റാണി മേരി റാണി..; ഉദിത് നാരായണന്റെ പാട്ടിൽ അടിച്ച് പൊളിച്ച് പ്രിൻസ് ആൻഡ് ഫാമിലി

റാണി മേരി റാണി..; ഉദിത് നാരായണന്റെ പാട്ടിൽ അടിച്ച് പൊളിച്ച് പ്രിൻസ് ആൻഡ് ഫാമിലി
May 18, 2025 09:19 AM | By Athira V

(moviemax.in) ദിലീപ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം പ്രിൻസ് ആൻഡ് ഫാമിലിയിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. റാണി മേരി റാണി..എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ലോകമെമ്പാടും നിരവധി ആരാധകരുള്ള പ്രിയ ​ഗായകൻ ഉദിത് നാരായണൻ ആണ്. സനൽ ദേവ് സം​ഗീതം നൽകിയ ​ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. തിയറ്ററുകളിൽ ചിരി നിറയ്ക്കുന്ന ചിത്രം കളക്ഷനിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

മെയ് 9ന് റിലീസ് ചെയ്ത ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രം, ദിലീപിന്‍റെ 150-ാമത് പടം കൂടിയാണ്. പുതുമുഖ താരം റോണിയ ആണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

പ്രിൻസ് ആൻഡ് ഫാമിലി തികച്ചും ഒരു കുടുംബചിത്രമാണ്.ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ആ ചിത്രം തന്നെ മികച്ച വിജയമായതിന്റെ സന്തോഷത്തിലാണ് അണിയറക്കാർ. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്.

ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള "പ്രിൻസ് ആൻഡ് ഫാമിലി".

dileep movie princeandfamily uditnarayan song

Next TV

Related Stories
'ഒരു കാലം തിരികെ വരും..ചെറുതൂവൽ ചിരി പകരും..'; ഇങ്ങനെ നല്ല പടങ്ങൾ ചെയ്യ് ലാലേട്ടായെന്ന് ആരാധകർ

May 18, 2025 12:37 PM

'ഒരു കാലം തിരികെ വരും..ചെറുതൂവൽ ചിരി പകരും..'; ഇങ്ങനെ നല്ല പടങ്ങൾ ചെയ്യ് ലാലേട്ടായെന്ന് ആരാധകർ

ഭാരതിരാജ, വിജയ് സേതുപതി എന്നിവർക്കൊപ്പം, മോഹൻലാൽ പങ്കുവച്ച...

Read More >>
തന്മാത്ര വായിച്ചുകേട്ടിട്ട് ലാലേട്ടൻ പറഞ്ഞു; 'ഇതിൽനിന്ന് ഒരക്ഷരം മാറ്റിയാൽ ഞാൻ അഭിനയിക്കില്ല'- ബ്ലെസി

May 18, 2025 06:49 AM

തന്മാത്ര വായിച്ചുകേട്ടിട്ട് ലാലേട്ടൻ പറഞ്ഞു; 'ഇതിൽനിന്ന് ഒരക്ഷരം മാറ്റിയാൽ ഞാൻ അഭിനയിക്കില്ല'- ബ്ലെസി

മോഹന്‍ലാല്‍ തിരക്കഥയില്‍ അര്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്നുകാണുന്ന 'തന്മാത്ര'യുണ്ടായതെന്നും സംവിധായകന്‍...

Read More >>
മലയാള ചിത്രത്തിലെ കന്നഡ ഗാനം; 'നജസ്സി'ലെ വീഡിയോ സോംഗ് എത്തി

May 17, 2025 10:59 PM

മലയാള ചിത്രത്തിലെ കന്നഡ ഗാനം; 'നജസ്സി'ലെ വീഡിയോ സോംഗ് എത്തി

നജസ്സ് ചിത്രത്തിലെ കന്നഡ വീഡിയോ ഗാനം...

Read More >>
വിവാദങ്ങൾക്കൊടുവിൽ റിലീസ്; മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ തിയറ്ററിലേക്ക്

May 17, 2025 08:28 PM

വിവാദങ്ങൾക്കൊടുവിൽ റിലീസ്; മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ തിയറ്ററിലേക്ക്

'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലറി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച്...

Read More >>
വേടൻ 'നരിവേട്ട'യ്ക്ക് ഇറങ്ങി; ടൊവിനോയുടെ പുതിയ ചിത്രം മെയ് 23ന് തീയറ്ററുകളില്‍

May 17, 2025 07:54 PM

വേടൻ 'നരിവേട്ട'യ്ക്ക് ഇറങ്ങി; ടൊവിനോയുടെ പുതിയ ചിത്രം മെയ് 23ന് തീയറ്ററുകളില്‍

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം നരിവേട്ടയി റാപ്പര്‍ 'വേടന്‍'...

Read More >>
Top Stories

News Roundup