May 23, 2025 10:35 AM

മാളോല പ്രോഡക്ഷൻസ് ആദ്യ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പുല്ലൂരാംപാറ സ്വദേശികളായ അന്നമ്മ, മാണി ദമ്പദികളുടെ മക്കളായ സിജി മാളോലയും സിജോ മാളോലയും ചേർന്നാണ് മാളോല പ്രൊഡക്ഷൻ എന്ന സിനിമ നിർമാണ കമ്പനിക്ക് രൂപം കൊടുത്തത്

മികച്ച കലാമൂല്യമുള്ള സിനിമകൾ നിർമിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച മാളോല പ്രോഡക്ഷൻസ് ആദ്യ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. വിഷ്ണു കെ മോഹൻന്റെ തിരക്കഥയിൽ ജിന്റോ തോമസ് ആണ് ചിത്രം

സംവിധാനം ചെയ്തിരിക്കുന്നത് ഇരുനിറം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിരവധി ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ദിനീഷ് പിയും കഴിഞ്ഞ വർഷത്തെ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്‍കാരം നേടിയ തന്മയ സോളും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഷ സാരംഗ്, ജിയോ ബേബി ,കബനി സൈറ, പ്രദീപ്‌ ബാലൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പ്രേഷകരിലേക്ക് എത്താൻ ഒരുങ്ങുമ്പോൾ ഇതോനോടകം തന്നെ ഈ ചിത്രം നിരവധി പുരസ്‌കാരങ്ങൾ നേടിയിരിക്കുകയാണ്. മികച്ച നവാഗത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, മികച്ച സോഷ്യൽ അവയർനസ്സിനുള്ള സത്യജിത് റേ അവാർഡ് എന്നിവ നേടി ചിത്രം ഇതിനോടകം ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധയകർഷിക്കുകയാണ്.

Iruniram Malola Productions completes filming first film

Next TV

Top Stories










News Roundup