അഞ്ച് വർഷത്തെ ദാമ്പത്യമെ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിക്കൊപ്പം രേണുവിന് ഉണ്ടായിരുന്നുള്ളു. കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ആദ്യ ഭാര്യ പോയശേഷം ഏറെക്കാലം സുധിയുടേത് ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു. മകനെ എവിടേയും ഏൽപ്പിച്ച് പോകാൻ കഴിയാത്തതിനാൽ പരിപാടികൾക്കായി പോകുമ്പോൾ മകനേയും നടൻ ഒപ്പം കൊണ്ടുപോകുമായിരുന്നു. മകനെ ബാക്ക് സ്റ്റേജിൽ ഉറക്കി കിടത്തി ഉള്ളിലെ പിടപ്പുമായി സ്റ്റേജിൽ മിമിക്രിയും സ്കിറ്റും അവതരിപ്പിച്ച സംഭവങ്ങൾ പലപ്പോഴായി സുധി തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.
കിച്ചു സ്കൂളിൽ പോയി തുടങ്ങിയശേഷമാണ് രേണു സുധിയുടെ ജീവിതത്തിലേക്ക് വന്നത്. ജഗദീഷ് എന്ന നടന്റെ ആരാധികയായിരുന്നു രേണു. അങ്ങനെയാണ് ജഗദീഷിന്റെ ഫിഗർ അവതരിപ്പിക്കുന്ന സുധിയോട് രേണുവിന് ഇഷ്ടം തോന്നുന്നത്. അങ്ങനെ ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലാവുകയായിരുന്നു.

താലികെട്ടിയശേഷം ഇക്കാര്യം ഏറെക്കാലം മാതാപിതാക്കളിൽ നിന്നും രേണു മറച്ച് വെച്ചിരുന്നു. കുറച്ച് മാസങ്ങൾക്കുശേഷമാണ് വീട്ടിൽ വിവാഹം കഴിഞ്ഞ വിവരം രേണു അറിയിച്ചത്. ആദ്യം എതിർത്ത കുടുംബം പിന്നീട് രേണുവിനൊപ്പം നിന്നു. സുധിയുമായുള്ള വിവാഹത്തിനുശേഷം ഒരു മകൻ രേണുവിന് പിറന്നു. സുധിയുടെ ആദ്യ ബന്ധത്തിലെ മകനേയും സ്വന്തം കുഞ്ഞിനെപ്പോലെയാണ് രേണു സ്നേഹിക്കുന്നത്.
സുധിയുടെ മരണശേഷം രണ്ട് ആൺ മക്കളാണ് രേണുവിന്റെ ലോകം. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ആരോപണങ്ങളാണ് രേണുവിനെ കുറിച്ച് വരുന്നത്. ആദ്യ ഭാര്യ പോയശേഷം കൊല്ലം സുധി തന്നെ വിവാഹം കഴിച്ചിരുന്നുവെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ രംഗത്ത് എത്തിയിരുന്നു. അഞ്ച് വർഷത്തോളം താൻ സുധിയുടെ ഭാര്യയായിരുന്നുവെന്നാണ് സ്ത്രീ വെളിപ്പെടുത്തിയത്.
രേണുവുമായുള്ള സുധിയുടെ ബന്ധം അറിഞ്ഞതോടെ താൻ വിവാഹമോചനം നേടുകയായിരുന്നുവെന്നുമാണ് സ്ത്രീ പറഞ്ഞത്. എന്നാൽ സുധി രണ്ട് വിവാഹം കഴിച്ചതായി തനിക്ക് അറിവില്ലെന്നാണ് രേണു പറഞ്ഞത്. കൊല്ലം സുധി ലീഗലായി വിവാഹം ചെയ്തയാൽ താൻ മാത്രമാണെന്നും രേണു മാരേജ് സർട്ടിഫിക്കറ്റ് അടക്കം കാണിച്ച് പറയുകയും ചെയ്തിരുന്നു.
ഈ വീഡിയോ വൈറലായതോടെ ചർച്ചയാകുന്നത് രേണുവിനെ കുറിച്ച് വന്ന ചില കമന്റുകളാണ്. സുധിയുടെ മാത്രമല്ല രേണുവിന്റെയും രണ്ടാം വിവാഹമാണെന്ന തരത്തിലാണ് കമന്റുകൾ. പാസ്റ്ററേയും തേച്ചു. സുധിയുടെ രണ്ടാം ഭാര്യയുടെ ജീവിതവും നശിപ്പിച്ച് സുധിയെ അടിച്ച് മാറ്റി എല്ലാം ഊറ്റി. അതിന് ദൈവം കെട്ടുതാലി പൊട്ടിച്ച് ശിക്ഷ കൊടുത്തു. ഇപ്പോൾ ആൺപിള്ളേരുടെ ഒപ്പം റീൽ വീഡിയോ ചെയ്ത് നടക്കുന്നു.

മറ്റേ പെൺകുട്ടി നല്ല ഒരു വിവാഹവും കഴിച്ച് അടങ്ങി ഒതുങ്ങി കുടുംബത്തെയും നോക്കി പബ്ലിക്കിന്റെ മുന്നിൽ വന്ന് വിഴുപ്പ് അലക്കാൻ ഇഷ്ടമില്ലാതെ ജീവിക്കുന്നു. എന്നാൽ രേണു വെറുപ്പ് ഇരന്ന് വാങ്ങി അതുകൊണ്ട് അരി മേടിച്ച് ജീവിക്കുന്നു. ഒരു കടയിൽ കേറി നിന്നാൽ കിട്ടും ജീവിക്കാൻ ഉള്ളത് എന്നാണ് വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ട ഒരു കമന്റ്.
രേണുവിനേയും താരത്തിന്റെ ആദ്യ ഭർത്താവിനേയും അടുത്ത് പരിചയമുളള്ളതുപോലെ തോന്നിപ്പിക്കുന്ന ചില കമന്റുകളും വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദ്യ ഭർത്താവിന്റെ പേര് ബിനുവെന്നാണെന്നും ചിലർ കുറിച്ചിട്ടുണ്ട്. എന്നാൽ ഇവയെല്ലാം വെറും കമന്റുകൾ മാത്രമായതിനാൽ വിശ്വസ്യത എത്രത്തോളമാണെന്നത് അറിയില്ല. കോട്ടയമാണ് രേണുവിന്റെ സ്വദേശം.
വിവാഹശേഷമാണ് സുധി രേണുവിനൊപ്പം കൊല്ലം വിട്ട് കോട്ടയത്തേക്ക് ചേക്കേറിയത്. സുധിയുടെ മരണശേഷം സന്നദ്ധ സംഘടനകൾ രേണുവിന് വീട് വെച്ചുകൊടുത്തതും കോട്ടയത്താണ്. സിനിമ, മ്യൂസിക്ക് വീഡിയോ, ഷോർട്ട് ഫിലിം അഭിനയം എന്നിവയെല്ലാമായി തിരക്കിലാണിപ്പോൾ രേണു.
renu marry pastor before kollamsudhi comment related old relationship
































