ഭരതനാട്യം കളിച്ച് സ്കോർ ചെയ്ത ഷൈൻ; ഒരു വർഷത്തിനിപ്പുറം ഡാൻസ് പാർട്ടി ഒടിടിയിൽ

ഭരതനാട്യം കളിച്ച് സ്കോർ ചെയ്ത ഷൈൻ; ഒരു വർഷത്തിനിപ്പുറം ഡാൻസ് പാർട്ടി ഒടിടിയിൽ
May 17, 2025 12:41 PM | By Athira V

സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിച്ച് 2023 ഡിസംബറിന് റിലീസ് ചെയ്ത ചിത്രമാണ് ഡാൻസ് പാർട്ടി. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു ഫൺ- ഫാമിലി എന്റർടെയ്നറായിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു വർഷത്തിനിപ്പുറം ഒടിടിയിൽ ഡാൻസ് പാർട്ടി എത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

മനോരമ മാക്സിനാണ് ഡാൻസ് പാർട്ടിയുടെ സ്ട്രീമിം​ഗ് അവകാശം വിറ്റുപോയതെന്നാണ് വിവരം. വൈകാതെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും. മെയ്യിൽ തന്നെ സിനിമ ഒടിടിയിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമിച്ച ചിത്രമാണ് ഡാൻസ് പാർട്ടി. സിനിമയിലൊരിടത്ത് ഷൈൻ ടോം ചാക്കോ ഭരതനാട്യം കളിക്കുന്നുണ്ട്. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട്‌ - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ - പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പിആർ & മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ- എ. എസ്. ദിനേശ്, വാഴൂർ ജോസ്.




shinetomchacko movie danceparty ott release soon

Next TV

Related Stories
'സകലകലാ വല്ലഭൻ', 'അശ്വമേധം മാത്രമല്ല, സംഗീതവും വശമുണ്ട്'; പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി താരം

Jun 16, 2025 08:20 AM

'സകലകലാ വല്ലഭൻ', 'അശ്വമേധം മാത്രമല്ല, സംഗീതവും വശമുണ്ട്'; പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി താരം

തന്‍റെ പഴയ ഫോട്ടോ സ്വയം കുത്തിപ്പൊക്കി വൈറലായിരിക്കുകയാണ്...

Read More >>
ടോവിനോയും മഞ്ജുവും മറന്നതാവും...', തീയാട്ടം എന്ന എന്‍റെ തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ചതാണ് തുടരും - സനല്‍കുമാര്‍ ശശിധരന്‍

Jun 14, 2025 09:10 PM

ടോവിനോയും മഞ്ജുവും മറന്നതാവും...', തീയാട്ടം എന്ന എന്‍റെ തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ചതാണ് തുടരും - സനല്‍കുമാര്‍ ശശിധരന്‍

തീയാട്ടം എന്ന എന്‍റെ തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ച സിനിമ - സനല്‍കുമാര്‍...

Read More >>
Top Stories










News Roundup






https://moviemax.in/-