സാമന്ത നാഗ ചൈതന്യയിൽ നിന്ന് ജീവനാംശമായി 200 കോടി വാങ്ങി? സത്യം ഇതാണ്.... ! തുറന്ന് പറഞ്ഞ് നടി

സാമന്ത നാഗ ചൈതന്യയിൽ നിന്ന്  ജീവനാംശമായി 200 കോടി വാങ്ങി? സത്യം ഇതാണ്.... ! തുറന്ന് പറഞ്ഞ്  നടി
Jun 29, 2025 11:15 AM | By Athira V

നാഗ ചൈതന്യയും സാമന്ത റൂത്ത് പ്രഭുവും ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവും പ്രശസ്തരായ താര ദമ്പതികളിൽ പ്രധാനികളായിരുന്നു. 2010ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോൻ ചിത്രം യെ മായ ചെസാവേയിലൂടെ ആദ്യമായി വെള്ളിത്തിരയിൽ ഒന്നിച്ചെത്തിയ തെലുങ്ക് നടനും പ്രശസ്ത നായികയും, ആദ്യം സുഹൃത്തുക്കൾ മാത്രമായിരുന്നു. പക്ഷെ പിന്നീട്, വർഷങ്ങൾക്ക് ശേഷം, ആ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തി. പക്ഷെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് സാമന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞു.

ഇരുവരുടെയും വിവാഹമോചന സമയത്ത് നാഗ ചൈതന്യ ബന്ധം വേർപെടുത്താനായി മുൻ ഭാര്യക്ക് വലിയ തുക ജീവനാംശമായി നൽകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പിന്നീട്, സമാന്തയ്ക്ക് മുൻ ഭർത്താവിൽ നിന്നും 200 കോടി രൂപയാണ് ജീവനാംശമായി ലഭിച്ചത് എന്ന് സൂചിപ്പിക്കുന്ന ഗോസിപ്പുകൾ വളരെ കാലം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചു. അതിനിടെ, വിവാഹത്തിന് മുൻപ് പ്രീ-നപ് ഉടമ്പടിയിൽ ഇരുവരും ഒപ്പു വച്ചിരുന്നുവെന്നും, അത് കൊണ്ട് തന്നെ നടിക്ക് വിവിവാഹമോചന സമയത്ത് ഒന്നും ലഭിച്ചില്ലെന്നും മറ്റു ചില മാധ്യമങ്ങൾ പറഞ്ഞു. എന്നാൽ, ഇതൊന്നുമല്ല യാഥാർഥ്യം എന്ന് സമാന്ത റൂത്ത് പ്രഭു ഒരിക്കൽ വെളിപ്പെടുത്തി.

പിന്നീട്, പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ അക്ഷയ് കുമാറിനൊപ്പം പങ്കെടുത്തപ്പോൾ സാമന്ത ഈ ജീവനാംശത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ചു. പ്രശസ്ത നായിക ഈ ഗോസിപ്പുകൾക്ക് പരിഹാസരൂപത്തിലാണ് മറുപടി നൽകിയത്. "ഞാൻ 200 കോടി വാങ്ങിയെന്നോ? എല്ലാ ദിവസവും രാവിലെ എൻ്റെ അക്കൗണ്ടിൽ ആ പണം വരുമെന്ന് പ്രതീക്ഷിച്ച് ഞാൻ കാത്തിരുന്നു!" സമാന്ത ചിരിച്ചു കൊണ്ട് പറഞ്ഞു. ഈ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും തനിക്ക് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. "സത്യം ഇതാണ്.... ഞാൻ ആരിൽ നിന്നും ഒരു പൈസ പോലും വാങ്ങിയിട്ടില്ല," നടി പറഞ്ഞു.


നാഗ ചൈതന്യ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത്

ഒരു പോഡ്‌കാസ്റ്റിൽ പങ്കെടുത്തപ്പോൾ, നാഗ ചൈതന്യയും തൻ്റെ ഭാഗം വ്യക്തമാക്കിയിരുന്നു. "ഞങ്ങൾ രണ്ടുപേരും വേർപിരിയാൻ തീരുമാനിച്ചു, പരസ്പരം ബഹുമാനിക്കാനും. ഞങ്ങൾ സമാധാനത്തോടെയും ബഹുമാനത്തോടെയും ഞങ്ങളുടെ സ്വന്തം ജീവിതങ്ങളിൽ മുന്നോട്ട് പോകുകയാണ്," വിവാഹമോചനത്തെ കുറിച്ചും, പിന്നീട് വന്ന ഗോസിപ്പുകളെക്കുറിച്ചും മനസ്സ് തുറന്ന പ്രശസ്ത നടൻ പറഞ്ഞു.

ഇരുവരും വേർപിരിഞ്ഞ സമയത്ത്, നാഗ ചൈതന്യയുടെ ആരാധകർ സാമന്തയെ സോഷ്യൽ മീഡിയയിൽ കടന്ന് ആക്രമിച്ചിരുന്നു. വിവാഹേതര ബന്ധങ്ങളും, നടിയുടെ ബോളിവുഡ് സ്വപ്നങ്ങളും, പ്രസവത്തിനോടുള്ള താത്പര്യമില്ലായ്മയും ഒക്കെയാണ് ഇരുവരും പിരിയാൻ കാരണമെന്ന് അവർ ആരോപിച്ചു. എന്നാൽ, നാഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി അടുത്തതോടെയാണ് സമാന്തയുമായി വേർപിരിയാൻ തീരുമാനിച്ചതെന്ന് റിപോർട്ടുകൾ വന്നു. അടുത്തിടെ ഇരുവരും വിവാഹിതരായതോടെ, ഈ ഗോസിപ്പുകൾ ശരിയായിരുന്നുവെന്ന് തെളിയുകയും ചെയ്തു.


Samantha 200 crores alimony Nagachaitanya

Next TV

Related Stories
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

Aug 19, 2025 12:49 PM

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ രണ്‍വീര്‍ സിംഗ് ചിത്രം ദുരന്തര്‍ ചിത്രീകരണം നിര്‍ത്തിവെച്ചു 120 പേരെ...

Read More >>
ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള  വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

Aug 16, 2025 11:24 AM

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall