അപൂർവ്വ നേട്ടവുമായി 'ആസാദി'; സിനിമ തീയറ്ററുകളില്‍ എത്തിന്നതിന് ഒരാഴ്ച മുന്നേ ഒ.ടി.ടി അവകാശം വിറ്റുപോയി

അപൂർവ്വ നേട്ടവുമായി 'ആസാദി'; സിനിമ തീയറ്ററുകളില്‍ എത്തിന്നതിന് ഒരാഴ്ച മുന്നേ ഒ.ടി.ടി അവകാശം വിറ്റുപോയി
May 16, 2025 07:33 PM | By Anjali M T

(moviemax.in) റിലീസിന് മുന്നേ സംസാരവിഷയമായ മലയാളചിത്രം ‘ആസാദി’ക്ക് അപൂര്‍വ നേട്ടം. ജയില്‍ ബ്രേക്ക് ത്രില്ലറായ സിനിമ തീയറ്ററുകളില്‍ എത്തിന്നതിന് ഒരാഴ്ച മുന്നേ ഒ.ടി.ടി അവകാശം വിറ്റുപോയതാണ് പുതിയ വാര്‍ത്ത. സമീപകാലത്ത് തുടരും, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് മാത്രം ലഭിച്ച നേട്ടമാണ് ആസാദിയും ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മ്മിച്ച ആസാദി മെയ് 23 ന് സെന്‍ട്രല്‍ പിക്ചേഴ്സ് തീയറ്ററുകളിലെത്തിക്കും.

ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി അവകാശത്തിനായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. ശ്രീനാഥ് ഭാസിയും ലാലും വാണി വിശ്വനാഥുമടക്കം പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഇതിനകം തന്നെ ഇന്‍ഡസ്ട്രിക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചകളും പ്രതീക്ഷകളും ഉയര്‍ത്തിക്കഴിഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ ഓരോ നിമിഷവും ആകാംക്ഷയിലാക്കുന്ന ചിത്രമെന്നാണ് സിനിമാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നുപെടുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ ഒരുപറ്റം സാധാരണക്കാര്‍ നടത്തുന്ന ശ്രമം കൂടിയാണ് സിനിമ. മലയാളത്തിന് അത്ര പരിചിതമല്ലാത്ത ജയില്‍ ബ്രേക്കിങ് കഥാശ്രേണിയിലാണ് കഥയുടെ മുന്നോട്ടുപോക്ക്.

നവാഗതനായ ജോ ജോര്‍ജാണ് സംവിധാനം. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അബിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട്, പിആര്‍ഒ - പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ.


Azadi movie , Sreenathbhasi

Next TV

Related Stories
കള്ളൻ എത്തി; ശ്രീനാഥ് ഭാസി ,പ്രതാപ് പോത്തൻ പ്രധാന കഥാപാത്രമായ ഫാസിൽ മുഹമ്മദ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ

May 16, 2025 10:59 PM

കള്ളൻ എത്തി; ശ്രീനാഥ് ഭാസി ,പ്രതാപ് പോത്തൻ പ്രധാന കഥാപാത്രമായ ഫാസിൽ മുഹമ്മദ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ

“വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ...

Read More >>
കടക്കാരുടെ ചീത്തവിളികൾ, തുടരെ തുടരെ ആശുപത്രിവാസം, പണിയെടുത്ത കാശ് വായിട്ടലച്ചിട്ടും കിട്ടിയില്ല; മനീഷ കെഎസ്

May 16, 2025 02:21 PM

കടക്കാരുടെ ചീത്തവിളികൾ, തുടരെ തുടരെ ആശുപത്രിവാസം, പണിയെടുത്ത കാശ് വായിട്ടലച്ചിട്ടും കിട്ടിയില്ല; മനീഷ കെഎസ്

ആരോഗ്യപ്രശ്നങ്ങളെയും ജീവിത പോരാട്ടങ്ങളെയും കുറിച്ച് മനീഷ തുറന്ന്...

Read More >>
Top Stories