കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വൈറലായ അഭിമുഖമായിരുന്നു മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു നൽകിയ ഇന്റർവ്യു. ഹോട്ട് സീറ്റ് എന്ന പരിപാടിയിൽ സരികയായിരുന്നു അവതാരക. രേണുവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായ വിവാദങ്ങളെല്ലാം ഉൾപ്പെടുത്തിയായിരുന്നു സരികയുടെ ചോദ്യങ്ങൾ. എന്നാൽ അഭിമുഖം വൈറലായതോടെ അവതാരകയ്ക്കെതിരെ പ്രേക്ഷകർ തിരിഞ്ഞു.
സരികയുടെ ചോദ്യങ്ങൾ രേണുവിനെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നായിരുന്നു കമന്റുകൾ. ഇപ്പോഴിതാ വൈറൽ അഭിമുഖത്തിന് പിന്നിലെ ആർക്കും അറിയാത്ത പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തി പ്രതികരിച്ചിരിക്കുകയാണ് സരിക. രേണു പറഞ്ഞിട്ടാണ് ഇന്റർവ്യുവിൽ താൻ ദാർഷ്ട്യത്തോടെ പെരുമാറിയതും ചോദ്യങ്ങൾ ചോദിച്ചതുമെന്ന് പറയുകയാണിപ്പോൾ സരിക. സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലാണ് സരികയുടെ മറുപടി.
കഴിഞ്ഞ ദിവസം ഞാൻ അവതാരകയായി ഒരു പ്രോഗ്രാം ചെയ്തിരുന്നു. ഹോട്ട് സീറ്റ് എന്ന പ്രോഗ്രാമായിരുന്നു. അതിൽ രേണു സുധി ഗസ്റ്റായി വന്നിരുന്നു. ഹോട്ട് സീറ്റ് എന്ന പ്രോഗ്രാം ഞാൻ ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളം ആയിരിക്കുന്നു. രേണുവിനെ കുറിച്ച് പറഞ്ഞുകൊണ്ട് തുടങ്ങട്ടെ.... രേണു റീൽസ് ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ പച്ചത്തെറികൾ മാത്രം പറഞ്ഞവരാണ് മലയാളികൾ. പക്ഷെ എപ്പോഴും രേണുവിനെ അനുകൂലിച്ച് മാത്രമെ ഞാൻ സംസാരിച്ചിട്ടുള്ളു.
അവരെ അവരുടെ വഴിക്ക് വിടാനാണ് ഞാൻ പറയാറുള്ളത്. ഞാൻ അവർക്ക് അനുകൂലമായി ചെയ്ത വീഡിയോകൾ ചെയ്തിന് നന്ദിയും രേണു പലപ്പോഴും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈറലായ ഇന്റർവ്യു എടുക്കുന്നതിന് മുമ്പ് തന്നെ രേണു സുധിയും ഞാനും സുഹൃത്തുക്കളായിരുന്നു. പരസ്പരം ശത്രുതയൊന്നും ഇല്ലായിരുന്നു. രേണുവിനെ ഇതുവരെ തെറി പറയാത്ത ഒരു ശതമാനം ആളുകളിൽ ഒരാൾ ഞാനാണ്.
ഇന്റർവ്യുവിന് കൃത്യസമയത്ത് തന്നെ രേണു എത്തിയിരുന്നു. മറ്റ് ഗസ്റ്റുകളെപ്പോലെയായിരുന്നില്ല. അവരുടെ വിനയം അന്ന് എനിക്ക് മനസിലായി. പിന്നെ ആ അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങളെല്ലാം രേണുവിന്റെ അനുമതിയോടെയാണ് ചോദിച്ചത്. അരഗന്റായി ചോദിക്കണം കൊഞ്ചി കുഴഞ്ഞ് ചോദിക്കരുത് എന്ന് രേണു എന്നോട് പറഞ്ഞിരുന്നു. ഹോട്ട് സീറ്റായതുകൊണ്ട് മാത്രമാണ് അഭിമുഖത്തിന് താൽപര്യം തോന്നിയതെന്നും രേണു പരിപാടിയുടെ അണിയറപ്രവർത്തകരോട് പറഞ്ഞിരുന്നു.
അവർ വളരെ ബോൾഡായ സ്ത്രീയാണ്. പരസ്പരം കൈകൊടുത്ത് തന്നെയാണ് ഞങ്ങൾ ഗോദയിലേക്ക് ഇറങ്ങുന്നത്. ഇന്റർവ്യു കഴിഞ്ഞ് ഇറങ്ങിയതും കെട്ടിപിടിച്ചിട്ടാണ്. ഞാനും രേണുവും അഭിമുഖം കഴിഞ്ഞപ്പോൾ ഹാപ്പിയായിരുന്നു. പ്രശ്നം പ്രേക്ഷകർക്കാണ്. നിലപാടില്ലാത്ത പ്രേക്ഷകരുടെ കാര്യത്തിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും. അഭിമുഖം പത്ത് ലക്ഷത്തിന് അടുത്ത് ആളുകൾ കണ്ട് കഴിഞ്ഞു. ഏഴായിരത്തോളം ആളുകൾ എന്നെ തെറിവിളിച്ചിട്ടുണ്ട്.
എല്ലാവരും രേണുവിനെ സപ്പോർട്ട് ചെയ്യുകയാണ് ചെയ്തത് അതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം അവർ അത് അർഹിക്കുന്നു. ആ ഇന്റർവ്യു പുറത്ത് വരുന്നതിന് തൊട്ട് മുമ്പ് വരെ രേണുവിനെ തെറി പറഞ്ഞ ആരാധകരാണ് ആ വൈറൽ ഇന്റർവ്യുവിന് താഴെ അവരെ പിന്തുണച്ചത്. രേണു സുധി വളരെ നല്ല വ്യക്തിയാണ് എന്നൊക്കെയാണ് കമന്റുകൾ. രേണു മുമ്പും നല്ലത് തന്നെയായിരുന്നു. പക്ഷെ രേണുവിന്റെയും ലക്ഷ്മി നക്ഷത്രയുടേയും അവരുമായി ഒപ്പം അഭിനയിച്ചവരുടേയും പേരെല്ലാം വലിച്ചിഴച്ച് രണ്ടാമത് കെട്ടാൻ പ്രേക്ഷകരെല്ലാം നടന്നു.
രേണുവിന്റെ മകനെപ്പോലും വെറുതെ വിട്ടില്ല. അത്രത്തോളം അവരെ ഹരാസ് ചെയ്ത നിങ്ങളോട് ഇതിൽ വിശദീകരണം നൽകേണ്ട ആവശ്യം എനിക്കില്ല. കഥയറിയാതെ ആട്ടം കാണുന്ന പൊട്ടന്മാരാണ് എന്നെ കമന്റിലൂടെ തെറി വിളിച്ച പൊട്ടന്മാരെന്ന് എനിക്ക് അറിയാം. അതുകൊണ്ട് തന്നെ ഇതൊന്നും കേട്ട് ഒരു ചുക്കും എനിക്ക് സംഭവിക്കാൻ പോകുന്നില്ല.
പ്രായമായ അമ്മച്ചിമാർവരെ ഒരു സമയത്ത് രേണുവിനെ ചീത്ത പറഞ്ഞിരുന്നു. ഇപ്പോൾ അവരെല്ലാം മൊബൈൽ റീചാർജ് ചെയ്ത് വന്ന് എന്നെ തെറിവിളിക്കുന്നു രേണുവിന് വേണ്ടി. സത്യത്തിൽ എനിക്കാണോ നിങ്ങൾക്കാണോ കുഴപ്പം?. എന്നിലൂടെ എങ്കിലും നിങ്ങൾ രേണുവിനെ റെസ്പെക്ട് ചെയ്യുകയും രേണു ഗ്രേറ്റെന്ന് പറയുകയും ചെയ്തല്ലോ അതിൽ ഞാൻ സന്തോഷവതിയാണ്. അങ്ങനെ എങ്കിലും നീയൊക്കെ രേണു സുധിയെ അംഗീകരിച്ചല്ലോ. തുണി അഴിക്കാതെ വ്യഭിചാരം ചെയ്യാതെ അന്തസായി അഭിനയിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സ്ത്രീയെ വലിച്ച് കീറിയ നിങ്ങളോട് എനിക്ക് ഒന്നും പറയാനില്ലെന്നും സരിക പറയുന്നു.
anchor sarika reveals real reason behind viral interview renusudhi