മലയാള സിനിമാ വ്യവസായം ഇന്ന് ഭരിക്കുന്നത് സംഘ പരിവാർ താലീബാനിസമോ ?

മലയാള സിനിമാ വ്യവസായം ഇന്ന് ഭരിക്കുന്നത് സംഘ പരിവാർ താലീബാനിസമോ ?
Jul 7, 2025 11:14 AM | By Athira V

(moviemax.in) മലയാള സിനിമാ വ്യവസായത്തെ പിടിച്ചു നിർത്തുന്നത് തന്നെ സംഘ പരിവാർ താലീബാനിസം തന്നെയാണ് എന്നതാണ് പൊതുവെ പറയപ്പെടുന്നത് . അത്തരത്തിൽ കഴിഞ്ഞ ദിവസം ഏറെ പ്രാധാന്യം സൃഷ്ടിച്ച വാർത്തകളിൽ ഒന്നായിരുന്നു ജാനകി എന്ന ചിത്രത്തിൻ്റെ സെൻസറിങ്ങ് .

ജാനകി എന്ന പേരിൽ സെൻസറിങ്ങ് ബോർഡ് പ്രദർശനാനുമതി നിഷേധിക്കുമ്പോൾ സിനിമാ നിർമ്മാതക്കൾ കോടതിയെ വരെ ആശ്രയിക്കേണ്ടി വന്നു . ഇതു കലാകാരൻ്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു നേരെ ഉള്ള കടന്നുകയറ്റമായി ഹൈക്കോടതി വിമർശനം ഉയർന്നെങ്കിലും ജാനകി വേഴ്സസ് കേരള എന്ന പേരിൽ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപി അഭിനയിച്ച ചിത്രമെന്ന നിലയിൽ സിനിമയുടെ പ്രമേയം എന്താകുമെന്ന ആശങ്ക കേരളത്തിലെ ജനങ്ങൾ ഉറ്റുനോക്കുന്നുണ്ട് .


2014 ന് ശേഷം ഇന്ത്യ താലിബാനിസ്റ്റ് മത രാജ്യമായി മാറി എന്നാണ് വിദേശ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ . സമൂഹത്തെ വളരെ അധികം സ്വാധീനിക്കാൻ കഴിവുള്ള സിനിമ എന്ന മാധ്യമത്തെ ചൊൽപ്പടിക്ക് നിർത്താനും അടക്കി ഭരിക്കാനും , തങ്ങളുടെ അജണ്ട അടിച്ചേൽപ്പിക്കാനും സംഘപരിവാർ തുടങ്ങിയിട്ട് വർഷങ്ങളേറായി .

ബി.ജെ.പി അധികാര കേന്ദ്രം പിടിച്ചെടുത്ത ശേഷം പത്തു വർഷത്തിനുള്ളിൽ കെട്ടു കണക്കിന് സംഘ പരിവാർ ചിത്രങ്ങളാണ് റിലീസ് ചെയ്തത് . കശ്മീർ ഫയൽ , കേരള സ്‌റ്റോറി ,സബർമതി റിപ്പോർട്ട് ,സ്വതന്ത്ര വീർ സവർക്കർ എന്നിവ അതിൽ ചിലത് മാത്രം . ഇത്തരം സിനിമകളുടെ പ്രചരണത്തിന് പ്രധാനമന്ത്രിയും , അഭ്യന്തര മന്ത്രിയും , മുഖ്യമന്ത്രിമാരുമടക്കമുള്ളവരാണ് എത്തിയത് .


മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായ എമ്പുരാൻ 2 വിൽ വരെ സംഘ പരിവാർ താലീബാനിസം നിറഞ്ഞു നിൽക്കുന്നത് ചിത്രത്തിൻ്റെ റിലീസിന് ശേഷം നടന്ന സംഘ പരിവാർ ആക്രമണത്തിലൂടെ മനസ്സിലാകും . കേരള സംഘി ഐ.ടി സെല്ലുകളുടെ സൈബർ ആക്രമണത്തോടെ കോടികളുടെ നഷ്ടമാണ് നിർമ്മാതാവിന് നഷ്ടം കൈവന്നത് .

ആടു ജീവിതം എന്ന ചിത്രത്തിൻ്റെ റിലീസിനു ശേഷവും ഇത്തരം സംഘപരിവാർ സൈബർ സെൽ ആക്രമണം നടന്നിരുന്നു . ഇതൊരു ഇസ്ലാം പ്രീണിത ചിത്രം എന്ന തരത്തിലായിരുന്നു സൈബർ ആക്രമണം നടന്നത് . സംഘ് പരിവാർ താലീബാനിസ്റ്റുകളുടെ സിനിമാ സെൻസറിങ്ങ് കൂടുതൽ ശക്തമാകുന്ന കാഴ്ചയാണ് ഇന്ന് നടക്കുന്നത് .


കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച സന്തോഷ് എന്ന ചിത്രത്തിന് 2025 ൽ ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ചു . മലയാള സിനിമാ വ്യവസായത്തെ ഇന്ന് നിയന്ത്രിക്കുന്നത് സംഘ പരിവാർ താലീബാനിസ്റ്റുകൾ തന്നെയെന്ന് നിസംശയം പറയാം . ഇവരിൽ നിർമ്മാതാക്കൾ തുടങ്ങി , സംവിധായകർ വരെ ഉൾപ്പെടുന്നു .

ഒരു സിനിമ നിർമ്മിക്കുന്നതിന് കോടികളുടെ ചെലവുണ്ട് . പലപ്പോഴും പലിശയ്ക്ക് കടം വാങ്ങിയാണ് നിർമ്മാതാക്കൾ സിനിമ നിർമ്മിക്കുന്നത് . അതു കൊണ്ട് തന്നെ സിനിമ റിലീസ് ഒരു ദിവസം മുടങ്ങിയാൽ കോടികളുടെ നഷ്ടം നിർമ്മാതാവിന് ഉണ്ടാകുന്നു . കേന്ദ്ര മന്ത്രിയായി സുരേഷ് ഗോപി അധികാരത്തിൽ എത്തിയ ശേഷമാണ് സംഘപരിവാർ താലീബാനിസം മലയാള സിനിമാ വ്യവസായത്തിൽ കൂടുതൽ പിടിമുറുക്കിയത് .

ജാതി വ്യവസ്ഥയും , ഇസ്ലാമ ഫോബിയയും , മത വർഗ്ഗീയതയും ഉള്ള ചിത്രങ്ങൾ കേരളത്തിൽ റിലീസ് ചെയ്യേണ്ട അഥവാ റിലീസിനൊരുങ്ങിയാൽ അതിനെതിരെ നില കൊള്ളണം എന്ന താൽപര്യത്തിൽ കേരളത്തിൽ സംഘപരിവാർ താലീബാനിസ്റ്റുകൾ എത്തിച്ചേർന്നതു തന്നെ ഈ ബി.ജെ.പി സിനിമാ മന്ത്രിയുടെ കടന്നുവരവോടെയാണ് എന്നാണ് സിനിമാ നിരീക്ഷകരുടെ വിമർശനം .


മമ്മൂട്ടി , മോഹൻ ലാൽ ചിത്രങ്ങൾക്കു വരെ സംഘ പരിവാർ താലീബാനിസ്റ്റുകളുടെ നിയന്ത്രണം ഇന്ന് കേരളത്തിലുണ്ടെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു . രണ്ട് മലയാള സിനിമകൾ ആണ് സംഘ പരിവാർ താലീബാനിസത്തിന് ഇരകളായത് .എം.ബി പദ്മ കുമാറിൻ്റെ ടോക്കൺ നമ്പർ പിന്നീട് പൃഥിരാജ് ചിത്രം കടുവ എന്നിവയായിരുന്നു .

കടുവ എന്ന ചിത്രത്തിലെ ക്രിസ്ത്യൻ പശ്ചാത്തലവും , അതിലെ മത പ്രീണനവുമാണ് ചിത്രത്തെ സംഘ പാരിവാർ താലീബാനിസ്റ്റുകളുടെ എതിർപ്പിന് വഴിവെച്ചത് . ചുരുക്കത്തിൽ സംഘപരിവാർ താലീബാനിസ്റ്റുകളുടെ മത രാജ്യമായി മലയാള സിനിമ മാറി എന്നതാണ് സിനിമാ മേഖലയെ ഇന്ന് ഏറെ പ്രതിസന്ധിയിലാക്കുന്നത് .

ഹരികൃഷ്ണൻ. ആർ

Is the Malayalam film industry ruled by Sangh Parivar Talibanism today

Next TV

Related Stories
'ഇവന് ഭ്രാന്താണ്, ടിനിയെ അവർ കല്ലെറിയും, ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'; മണിയൻപിള്ള രാജു

Jul 7, 2025 11:09 AM

'ഇവന് ഭ്രാന്താണ്, ടിനിയെ അവർ കല്ലെറിയും, ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'; മണിയൻപിള്ള രാജു

'ഇവന് ഭ്രാന്താണ്, ടിനിയെ അവർ കല്ലെറിയും, ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'; മണിയൻപിള്ള...

Read More >>
ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

Jul 6, 2025 06:55 AM

ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാർക്ക് വെബ്ബ് ‘...

Read More >>
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall