‘ആ മോഹന്‍ലാല്‍ ചിത്രത്തില്‍ വളരെ മോശമായാണ് ഞാന്‍ അഭിനയിച്ചത്’ - ലാല്‍

‘ആ മോഹന്‍ലാല്‍ ചിത്രത്തില്‍ വളരെ മോശമായാണ് ഞാന്‍ അഭിനയിച്ചത്’ - ലാല്‍
Jun 17, 2025 04:03 PM | By VIPIN P V

ലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലാൽ. സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. നടൻ, വില്ലൻ, കൊമേഡിയൻ, സീരിയസ് തുടങ്ങി എല്ലാ വേഷങ്ങളും നടന്റെ കൈയ്യിൽ ഭദ്രമാണ്. മിമിക്രി അവതരിപ്പിച്ചാണ് സിനിമയിലേക്ക് എത്തിയത്. തുടക്ക കാലത്ത് ലാൽ- സിദ്ദിക്ക് കൂട്ടുക്കെട്ട് സിനിമ ലോകത്ത് തിളങ്ങി നിന്നിരുന്നു. ഇരുവരും ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമകൾ എല്ലാം ഹിറ്റുകളായിരുന്നു. കളിയാട്ടം എന്ന മലയാളം സിനിമയിലെ കഥാപാത്രത്തിലൂടെയാണ് സിനിമ ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ കന്മദം സിനിമയിലെ കഥാപാത്രത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ്. കന്മദം സിനിമയെ കുറിച്ച് തന്റെയടുത്ത് ഒരുപാട് ആളുകള്‍ പറയാറുണ്ടെന്നും എന്നാല്‍ തനിക്കറിയാം ആ സിനിമയില്‍ താന്‍ വളരെ മോശമായിട്ടാണ് അഭിനയിച്ചതെന്നും ലാല്‍ പറയുന്നു. പക്ഷേ ഒരുപാട് സാധ്യതകള്‍ മുന്നോട്ടേക്ക് ഉണ്ടായിരുന്ന കഥാപാത്രമായിരുന്നു അതെന്നും വളരെ ശക്തമായ, ആഴത്തിലുള്ള ഒരു കഥാപാത്രമായിരുന്നു അതെന്നും നടൻ കൂട്ടിച്ചേര്‍ത്തു.

ലാലിന്റെ വാക്കുകൾ:

‘ഒരുപാട് പേര് കന്മദത്തിനെ പറ്റി എന്റെയടുത്ത് പറയുന്നുണ്ട്. പക്ഷേ എനിക്കറിയാം ഞാന്‍ അത് വളരെ മോശമായിട്ടാണ് ചെയ്തതെന്ന്. പക്ഷേ ഒരുപാട് ചാന്‍സുള്ള ഒരു ക്യാരക്ടറായിരുന്നു അത്. നല്ല ഡെപ്തുള്ള പവര്‍ഫുളായിട്ടുള്ള, ഹീറോയിസം ഉള്ള പോസിറ്റീവ് ആയിട്ടുള്ളൊരു കഥാപാത്രമായിരുന്നു. അതിനെ ഉപയോഗിക്കാതെ പോയൊരു മണ്ടനായിരുന്നു ഞാന്‍ എന്ന തോന്നല്‍ എനിക്കുണ്ട്,’ലാല്‍ പറയുന്നു.

i acted very badly that mohanlal film lal

Next TV

Related Stories
Top Stories