'കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട', അഹമ്മദാബാദ് അപകടത്തിൽ മരിച്ച പൈലറ്റ് ബന്ധുവല്ലെന്ന് നടൻ വിക്രാന്ത് മാസി

 'കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട', അഹമ്മദാബാദ് അപകടത്തിൽ മരിച്ച പൈലറ്റ് ബന്ധുവല്ലെന്ന് നടൻ വിക്രാന്ത് മാസി
Jun 13, 2025 03:13 PM | By Susmitha Surendran

(moviemax.in) അഹമ്മദാബാദിൽ കഴിഞ്ഞ ദിവസമുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെത്തുടർന്ന് വ്യാപകമായി പ്രചരിച്ച ഒരു വാർത്തയുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിൻറെ പൈലറ്റ് നടൻ വിക്രാന്ത് മാസിയുടെ ബന്ധുവാണെന്നായിരുന്നു. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിക്രാന്ത് മാസി.

അപകടത്തിൽ മരിച്ചവരിൽ ഒരാളായ ക്ലൈവ് കുന്ദർ തന്റെ ബന്ധു അല്ലെന്നും കുടുംബത്തിന് അടുത്ത പരിചയക്കാരനാണെന്നും നടൻ വ്യക്തമാക്കി. കൂടുതൽ ഊഹാപോഹങ്ങളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കരുത്. കുന്ദർ കുടുംബത്തിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ വേദനാജനകമായ സന്ദർഭത്തിൽ അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും മാസി രംഗത്തെത്തി.

“മാധ്യമങ്ങളിലും മറ്റിടങ്ങളിലുമുള്ള പ്രിയ സുഹൃത്തുക്കളേ, മരിച്ച മിസ്റ്റർ ക്ലൈവ് കുന്ദർ എന്റെ ബന്ധുവല്ല. കുന്ദർ കുടംബം ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളാണ്. കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട, ദുഖകരമായ അവസ്ഥയിൽ അവരുടെ സ്വകാര്യതയെ മാനിക്കണം,” ‘ട്വൽത്ത് ഫെയിൽ’ താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കി.



Actor Vikrant Massey says pilot who died Ahmedabad crash not his relative

Next TV

Related Stories
കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

Dec 19, 2025 12:03 PM

കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

പ്രദീപ് രംഗനാഥൻ, പൊറോട്ടയും ബീഫും കഴിക്കണം , സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ...

Read More >>
Top Stories