കടക്കാരുടെ ചീത്തവിളികൾ, തുടരെ തുടരെ ആശുപത്രിവാസം, പണിയെടുത്ത കാശ് വായിട്ടലച്ചിട്ടും കിട്ടിയില്ല; മനീഷ കെഎസ്

കടക്കാരുടെ ചീത്തവിളികൾ, തുടരെ തുടരെ ആശുപത്രിവാസം, പണിയെടുത്ത കാശ് വായിട്ടലച്ചിട്ടും കിട്ടിയില്ല; മനീഷ കെഎസ്
May 16, 2025 02:21 PM | By Athira V

(moviemax.in) നടിയും മികച്ച ഒരു ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയും എല്ലാമായ മനീഷ കെഎസ്സിനെ മിനിസ്ക്രീൻ പ്രേക്ഷകർ അടുത്ത് ഇഷ്ടപ്പെട്ട് തുടങ്ങിയത് താരം ബിഗ് ബോസ് മലയാളം സീസൺ അ‍ഞ്ച് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയശേഷമായിരുന്നു. ഷോയ്ക്കുശേഷം വിവിധ പ്രോ​ഗ്രമുകളും മറ്റുമായി മുന്നോട്ട് പോകുന്ന മനീഷ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.

ജോലി ചെയ്ത ശബളം കിട്ടാതിരുന്നതിനെ കുറിച്ചും സാമ്പത്തീക പ്രതിസന്ധി നിത്യ ജീവിതത്തിൽ സൃഷ്ടിച്ച ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാമായിരുന്നു മനീഷയുടെ കുറിപ്പ്.‍ പാനിക്ക് അറ്റാക്ക് അടക്കം വന്നിരുന്നുവെന്നും അടുത്തിടെ വരെ പലവിധ രോ​ഗങ്ങൾക്ക് താൻ ചികിത്സയിലായിരുന്നുവെന്നും മനീഷ പറയുന്നു. ജീവിതം വിസ്മയങ്ങൾ നിറഞ്ഞ ഒരു തിരകഥ പോലെയാണ്.

കുറച്ചേറെ മാസങ്ങളായി പലവക കാരണങ്ങളാലും ദുഃഖിതമായ ഒരു അന്തരീക്ഷത്തിലൂടെയാണ് ജീവിതം മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നത്. മാനസീകവ്യഥകളുടെ കാഠിന്യമേറിയപ്പോൾ ശരീരം അതിന്റെ സ്വതസിദ്ധമായ പ്രതികരണങ്ങൾ കാട്ടിതുടങ്ങിയതോടെ ആശുപത്രിവാസങ്ങളും തുടരെ തുടരെയായി. കാശ് കടം വാങ്ങിയവരുടെ ചീത്തവിളികൾ മനസിനെ തെല്ലൊന്നുമല്ല ഉലച്ചത്.


നീണ്ട പത്ത്, പതിനഞ്ച് മാസങ്ങൾക്കുമേറെ സ്ഥിരവരുമാനമില്ലാത്തതിന്റെ വരുമാനമില്ലായ്മ ചിലവിനെ ഒരു തരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ലബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്കും മറ്റുപല ശാരീരിക ക്ലേശങ്ങളിലേയ്ക്കും വഴിതെളിച്ചപ്പോൾ കൂടെ ആരൊക്കെയുണ്ട് ആത്മാർത്ഥതയോടെയെന്ന് തിരിച്ചറിയാനുള്ള ഒരു സുവർണ്ണ അവസരം കൂടിയായി അത്.

പലരും വിളിച്ചാൽ ഫോൺ പോലും എടുക്കാതെയായി. ജീവിതത്തിലെ ആ ഒരദ്ധ്യായത്തെ കുറിച്ച് വളരെ വിശദമായി ചിലരെയെല്ലാം പരാമർശിച്ചുകൊണ്ടുതന്നെ മറ്റൊരു കുറിപ്പ് ഞാനടുതന്നെ എഴുതും. ഇപ്പോൾ ഞാൻ ഈ പോസ്റ്റ് ഇടുന്നത് ഒരു സെൽഫ് മോട്ടിവേഷന് വേണ്ടിയാണ്. ആലോചിച്ചാൽ ഒരന്തവുമില്ല ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ലെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ ജീവിതം അതിന്റെ താളക്രമത്തിൽ തന്നയെ മുന്നോട്ടുപോകൂ.

കയറ്റിറക്കങ്ങൾ എല്ലാ മനുഷ്യജന്മങ്ങൾക്കും ബാധകം തന്നെ. കഷ്ടകാലത്തും കൂടെ നിന്ന ചുരുക്കം ചിലരോട് ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹവും കടപ്പാടും. ഏത് കഷ്ടകാലത്തും പുഞ്ചിരിച്ചു നിൽക്കാനുള്ള കഴിവുതന്ന ദൈവത്തിന് നൂറുനൂറ് നന്ദി എന്നായിരുന്നു മനീഷയുടെ കുറിപ്പ്. നടിയുടെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ട് താരത്തിന്റെ സുഹൃത്തുക്കളും ആരാധകരുമെല്ലാം ആശ്വാസ വാക്കുകളുമായി എത്തി.

ആരോഗ്യം ശ്രദ്ധിക്കൂ മനീഷ... ബാക്കിയെല്ലാം പിന്നെ. ഈ സമയവും കടന്നുപോകും, ജീവിതം അതിന്റെ താളക്രമത്തിൽ തന്നെയേ മുന്നോട്ട് പോകൂ. കയറ്റിറക്കങ്ങൾ എല്ലാ മനുഷ്യ ജന്മങ്ങൾക്കും ബാധകം തന്നെ. വരുന്നിടത്ത് വെച്ച് കാണാം, മറ്റുള്ളവർക്ക് ആത്മവിശ്വാസവും പോസിറ്റീവിറ്റിയും നൽകാറുള്ള മനീഷ തളരരുത് എന്നൊക്കെയാണ് പ്രത്യക്ഷപ്പെട്ട കമന്റുകൾ. സിം​ഗിൾ മദറായ മനീഷയ്ക്ക് രണ്ട് കുട്ടികളാണുള്ളത്.

മകന്റേയും മകളുടേയും വിശേഷങ്ങളെല്ലാം മനീഷ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. വിവാഹജീവിതത്തിലുണ്ടായ താളപ്പിഴകളെക്കുറിച്ചും ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയതിനെ കുറിച്ചുമെല്ലാം മനീഷ ബി​ഗ് ബോസ് ഹൗസിൽ ആയിരുന്നപ്പോൾ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. നിരവധി മലയാള സിനിമകളിലും മനീഷ അഭിനയിച്ചിട്ടുണ്ട്. തുടക്കം തന്മാത്രയിലൂടെയായിരുന്നു.

പിന്നീട് രസതന്ത്രം, എന്നും എപ്പോഴും, ജനമൈത്രി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിനേക്കാൾ ശ്രദ്ധിക്കപ്പെട്ടത് തട്ടീം മുട്ടീം ഹാസ്യപരമ്പരയിലെ വാസവദത്ത എന്ന കഥാപാത്രമായിരുന്നു.



maneeshaks open up about health issues life struggles latest post goes viral

Next TV

Related Stories
Top Stories










News Roundup