---
title: " വല്ലാത്ത ധൈര്യം തന്നെ...; മലവെള്ളപ്പാച്ചിലിൽ തൂക്കുപാലത്തിലൂടെ സാഹസികമായി നദി മുറിച്ചുകടക്കുന്നയാളുടെ വീഡിയോ വൈറൽ"
english_title: "Video man daringly crossing river suspension bridge during mountain flash floods goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/293726/video-man-daringly-crossing-river-suspension-bridge-during-mountain-flash-floods-goes-viral"
published_at: "2025-06-02T12:38:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d4e2490279_viral.jpg"
keywords: []
---

#  വല്ലാത്ത ധൈര്യം തന്നെ...; മലവെള്ളപ്പാച്ചിലിൽ തൂക്കുപാലത്തിലൂടെ സാഹസികമായി നദി മുറിച്ചുകടക്കുന്നയാളുടെ വീഡിയോ വൈറൽ

> **Lead Summary:** ** **അരുണാചല്‍ പ്രദേശില്‍ കുത്തിയൊലിക്കുന്ന നദിക്ക് മുകളിലുള്ള താത്കാലിക തൂക്കുപാലത്തിലൂടെ ഒരാൾ സാഹസികമായി പോകുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. കേന്ദ്രമന്ത്രി കിരൺ റിജിജു ഈ വീഡിയോ എക്സിൽ പങ്കുവെച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ മണ്‍സൂണ്‍ മഴ ലഭിക്കുന്ന അരുണാചലിലാണ് ഈ സംഭവമെന്ന് അദ്ദേഹം കുറിച്ചു.

## Article Content

** **അരുണാചല്‍ പ്രദേശില്‍ കുത്തിയൊലിക്കുന്ന നദിക്ക് മുകളിലുള്ള താത്കാലിക തൂക്കുപാലത്തിലൂടെ ഒരാൾ സാഹസികമായി പോകുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. കേന്ദ്രമന്ത്രി കിരൺ റിജിജു ഈ വീഡിയോ എക്സിൽ പങ്കുവെച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ മണ്‍സൂണ്‍ മഴ ലഭിക്കുന്ന അരുണാചലിലാണ് ഈ സംഭവമെന്ന് അദ്ദേഹം കുറിച്ചു.

ഇന്ത്യ, ചൈന, മ്യാന്‍മര്‍ അതിര്‍ത്തികളുടെ ത്രിരാഷ്ട്ര സംഗമസ്ഥലമായ അരുണാചലിൽ അന്‍ജാവ് ജില്ലയിലെ പരമ്പരാഗത തൂക്കുപാലം മുറിച്ചുകടക്കുന്ന ആളുടെ വീഡിയോയാണിത്. ദയവായി ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ ആവശ്യമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം കുറിച്ചു. വീഡിയോ താഴെ കാണാം:

[**https://twitter.com/i/status/1929241222691832112**](https://twitter.com/i/status/1929241222691832112)

ഹിമാലയൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവുമാണ്. സിക്കിമില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. വടക്കന്‍ സിക്കിമിന്റെ ഭൂരിഭാഗവും ഒറ്റപ്പെട്ട അവസ്ഥയിലായി. ഇവിടങ്ങളില്‍ ഗതാഗതവും പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ലാച്ചനില്‍ 115 വിനോദസഞ്ചാരികളും ലാച്ചുങ്ങില്‍ 1,350 വിനോദസഞ്ചാരികളും കുടുങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/293726/video-man-daringly-crossing-river-suspension-bridge-during-mountain-flash-floods-goes-viral)