( moviemax.in ) മിക്കവാറും കുട്ടികൾക്ക് സ്കൂൾ വിട്ടാൽ എത്രയും പെട്ടെന്ന് തങ്ങളുടെ വീട്ടിൽ എത്തണം എന്ന് ആഗ്രഹം കാണും. അച്ഛനോടോ അമ്മയോടോ സഹോദരങ്ങളോടൊ ഒപ്പമിരിക്കാം. കുറേ നേരം കളിക്കാം. ഇഷ്ടമുള്ള സ്നാക്സൊക്കെ കഴിക്കാം. കാർട്ടൂൺ കാണാം. ഇങ്ങനെ ഇങ്ങനെ അതിന് ഒരുപാട് കാരണങ്ങളുണ്ട്. ചിലരാകട്ടെ സ്കൂളിൽ വിട്ടാൽ കരച്ചിലാണ്. സ്കൂളും കൂട്ടുകാരേയും ഒക്കെ ഇഷ്ടമാണെങ്കിലും വൈകുന്നേരം അച്ഛനോ അമ്മയോ കൂട്ടാൻ വന്നാൽ ഓടി വീട്ടിലെത്താൻ ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാൽ, അങ്ങനെ അല്ലാത്ത ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് litil_ruvi എന്ന യൂസറാണ്. ഈ മിടുക്കിയുടെ ഒരുപാട് വീഡിയോകൾ ഇതുപോലെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. എന്തായാലും, ഈ, വീഡിയോയിൽ കാണുന്നത് അവൾക്ക് സ്കൂൾ വിട്ടിട്ടും വീട്ടിലേക്ക് പോകാൻ ഒട്ടും ഇഷ്ടമില്ലാതെ ചിണുങ്ങുന്നതാണ്. സ്കൂളിൽ തന്നെ തുടരണം എന്നാണ് അവളുടെ ആഗ്രഹം.
രുവി എന്ന ഈ മിടുക്കിയുടെ മാതാപിതാക്കളുടേതാണ് ഈ ഇൻസ്റ്റാ അക്കൗണ്ട്. വീഡിയോയിൽ കാണുന്നത് സ്കൂളിന് പുറത്ത് വച്ച് രുവി കരയുന്നതാണ്. അവൾക്ക് സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകണ്ട എന്നതാണ് അവളുടെ കരച്ചിലിന് പിന്നിലുള്ള കാരണമത്രെ. ‘മറ്റ് കുട്ടികൾ സ്കൂളിൽ പോകാൻ ഇഷ്ടമില്ലാത്തുകൊണ്ട് കരയുമ്പോൾ, എന്റെ മകൾ ക്ലാസ് കഴിഞ്ഞാലും സ്കൂളിൽ തന്നെ നിൽക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് കരയുകയാണ്’ എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.
അനേകങ്ങളാണ് രുവിയുടെ ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്തായാലും സ്കൂളിൽ തന്നെ ക്ലാസ് കഴിഞ്ഞിട്ടും തുടരാൻ വേണ്ടി കരയുന്ന കുട്ടി ഒരു അപൂർവ കാഴ്ച തന്നെയാണ് അല്ലേ?
Viral video child refusing go home after school