(moviemax.in) ഒരു കൂട്ടം തൊഴിൽ അന്വേഷകരുടെ ഉദ്വേഗഭരിതമായ കഥ പറയുന്ന സൂപ്പർസ്റ്റാർ കല്യാണി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. രജീഷ് വി രാജ രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗാനങ്ങൾ ന്യൂ മ്യൂസിക് കമ്പനി പുറത്തിറക്കി. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ചേർന്ന് സൂപ്പർസ്റ്റാർ കല്യാണി എന്ന ചിത്രത്തിന്റെ നിർമ്മാതാവിന്റെ ജന്മദിന ആഘോഷ ചടങ്ങും വർണ്ണാഭമാക്കി.
ജീവൻ ടാക്കീസിന്റെ ബാനറിൽ എ വി ഗിബ്സൺ വിക്ടർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡയാന ഹമീദ് കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, മാല പാർവതി, ജെയിംസ് ഏലിയ, ശ്രീജിത്ത് ബാബു, ശരൺ, രഞ്ജിത്ത് ചെങ്ങമനാട്, പ്രേം പട്ടാഴി, ബിബിൻ ബെന്നി, ബൈജു കുട്ടൻ, ആതിര മാധവ്, ഗാധ, വിജയകുമാരി തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്.
ഗാനരചന രജീഷ് വി രാജ, സംഗീതം സുരേഷ് കാർത്തിക്, ഹരിശങ്കർ, ചിൻമയി, ദേവാനന്ദ്, ആനന്ദ് ശ്രീരാജ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. വിപിൻ രാജ് ആണ് ക്യാമറ, എഡിറ്റിംഗ് ഹരി ഗീത സദാശിവൻ, കൺട്രോളർ ക്ലമന്റ് കുട്ടൻ, മേക്കപ്പ് എൽദോസ്, കോസ്റ്റ്യൂംസ് സുനീത, ആർട്ട് സുബാഹു മുതുകാട്, സ്റ്റണ്ട് ബ്രൂസ്‍ലി രാജേഷ്, നൃത്തം ആന്റോ ജീൻ പോൾ, പ്രൊജക്റ്റ് ഡിസൈനർ ജോബി ജോൺ. കൃപാനിധി ഫിലിംസ് ജൂൺ മാസം ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു. പി ആർ ഒ- എം കെ ഷെജിൻ.
Superstar Kalyani audio launch