truevisionall