എത്ര വലിയ നടനാണെങ്കിലും ജ​ഗതി ചേട്ടൻ ചെയ്തത് ശരിയല്ല, അതൊരു മിടുക്കായി കാണരുത് -ലാൽ

എത്ര വലിയ നടനാണെങ്കിലും ജ​ഗതി ചേട്ടൻ ചെയ്തത് ശരിയല്ല, അതൊരു മിടുക്കായി കാണരുത് -ലാൽ
Jun 17, 2025 04:19 PM | By Athira V

അഭിനയത്തിൽ പകരം വെക്കാനില്ലാത്ത നടനായാണ് ജ​ഗതി ശ്രീകുമാറിനെ മലയാള സിനിമാ ലോകം കണ്ടത്. തിരക്ക് നിറഞ്ഞ സിനിമാ ജീവിതമായിരുന്നു ജ​ഗതിയുടേത്. സെറ്റുകളിൽ നിന്നും സെറ്റുകളിലേക്കുള്ള ജ​ഗതിയുടെ ഓട്ടപ്പാച്ചിലുകളെക്കുറിച്ച് സഹപ്രവർത്തകർ സംസാരിച്ചിട്ടുണ്ട്. പറഞ്ഞ സമയത്തിനുള്ളിൽ തന്റെ സീനുകൾ തീർക്കണമെന്ന് ജ​ഗതിക്ക് നിർബന്ധമുണ്ടായിരുന്നു. കാരണം അപ്പോഴേക്കും അടുത്ത സെറ്റിലേക്കുള്ള വണ്ടിയെത്തും. എല്ലാ തരത്തിലുള്ള റോളുകളും ജ​ഗതിയുടെ കയ്യിൽ ഭദ്രമായിരുന്നു.

കോമഡി റോളുകളിലും വെെകാരിക റോളുകളിലും ജ​ഗതി ഒരേ പോലെ മികവ് പുലർത്തി. എന്നാലിപ്പോൾ ജ​ഗതി ശ്രീകുമാറിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് നടൻ ലാൽ. ജ​ഗതിയുടെ ചില രീതികൾ തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. സെെന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പരാമർശം.

അമ്പിളി ചേട്ടനെക്കുറിച്ച് ഏറ്റവും കൂടുതൽ പറയുന്ന കാര്യമാണ് പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോ​ഗ് പറയും, ചില ആക്ഷൻ മൂവ്മെന്റസ് ഇടും എന്ന്. അത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണ്. അങ്ങനെ ചെയ്യാനേ പാടില്ല. ചെയ്താൽ പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്ന് സംവിധായകൻ നിർബന്ധമായും പറയണം. അല്ലെങ്കിൽ നന്നായിരുന്നെന്ന് പറയുകയോ വേണ്ട എന്ന് പറഞ്ഞ് മാറ്റുകയോ ചെയ്യണം. അതൊരു കഴിവായും മിടുക്കായും വെക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. ഏത് വലിയ നടനാണെങ്കിലും.

സീനിനെ ഹർട്ട് ചെയ്യുമോ എന്നതിലുപരി കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകളുണ്ട്. ഇയാൾ പറഞ്ഞ് നിർത്തുന്ന ഡയലോ​ഗിലെ അവസാന വാക്ക് കണക്ട് ചെയ്തിട്ടായിരിക്കും ഞാൻ ഡയലോ​ഗ് പറയുന്നത്. കണക്ഷൻ നഷ്ടപ്പെട്ട് കഴിഞ്ഞാൽ നമുക്ക് പറയാൻ ബുദ്ധിമുട്ട് വരും. ചിലപ്പോൾ നമ്മൾ പറഞ്ഞൊപ്പിക്കുമായിരിക്കും. പക്ഷെ വീക്ക് ആകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കുമ്പോൾ ഇവിടെയാെരാൾ പരാജയപ്പെടുകയാണ്. സ്വന്തമായി ഡയലോ​ഗിൽ കൂട്ടിച്ചേർക്കൽ നടത്തുന്നത് ഒട്ടും നല്ല ലക്ഷണമല്ലെന്നും ലാൽ വ്യക്തമാക്കി.

2012 ൽ വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്ക് പറ്റിയ ശേഷം അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ് ജ​ഗതി. ജ​ഗതിയുടെ അഭിനയത്തെക്കുറിച്ചും ദേഷ്യത്തെക്കുറിച്ചും ഒപ്പ അഭിനയിച്ച നടീ നടൻ‌മാർ സംസാരിച്ചിട്ടുണ്ട്. റിഹേഴ്സലിൽ കാണിക്കാത്ത കാര്യങ്ങൾ സീനിലേക്ക് കൊണ്ട് വരുന്നതിനാൽ ജ​ഗതി ശ്രദ്ധാപൂർവം നിരീക്ഷണമെന്നും ഭയത്തോ‌ടെയാണ് നടനൊപ്പം അഭിനയിച്ചിട്ടുള്ളതെന്നും അന്തരിച്ച നടി കൽപ്പന ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

സീനിൽ ഡയലോ​ഗ് തെറ്റിച്ചാൽ ജ​ഗതി ദേഷ്യപ്പെടാറുണ്ടായിരുന്നെന്ന് മറ്റ് അഭിനേതാക്കളും പറഞ്ഞിട്ടുണ്ട്. അഭിനയ രം​ഗത്ത് വർഷങ്ങളോളം സജീവമായി നിന്നിരുന്ന ജ​ഗതിയെ വീണ്ടും ബി​ഗ് സ്ക്രീനിൽ കാണണമെന്ന് പ്രേക്ഷകർ ആ​ഗ്രഹിക്കുന്നുണ്ട്. വരാനിരിക്കുന്ന വല എന്ന സിനിമയിൽ ജ​ഗതി ഒരു വേഷം ചെയ്യുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം നടൻ അഭിനയിച്ച സിനിമയാണ് വല. അരുൺ ചന്ദുവാണ് സംവിധാനം. സിബിഐ അഞ്ചാം ഭാ​ഗമാണ് ജ​ഗതിയുടെ അവസാനം റിലീസ് ചെയ്ത സിനിമ.

ജ​ഗതിക്ക് വാഹനാപകടത്തിൽ പരിക്കേറ്റത് ഏവർക്കും ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു. ഷൂട്ടിം​ഗ് സെറ്റിലേക്ക് പോകവെ നടൻ സഞ്ചരിച്ച കാർ കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപമുള്ള പാണമ്പ്രയിലെ വളവിൽ വെച്ച് ഡിവെെഡറിൽ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ പിന്നീട് ഏറെ നാൾ കിടപ്പിലായിരുന്നു ജ​ഗതി. ഇന്നും സംസാരിക്കാനോ നടക്കാനോ ഇദ്ദേഹത്തിന് കഴിയുന്നില്ല.
















lal criticize jagathy sreekumars acting method

Next TV

Related Stories
ഇല്ല... ഇല്ല... മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല; മുദ്രാവാക്യം മുഴക്കി വിനായകൻ, അന്ത്യാഭിവാദ്യം അർപ്പിച്ച് കൂട്ടായ്മ

Jul 23, 2025 06:44 PM

ഇല്ല... ഇല്ല... മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല; മുദ്രാവാക്യം മുഴക്കി വിനായകൻ, അന്ത്യാഭിവാദ്യം അർപ്പിച്ച് കൂട്ടായ്മ

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് കൊച്ചിയിലെ...

Read More >>
‘അധികാരമല്ല, നിലപാടാണ് പ്രധാനം’ എന്ന് സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച സഖാവാണ് വിഎസ് -ഷമ്മി തിലകൻ

Jul 22, 2025 12:44 PM

‘അധികാരമല്ല, നിലപാടാണ് പ്രധാനം’ എന്ന് സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച സഖാവാണ് വിഎസ് -ഷമ്മി തിലകൻ

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വേർപാടിൽ ​അനുശോചിച്ച് നടൻ ഷമ്മി തിലകൻ....

Read More >>
'വി എസ് ജനകീയ ചാമ്പ്യനെ'ന്ന് കമല്‍ഹാസന്‍, മലയാളിയുടെ മനസ്സില്‍ മരണമില്ലെന്ന് മോഹന്‍ലാൽ, 'പ്രിയ സഖാവെ'ന്ന് മമ്മൂട്ടിയും

Jul 21, 2025 09:08 PM

'വി എസ് ജനകീയ ചാമ്പ്യനെ'ന്ന് കമല്‍ഹാസന്‍, മലയാളിയുടെ മനസ്സില്‍ മരണമില്ലെന്ന് മോഹന്‍ലാൽ, 'പ്രിയ സഖാവെ'ന്ന് മമ്മൂട്ടിയും

വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചിച്ച് കമല്‍ഹാസനും മമ്മുട്ടിയും...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall